Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Novel

പ്രണയമഴ /ഭാഗം 10/pranayamazha part 10

മിത്ര by മിത്ര
Jul 10, 2024, 09:29 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പ്രണയമഴ 

ഭാഗം 10

ദേവിയും ഗോപിനാഥനും അവരുടെ ഉമ്മറത്തേക്ക് കയറി…

 

 

കണ്ണൻ വണ്ടി ഒതുക്കുക ആണ്.

 

സീതയുടെ മുഖം മങ്ങി ആണ് ഇരിക്കുന്നത്….

ReadAlso:

‘ഹാര്‍ട്ട് ലാമ്പി’ലൂടെ ഇന്ത്യന്‍ അഭിമാനമായി മാറിയ ‘ബാനു മുഷ്താഖ്’ ; ഇന്റര്‍നാഷണല്‍ ബുക്കര്‍ സമ്മാനം നേടിയ കര്‍ണാടക സാഹിത്യകാരിയെ അറിയാം, വിവര്‍ത്തക ദീപ ഭാസ്തിയും കൈയ്യടി നേടുന്നു

ഗോദ്‌റെജ് ഡിഇഐ ലാബും വെസ്റ്റ്ലാന്‍ഡ് ബുക്‌സും ചേര്‍ന്ന് ‘ക്വീര്‍ ഡയറക്ഷന്‍സ്’ എല്‍ജിബിടിക്യുഐഎ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നു – LGBTQIA releases publications

പ്രവർത്തനസമയം കഴിഞ്ഞാലും അടയ്ക്കാത്ത ഒരു വായനശാലയുണ്ട്; 61കാരിയായ കൂലിപ്പണികാരിയെ കാത്തിരിക്കുന്ന ലൈബ്രേറിയനും; ഒരു വർഷം വായിക്കുന്നത് മൂന്നുറോളം പുസ്തകങ്ങൾ; ഇത് നാരായണി പടുത്തുയർത്തിയ വായനാലോകം | Narayani 61 year old labour reading books

കോണ്‍വര്‍സേഷന്‍ ഇന്‍ കത്തീഡ്രല്‍ തുടങ്ങി എവർ​ഗ്രീൻ ക്ലാസിക്കുകളുടെ രാജകുമാരൻ മരിയൊ വര്‍ഗാസ് യോസ വിടവാങ്ങി | Mario Vargas Llosa

വീണ്ടും എഴുത്തുകാരിയുടെ റോളിൽ എത്തുന്നു ദീപ്തി ഐപിഎസ് ; ഗായത്രി അരുണിന്റെ പുതിയ പുസ്തകം ‘യാത്രയ്ക്കപ്പുറം’

 

എപ്പോൾ വേണമെങ്കിലും പൊട്ടി തെറിക്കും എന്ന് ദേവിക്ക് തോന്നി..

 

 

ലേശം ഭയം അവർക്ക് ഉണ്ട്… എന്നാലും കാര്യങ്ങൾ അറിയണമല്ലോ….

 

 

ഹരിയുടെ മനസ് കവർന്ന ആ പെൺകുട്ടി ആരാണ് എന്ന് അറിയാനായി ദേവി അകത്തേക്ക് മിഴികൾ പായിച്ചു.

 

 

“ഞങ്ങൾ വന്നത് ഇവിടുത്തെ കുട്ടിയോട് അല്പം സംസാരിക്കുവാൻ ആണ് ”

ഗോപിനാഥൻ അവരുടെ രണ്ടാളിന്റെയും മുഖത്തേക്ക് നോക്കി.

 

“ഇനിയെന്തു പറയുവാനാണ്..എല്ലാം നശിച്ചില്ലേ… എന്റെ കുട്ടി… പാവം…. അവൾക്ക്…… എല്ലാ സ്വപ്നങ്ങളും തകർത്തില്ലേ നിങ്ങളുട മകൻ…..ഇപ്പോൾ ഞങ്ങളുടെ മകൾ ആണ് തെറ്റുകാരി. അപരിചിതനായ ഒരാളുടെ വണ്ടിയിൽ കയറി,,, അതിന്റെ പേരിൽ ഒരുപാട് അപമാനം അവൾ ഇപ്പോൾ സഹിച്ചുകൊണ്ടിരിക്കുകയാണ്, നാട്ടുകാരുടെയും കുടുംബക്കാരുടെയും മുൻപിൽ അവളാണ് തെറ്റു ചെയ്തവൾ …”

 

കൈമളിന്റെ ശബ്ദം വിറച്ചു..

 

” അന്ന് എന്താണ് സംഭവിച്ചത് എന്ന് ഞങ്ങൾക്കറിയില്ല.. അതിനെക്കുറിച്ച് നിങ്ങളുടെ മകളോട് സംസാരിക്കുവാനാണ് ഞങ്ങൾ  ഇപ്പോൾ ഇവിടെ വന്നത്”

 

“നിങ്ങളുടെ മകൻ ഒന്നും പറഞ്ഞില്ലേ… അതോ വീണ്ടും ഞങ്ങളെ…..”സീത ഉള്ളിലുള്ള ദേഷ്യം മറച്ചു വെച്ച് കൊണ്ട് അവരെ നോക്കി..

 

 

” ഞങ്ങളുടെ മകനോട് ഞങ്ങൾ കാര്യങ്ങൾ ചോദിച്ചു അവൻ പറഞ്ഞത് ഒക്കെ സത്യം ആണോ എന്ന് അറിയണം…. ”

 

 

” തൽക്കാലം ഞങ്ങളുടെ മകളെ ഇനിയും  വിഷമിപ്പിക്കാൻ ