ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി അടുത്തിടെ മണിപ്പൂരിലെ അക്രമബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. തന്റെ സന്ദര്‍ശന വേളയില്‍, മണിപ്പൂരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ രാഹുൽ മനസിലാക്കായിരുന്നു. തുടര്‍ന്ന് മണിപ്പൂരില്‍ എന്താണ് നടക്കുന്നതെന്നും ഇവിടേക്ക് ശ്രദ്ധിക്കാനും കാര്യങ്ങള്‍ മനസിലാക്കാനും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് വലതുപക്ഷ ബിജെപി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഒരു വ്യാജ ക്ലിപ്പ് പ്രചരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന്, മണിപ്പൂര്‍ നിവാസികള്‍ ഇവിടം വിട്ടുപോകാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടുവെന്നാരോപിച്ച് നിരവധി വലതുപക്ഷ സ്വാധീനമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ക്ലിപ്പ് പ്രചരിപ്പിക്കാന്‍ തുടങ്ങി. ‘രാഹുല്‍ ഗാന്ധി ഗോ ബാക്ക്’ എന്ന് നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ചെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരന്തരം ബിജെപി അനുകൂല പ്രചരണങ്ങളും തെറ്റായ വിവരങ്ങളും പങ്കിടുന്ന RW ഇന്‍ഫ്‌ളുവന്‍സര്‍ @MrSinha_ വീഡിയോ ട്വീറ്റ് ചെയ്തു. തൊട്ടുപിന്നാലെ അദ്ദേഹം തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
“Go Back Rahul” slogans echo wherever Pappu went in Manipur. People know he reignites clashes in the state to help his CCP Masters.
Pidi IT Cell will call Manipuris Bhakts now 😂
Did you know the Nehru-Gandhi clan destroyed our North Eastern Hindu tribes by blocking Sadhus… pic.twitter.com/2fDNoaBf0P
— Arun Pudur (@arunpudur) July 9, 2024
വലതുപക്ഷ സ്വാധീനമുള്ള അരുണ്‍ പുദൂരും എക്‌സില്‍ ഇതേ അവകാശവാദത്തോടെ അതേ വീഡിയോ ട്വീറ്റ് ചെയ്തു. വടക്കുകിഴക്കന്‍ ഹിന്ദു ഗോത്രങ്ങളുടെ നാശത്തിന് ഉത്തരവാദി നെഹ്റു-ഗാന്ധി കുടുംബമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മന്‍മോഹന്‍ സിംഗ് തന്റെ ഭരണകാലത്ത് എപ്പോഴെങ്കിലും സംസ്ഥാനം സന്ദര്‍ശിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അരുണ്‍ പുദൂര്‍ മുമ്പ് പലതവണ വര്‍ഗീയ തെറ്റിദ്ധാരണ പരത്തുന്നതായി കണ്ടെത്തിയിരുന്നു.
സ്ഥിരമായി വലതുപക്ഷ പ്രചാരണവും തെറ്റായ വിവരങ്ങളും പങ്കിടുന്ന മറ്റൊരു ഹാന്‍ഡില്‍ ബാല ( @erbmjha ) എന്ന പരിശോധിച്ചുറപ്പിച്ച അക്കൗണ്ട് , അതേ അവകാശവാദത്തോടെ വീഡിയോ ട്വീറ്റ് ചെയ്യുകയും പിന്നീട് അവരുടെ ട്വീറ്റ് ഇല്ലാതാക്കുകയും ചെയ്തു. ഡിലീറ്റ് ചെയ്ത ട്വീറ്റിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് ചുവടെയുണ്ട്.
