ചുവന്ന മുളക്/ വറ്റൽ മുളക് കേരളത്തിലെ ഒരു പരമ്പരാഗത സൈഡ് വിഭവമാണ്. ഉണങ്ങിയ ചുവന്ന മുളകും ചെറിയ ഉള്ളിയും ചേർത്ത് രുചികരമായി വളരെ എളുപ്പത്തിൽ ഒരു ചമ്മന്തി തയ്യാറാക്കാം. ചോറിനും കപ്പക്കുമൊപ്പം ഇത് കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
- ഉണങ്ങിയ ചുവന്ന മുളക്: 8-10 എണ്ണം
- ചെറിയ ഉള്ളി – 6-8 എണ്ണം
- പുളി (വാളൻപുളി): ചെറിയ നാരങ്ങ വലിപ്പം
- വെളുത്തുള്ളി: 4 എണ്ണം
- ഉപ്പ്: ആവശ്യത്തിന്
- വെളിച്ചെണ്ണ: 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഉണങ്ങിയ ചുവന്ന മുളക് ഏതെങ്കിലും ഹോൾഡർ ഉപയോഗിച്ച് തീയിൽ നേരിട്ട് വറുക്കുക. കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നതുവരെ വറുക്കുക. അതുപോലെ ചെറിയ ഉള്ളി നിറം മങ്ങുന്നത് വരെ വറുത്തെടുക്കുക. ഒരു ഗ്രൈൻഡർ ഉപയോഗിച്ച്, എല്ലാ ചേരുവകളും ഒന്നിച്ച് അര ടീസ്പൂൺ വെള്ളം ചേർത്ത് പൊടിക്കുക. അരച്ചതിന് ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി പാകത്തിന് കുറച്ച് ഉപ്പ് ചേർക്കുക. അവസാനം 2 ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി ഇളക്കുക. രുചികരവും എരിവുള്ളതുമായ ചുവന്ന മുളക് ചമ്മന്തി തയ്യാർ.