ഗവര്‍ണര്‍ക്കെതിരെ കേസ് നടത്താന്‍ വി.സിമാര്‍ യൂണിവേഴ്‌സിറ്റി ഫണ്ടില്‍ നിന്നും ചെലവിട്ട ഒരു കോടി പതിമൂന്നു ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ ഗവര്‍ണറുടെ ഉത്തരവ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിനെതിരായുള്ള ഹര്‍ജ്ജിക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇതേവരെ ചെലവിട്ടത് 8ലക്ഷം രൂപയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിയമസഭയിലെ വെളിപ്പെടുത്തല്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയത് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വിവിധ സര്‍വ്വകലാശാലകളിലെ വിസിമാരുടെ നിയമനങ്ങള്‍ അസാധുവാക്കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയേയും സുപ്രീംകോടതിയും സമീപിച്ച വൈസ് ചാന്‍സലര്‍മാര്‍കോടതി ചെലവുകള്‍ക്കായി വിവിധ സര്‍വ്വകലാശാലകളുടെ ഫണ്ടില്‍ നിന്നും ഒരു കോടി 13 ലക്ഷം രൂപ ചെലവിട്ടതിന് നീതീകരണമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഇത് ധനദുര്‍വിനിയോഗമാണെന്നും ഇതിനായി ചെലവിട്ട തുക വി.സിമാര്‍ ഉടനടി തിരിച്ചടയച്ച് റിപ്പോര്‍ട്ട് ചെയ്യാനും ഗവര്‍ണര്‍ ഉത്തരവ് ഇട്ടിരിക്കുകയാണ്.
ഇത് സംബന്ധിച്ച് ഗവര്‍ണറുടെ സെക്രട്ടറി എല്ലാ വിസി മാര്‍ക്കും അടിയന്തിര നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വിസി നിയമനങ്ങള്‍ അസാധുവാക്കിയ ഗവര്‍ണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്താന്‍ വിസി മാര്‍ യൂണിവേഴ്‌സിറ്റി ഫണ്ടില്‍നിന്നും ചെലവിട്ട തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവാണ് നിയമസഭയില്‍ വെളിപ്പെടുത്തിയത്. കണ്ണൂര്‍ വി.സി ആയിരുന്ന ഡോ. ഗോപിനാഥ് രവിന്ദന്‍ 69 ലക്ഷം രൂപയും, കുഫോസ് വി.സി ആയിരുന്ന ഡോ. റിജി ജോണ്‍ 36 ലക്ഷം രൂപയും, സാങ്കേതിക സര്‍വ്വകലാശാല വി.സി യായിരുന്ന ഡോ. എം.എസ്. രാജശ്രീ ഒന്നര ലക്ഷം രൂപയും, കാലിക്കറ്റ് വി.സി ഡോ. എം.കെ. ജയരാജ് നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയും, കുസാറ്റ് വി.സി ഡോ. കെ. എന്‍. മധുസൂദനന്‍ 77,500 രൂപയും, മലയാളം സര്‍വകലാശാല വി.സിയായിരുന്ന ഡോ. വി. അനില്‍കുമാര്‍ ഒരു ലക്ഷം രൂപയും, ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വി.സി ഡോ. മുബാറക് പാഷ 53000 രൂപയും സര്‍വ്വകലാശാല ഫണ്ടില്‍ നിന്നും ചെലവിട്ടതായി മന്ത്രി നിയമസഭയെ രേഖമൂലം അറിയിച്ചിരുന്നു.
അതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസ്സര്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജ്ജിയില്‍ കോടതി ചെലവിനായി 8 ലക്ഷംരൂപ യൂണിവേഴ്‌സിറ്റി ഫണ്ടില്‍ നിന്നും ചെലവാക്കിയതായും, സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള SLP യുടെ വിചാരണ പൂര്‍ത്തിയാകാത്തതു കൊണ്ട് ഈ കേസിന്റെ ചെലവുകള്‍ സര്‍വ്വകലാശാല നല്‍കിയിട്ടില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. വി.സിമാരും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയും സുപ്രീം കോടതിയിലും ഹൈക്കോടതിയിലും മുതിര്‍ന്ന അഭിഭാഷകര്‍ മുഖേനയാണ് ഹര്‍ജ്ജികള്‍ ഫയല്‍ ചെയ്തത്.
എന്നാല്‍ കേരള, എംജി, ഡിജിറ്റല്‍ വി.സി മാര്‍ ഹര്‍ജ്ജികള്‍ ഫയല്‍ ചെയ്തിരുന്നു വെങ്കിലും യൂണിവേഴ്‌സിറ്റി ഫണ്ട് ചെലവാക്കിയതായി നിയമസഭരേഖകളിലില്ല. കാലിക്കറ്റ് വി.സി ജൂലൈ 12ന് കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് കേസിനു ചെലവിട്ട തുക തിരിച്ചടയ്ക്കാനുള്ള ഉത്തരവ്. ഡോ. ഗോപിനാഥ് രവീന്ദ്രന്‍ തന്റെ ലാവണമായ ദില്ലി ജാമിയമിലിയ യൂണിവേഴ്‌സിറ്റിയില്‍ മടങ്ങിപോയത് കൊണ്ട് അദ്ദേഹത്തിന്റെ ബാധ്യതാ വിവരം ഇപ്പോഴത്തെ കണ്ണൂര്‍ വി.സി ദില്ലി ജാമിയ യൂണിവേഴ്‌സിറ്റിയെ അറിയിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കെതിരായുള്ള കോടതി വ്യവഹാരങ്ങളില്‍ സ്വന്തം നിലയ്ക്കാണ് കോടതി ചെലവുകള്‍ ഉദ്യോഗസ്ഥര്‍ വഹിക്കേണ്ടത്.
എന്നാല്‍ ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെതിരെ ഗവര്‍ണറെ തന്നെ എതിര്‍കക്ഷിയാക്കി കോടതിയില്‍ ചോദ്യം ചെയ്യുന്നതിന് സര്‍വ്വകലാശാല ഫണ്ടില്‍ നിന്നും തുകചെലവിടുന്നത് ന്യായമല്ല. തുക യൂണിവേഴ്‌സിറ്റി ഫണ്ടില്‍ നിന്നും ചെലവിടുന്നത് നിയമവിരുദ്ധമാണെന്ന് യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടികാട്ടിയിരുന്നു. കോടതി ചെലവുകള്‍ക്ക് തുക അനുവദിച്ച നടപടി ഗവര്‍ണര്‍ റദ്ദാക്കിയതോടെ ഈ തുക വി.സി മാരുടെ ബാധ്യതയായി മാറും. സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്കെതിരായുള്ള കോടതി വ്യവഹാരങ്ങളില്‍ അവര്‍ സ്വന്തം ചെലവില്‍ കോടതിയെ സമീപിക്കുന്ന സാഹചര്യത്തില്‍, വി.സിമാര്‍ ഫയല്‍ ചെയ്ത ഹര്‍ജ്ജികള്‍ക്ക് വേണ്ടി ചെലവിട്ട തുക ബന്ധപ്പെട്ട വി.സിമാരില്‍ നിന്നോ, തുക അനുവദിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ നിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി.
Detalis of actual expenditure placed before Niyamasabha
Kannur VC- Rs 69,25340
Kufos VC- Rs 35,71311
KTU VC- Rs 1,47515
CLT VC- Rs 4,25000
CUSAT VC – Rs 77500
MalayalamVC Rs 1,00000
Open VC Rs 53000.
Dr. Priya Varghese
(wife of K. K. Ragesh ex MP)- Rs7,80000.
CONTENT HIGHLIGHTS; Governor giving work to VCs: Order that it is enough to conduct own case at own expense