ഡൽഹി: ബിഹാറിൽ വീണ്ടും പാലം തകർന്നു. മൂന്നാഴ്ചക്കുള്ളിൽ തകരുന്ന പതിമൂന്നാമത്തെ പാലമാണിത്. പാലം തകർന്നെങ്കിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സഹാർസ ജില്ലയിലെ മഹിഷി ഗ്രാമത്തിലാണ് പാലം തകർന്നത്. ബിഹാറില്‍ പാലം തകരല്‍ തുടരുന്നത് സംസ്ഥാന സര്‍ക്കാരിന് പ്രതിസന്ധിയാകുന്നുണ്ട്. പാലംതകര്‍ന്നു വീഴല്‍ സംഭവങ്ങളിവ്ഡ 11 എന്‍ജിനിയര്‍മാരെ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. പഴയ പാലങ്ങളെ പറ്റി സര്‍വെ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും പാലം വീണത്.
സംഭവത്തില്‍ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
















