Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

മത്സ്യകർഷക അവാർഡുകൾ വിതരണം ചെയ്തു : മത്സ്യോത്പാദനത്തിൽ സംസ്ഥാനം ഇനിയും മെച്ചപ്പെടണമെന്ന് മുഖ്യമന്ത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 10, 2024, 06:20 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മത്സ്യോത്പാദനത്തിൽ സംസ്ഥാനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യകൃഷിയുടെ കാര്യത്തിൽ നാം നല്ല ശ്രദ്ധ പുലർത്തുന്നുണ്ടെങ്കിലും മത്സ്യോത്പാദനത്തിൽ നാം ആഗ്രഹിക്കുന്ന രീതിയിലുള്ള പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ദേശീയ മത്സ്യകർഷക ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സ്യകർഷക സംഗമവും അവാർഡ് വിതരണവും ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മത്സ്യഉപഭോഗം ശീലമാക്കിയവരാണ് കേരളത്തിലെ ഭൂരിഭാഗം പേരും. സംസ്ഥാനത്തെ മത്സ്യകൃഷിയിൽ പൊതുവേ നല്ല മാറ്റമുണ്ട്. പക്ഷേ ആ മാറ്റം കൊണ്ടു മാത്രം നമ്മൾ തൃപ്തിപ്പെട്ടുകൂട. ഇനിയും നാം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. കാലാവസ്ഥാവ്യതിയാനം പോലുള്ള പ്രശ്നങ്ങൾ മത്സ്യകൃഷിയെയും കടലിലെ മത്സ്യസമ്പത്തിനെയും ബാധിക്കുന്നുണ്ട്. മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിൽ നാം ഊന്നൽ നൽകണം. മത്സ്യകർഷക അവാർഡുകൾ ഈ മേഖലയിലുള്ളവർക്ക് പ്രചോദനം പകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. രാജ്യത്ത് ആദ്യമായി മത്സ്യങ്ങളിലെ പ്രേരിത പ്രജനനസാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിന്റെ ഓർമ്മയ്ക്കാണ് എല്ലാവർഷവും ജൂലൈ 10 ദേശീയ മത്സ്യകർഷക ദിനമായി ആചരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മത്സ്യകൃഷിയുടെ കാര്യത്തിൽ കഴിഞ്ഞ രണ്ട് സർക്കാറുകളും സവിശേഷ ശ്രദ്ധ നൽകിയിട്ടുണ്ട്. 2016-17 കാലത്ത് സംസ്ഥാനത്തെ മത്സ്യോത്പാദനം 24000 മെട്രിക് ടണ്ണായിരുന്നിടത്ത് നിന്ന് ചിട്ടയായ പ്രവർത്തനത്തിലൂടെ 40850 മെട്രിക് ടണ്ണായി വർധിപ്പിക്കാനായി. നൂതനകൃഷി രീതികളിലൂടെ ഉത്പാദനക്ഷമത ഒരു ഹെക്ടറിന് ഒരു ടൺ എന്ന പരമ്പരാഗത നിലയിൽ നിന്ന് രണ്ട് സെന്റിൽ നിന്ന് ഒരു ടൺ എന്ന നിലയിലേക്ക് ഉയർത്താൻ സാധിച്ചു. സർക്കാറിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കർഷകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഉണ്ടായ നേട്ടമാണിത്. ‘എവിടെയെല്ലാം ജലാശയമുണ്ടോ അവിടെയെല്ലാം മത്സ്യകൃഷി’ എന്ന നയമാണ് സർക്കാറിന്റേതെന്നും മന്ത്രി പറഞ്ഞു. മൂന്ന് വർഷത്തിനിടെ 24536 ഹെക്ടറിൽ മത്സ്യവിത്ത് സംഭരിച്ച് കൃഷി നടപ്പാക്കി. 13706 ഹെക്ടർ പാടശേഖരത്ത് ഒരു നെല്ലും ഒരു മീനും കൃഷി, 2349 ഹെക്ടറിൽ ചെമ്മീൻ കൃഷി, 7103 ഹെക്ടർ കുളങ്ങളിൽ ശാസ്ത്രീയ മത്സ്യകൃഷി എന്നിവ നടപ്പാക്കി. ഉൾനാടൻ മത്സ്യമേഖലയുടെ വികസനത്തിന് 13 മത്സ്യഭവനുകൾ ആരംഭിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. മത്സ്യകർഷകരുടെ എക്കാലത്തെയും വലിയ ആവശ്യമായിരുന്ന ഇൻഷുറൻസ് പരിരക്ഷാപദ്ധതി നടപ്പാക്കുന്നതിനുളള ചർച്ചകളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു.