BREAKING NEWS 🚨 Rahul Gandhi faces protests in Assam. A large number of people carrying posters of ‘Rahul Gandhi Go back’ held a protest against Rahul Gandhi in Nagaon.pic.twitter.com/qCX3eKxUaP
— Times Algebra (@TimesAlgebraIND) January 21, 2024
എന്താണ് ഇതിലെ വസ്തുത;
2024 ജനുവരി 21 ന് ANI പോസ്റ്റ് ചെയ്ത വൈറല്‍ ക്ലിപ്പ് ആണെന്ന് കണ്ടെത്തി. വലതുപക്ഷ ഹാന്‍ഡിലുകള്‍ അവകാശപ്പെടുന്നത് പോലെ ഇത് സമീപകാല സംഭവമല്ലെന്നും കൂടാതെ, അസമിലെ നാഗോണ്‍ ജില്ലയിലെ അംബഗന്‍ പ്രദേശത്താണ് സംഭവം നടന്നത്, സ്ഥലം മണിപ്പൂരിലല്ല. പോസ്റ്റ് കാണാം,
#WATCH | Assam: A large number of people carrying posters of ‘Rahul Gandhi go back’ and ‘Anyaya Yatra’ held a protest against Congress leader Rahul Gandhi in the Ambagan area of Nagaon this evening. pic.twitter.com/e4fFIwqFSa
— ANI (@ANI) January 21, 2024
ജനുവരി 21 ന് തന്നെ ഡെക്കാന്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിച്ച PTI പകര്‍പ്പ് ഞങ്ങള്‍ കണ്ടെത്തി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ന്യായ് യാത്ര മധ്യ അസമിലെ നാഗോണ്‍ ജില്ലയില്‍ എത്തിയ ദിവസമായിരുന്നു സംഭവം. റുപോഹിയിലേക്കുള്ള യാത്രാമധ്യേ അംബാഗനിലെ റസ്റ്റോറന്റില്‍ ഗാന്ധിയും മറ്റ് ചില നേതാക്കളും വാഹനം നിര്‍ത്തിയപ്പോള്‍ വഴിയോരത്തെ ഭക്ഷണശാലയില്‍ വച്ച് രാഹുല്‍ ഗാന്ധിയെ ആള്‍ക്കൂട്ടം ആക്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജാഗ്രന്‍ ഇംഗ്ലീഷ് , എന്‍ഡിടിവി , എബിപി ലൈവ് എന്നിവയുള്‍പ്പെടെ നിരവധി മാധ്യമങ്ങള്‍ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് റിപ്പോര്‍ട്ടുകളിലും വൈറല്‍ ക്ലിപ്പില്‍ നിന്നുള്ള ഫ്രെയിമുകള്‍ അടങ്ങിയിരിക്കുന്നു.
അതേ ദിവസം, മറ്റ് ആക്രമണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റാലിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി വിഭാഗത്തിലെ മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറയും ആക്രമിക്കപ്പെട്ടു , സോനിത്പൂര്‍ ജില്ലയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ ജയറാം രമേശിന്റെ കാര്‍ ആക്രമിക്കപ്പെട്ടു , അത് വഴി റാലി നാഗോണിലെത്തി.
ഈ ആരോപണങ്ങള്‍ക്ക് മറുപടിയായി, ജനുവരി 22 ന് കോണ്‍ഗ്രസ് രാജ്യത്തുടനീളം പ്രകടനങ്ങള്‍ പ്രഖ്യാപിച്ചു. അസമില്‍ യാത്രയുടെ പ്രവേശനം മുതല്‍ ‘(നമ്മുടെ) വാഹനവ്യൂഹങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും നേതാക്കന്മാര്‍ക്കും നേരെ നിരന്തരമായ ആക്രമണം” നടന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആരോപിച്ചു. അടുത്ത ദിവസം രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അങ്ങനെ, 2024 ജനുവരി 21 മുതലുള്ള, ഭാരത് ജോഡോ ന്യായ് യാത്ര സംസ്ഥാനത്ത് എത്തിയതിന് ശേഷം അസമിലെ നാഗോണ്‍ ജില്ലയില്‍ രാഹുല്‍ ഗാന്ധിയെ ജനക്കൂട്ടം ആക്രമിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോയാണ് തെറ്റായി വ്യഖ്യാനിക്കപ്പെട്ടത്. രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം ഇപ്പോള്‍ ഇത് വൈറലാണ്. മണിപ്പൂരിലെ നിവാസികള്‍ ഗാന്ധിയോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടതായി വലതുപക്ഷ സ്വാധീനമുള്ള സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ അവകാശപ്പെട്ടു.