ഡൽഹി: നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമാണെന്നും വ്യാപക ചോർച്ച ഈക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയിൽ നിലപാട് എടുത്ത് കേന്ദ്രവും എൻടിഎയും. പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നും എൻടിഎ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ല. വ്യാപകമായ ചോദ്യപേപ്പർ ചോര്‍ച്ച ഉണ്ടായിട്ടില്ല. പട്ന , ഗ്രോധ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ മാത്രമാണ് ക്രമക്കേടുകൾ നടന്നതെന്നും എൻ.ടി.എ ചില വിദ്യാർത്ഥികൾ മാത്രമാണ് ക്രമക്കേടുകൾ നടത്തിയത്. വ്യാപക ക്രമക്കേട് എന്ന ഹരജിക്കാരുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതെന്നും എൻ.ടി.എ വ്യക്തമാക്കി.
ക്രമക്കേട് ആക്ഷേപമുയർന്ന ഗോധ്ര, പട്ന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളുടെ പ്രകടനം വിലയിരുത്തി. എന്നാൽ ഇവിടങ്ങളില്‍ പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ഥികളും ക്രമക്കേട് നടത്തിയവരല്ലെന്നുമാണ് എൻ.ടി.എയുടെ റിപ്പോർട്ട് പറയുന്നു.
റാങ്ക് ലിസ്റ്റിലും മാർക്ക് നൽകിയതിലും അപാകതയില്ലെന്നും ഗ്രേസ് മാർക്ക് പ്രശ്നങ്ങൾ പരിഹരിച്ചെന്നും എൻടിഎ കോടതിയെ അറിയിച്ചു. അന്വേഷണത്തെ സംബന്ധിച്ച് സിബിഐയും റിപ്പോർട്ട് സമർപ്പിച്ചെന്നാണ് വിവരം. നാളെയാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.