മത്സ്യകൃഷി മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ച സംസ്ഥാനത്തെ കർഷകർക്കും ഫീൽഡ്തല ഉദ്യോഗസ്ഥർക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ശുദ്ധജല മത്സ്യകർഷകരിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം സ്വദേശി മാത്തുക്കുട്ടി ബി ടിക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു. ബാക്കി അവാർഡ് ജേതാക്കൾക്ക് മന്ത്രി സജി ചെറിയാൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഓരുജല മത്സ്യകർഷകരിൽ ദിനേശൻ കെ ജി എറണാകുളം, ചെമ്മീൻ കർഷകരിൽ ടിവി കബീർ കണ്ണൂർ, നൂതന മത്സ്യ കർഷകരിൽ മുസ്തഫ കമ്പൻ കണ്ണൂർ, അലങ്കാര മത്സ്യകർഷകരിൽ മുഹമ്മദ് ബിൻ ഫാറൂഖ് കൊല്ലം, പിന്നാമ്പുറ മത്സ്യകൃഷിയിൽ ബിനീഷ് വിവി കോട്ടയം എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അരുൺദാസ് മാടവന, കിരൺ ബി എന്നിവർ പ്രത്യേക പുരസ്‌കാരത്തിന് അർഹരായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയും പ്രൊമോട്ടർമാരിൽ ശ്രിൻഷ പ്രദീപനും മത്സ്യകൃഷി കോഓർഡിനേറ്റർമാരിൽ ആർ ജയരാജും ഫീൽഡ് ഓഫീസർമാരിൽ ജിബിന എംഎമ്മും ജില്ലകളിൽ തിരുവനന്തപുരവും ഒന്നാംസ്ഥാനം കരസ്ഥമാക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി പി മുരളി, അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ ഡോ. കെ. കെ. അപ്പുക്കുട്ടൻ എന്നിവർ ആശംസ അർപ്പിച്ചു. ഫിഷറീസ് ഡയറക്ടർ അബ്ദുൽ നാസർ ബി റിപ്പോർട്ട് അവതരിപ്പിച്ചു. ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ് സ്വാഗതവും ഫിഷറീസ് അഡീഷണൽ ഡയറക്ടർ സ്മിത ആർ നായർ നന്ദിയും പറഞ്ഞു. രാവിലെ 10 ന് ആരംഭിച്ച മത്സ്യകർഷക സംഗമത്തിൽ ഉൾനാടൻ മത്സ്യകൃഷി വികസനസാധ്യതകൾ, നൂതന മത്സ്യകൃഷി സാധ്യതകൾ എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു. ഫീഷറീസ് ജോ. ഡയറക്ടർമാരായ സലീം കെ എച്ച്, മഹേഷ് എസ് എന്നിവർ വിഷയാവതരണം നടത്തി.

ReadAlso:

ചിത്ര കലാ ഗോപുരങ്ങള്‍ ഒരുക്കി തിരുവനന്തപുരം വിമാനത്താവളം

ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍സിന് കപ്പാസിറ്റി ബില്‍ഡിംഗ് പരിശീലനം

സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധം; ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

ചലോ ട്രാവല്‍ കാര്‍ഡ്: ഇനി KSRTC പമ്പുകള്‍ വഴി 24 മണിക്കൂറും വാങ്ങാം; വില 100 രൂപ

സ്‌കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന: 325 സ്ഥാപനങ്ങള്‍ക്കെതിരെ നപടി; 7 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

Tags: Kerala newsThiruvanathapuramKeraladistributedFish farming awards

Latest News

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; അതീവ ഗുരുതരമായി തുടരുന്നു

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ സംസ്കാരം ഇന്ന്

കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: ഇന്ന് കളക്ടര്‍ അന്വേഷണം തുടങ്ങും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.