മലയാള സിനിമയിൽ വളരെ ചെറിയ സമയം കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നായികയാണ് ആനി ബാലചന്ദ്രമേനോൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച ആനി എന്ന നടി പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു ചെയ്തത് അമ്മയാണ് സത്യം എന്ന ചിത്രത്തിലൂടെ തുടങ്ങിയ താരം നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുത്ത് താരം ഷാജി കൈലാസംവിധാനം ചെയ്ത രുദ്രാക്ഷം എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവരവും നടത്തി
ഇപ്പോൾ സിനിമയിലെ തന്നെ വിശേഷങ്ങളെ കുറിച്ചാണ് താരം പറയുന്നത് പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ബാലചന്ദ്രമേനോൻ ഒരുക്കിയ അമ്മയാണ് സത്യം എന്ന ചിത്രത്തിൽ എത്തുന്നത് ദിവസമായിരുന്നു ആ സമയത്ത് പഠിക്കാനായി തനിക്ക് ലഭിച്ച സമയം എന്നിട്ടും തനിക്ക് മാർക്ക് വന്നപ്പോൾ മോശമില്ലാത്ത രീതിയിൽ മാർക്ക് ഉണ്ടായിരുന്നു 1993ലാണ് താൻ അഭിനയരംഗത്തേക്ക് കടന്നുവരുന്നത് മൂന്ന് വർഷം കൊണ്ട് തന്നെ ഏകദേശം എട്ട് സിനിമയോളം താൻ അഭിനയിക്കുകയും ചെയ്തു
വിവാഹശേഷം സിനിമയിൽ നിന്നും അഭിനയം നിർത്തി വീട്ടമ്മയായി മാറിയതിനെക്കുറിച്ചും ആനി പറയുന്നുണ്ട് തനിക്ക് ഇനി അഭിനയിക്കേണ്ട എന്ന് ഭർത്താവിനോട് പറയുന്നത് താൻ തന്നെയാണ് എനിക്ക് മിസ്സിസ് ഷാജി കൈലാസ് ആയാൽ മതി അത് ഏട്ടനോട് തുറന്നു പറഞ്ഞതും താൻ തന്നെയാണ് മൂന്നു മക്കളാണ് താരത്തിനുള്ളത് സിനിമ നിർമാണവും സംവിധാനവും ഒക്കെയായി ഭർത്താവ് ഷാജി കൈലാസ് തിരക്കിലാണ് വീട്ടിലെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളുമൊക്കെ നോക്കി ഒരു കുടുംബിനിയായി കഴിയുവാനാണ് ആനിക്ക് ഇഷ്ടം
അമ്മയില്ലാതെ വളർന്ന തനിക്ക് ഒരു അമ്മയുടെ വില എന്താണെന്ന് വളരെ നന്നായി അറിയാം ആ ഒരു വിടവ് ഒരിക്കലും നികത്താൻ സാധിക്കില്ല അതുകൊണ്ടാണ് മക്കളെ പിരിഞ്ഞിരിക്കാൻ താൻ തയ്യാറാവാത്തത് മക്കളുടെ കാര്യങ്ങളൊക്കെ നോക്കുവാനും സ്കൂൾ വിട്ടു മക്കൾ വീട്ടിൽ വരുമ്പോൾ അവരെ സ്വീകരിക്കുവാനും അവരുടെ കഥകൾ കേൾക്കുവാനും ഒക്കെ താൻ വീട്ടിൽ തന്നെ വേണമെന്ന് തോന്നിയിരുന്നു അതുകൊണ്ടാണ് അഭിനയം ഉപേക്ഷിച്ചത് ഒരിക്കൽ ഒരു ദിവസമെങ്കിലും താൻ അമ്മയെക്കുറിച്ച് ഓർക്കാറുണ്ട്
അമ്മയില്ലാത്ത വേദന അറിയാതെ വേണം നമ്മുടെ മക്കളൊക്കെ വളരെ അവർക്ക് അതിനുള്ള ഭാഗ്യമുണ്ടാവണം അമ്മ എന്ന വാക്കിന് ഒന്നല്ല ഒരായിരം അർത്ഥങ്ങളാണ് ഉള്ളത് അതിന് പകരം വയ്ക്കാൻ ഒന്നും സാധിക്കില്ല തന്റെ ജീവിതത്തിൽ വലിയൊരു വേർപാട് പിന്നീട് നടന്നത് 2023 ലാണ് തന്റെ അമ്മായിയമ്മയുടെ വേർപാട് ആയിരുന്നു അത് സ്വന്തം അമ്മയെ പോലെ തന്നെയാണ് അമ്മായിയമ്മ തന്നെ നോക്കിയത് എന്നും ആനി പറയുന്നുണ്ട് ആനിയുടെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകൾ ഇതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നു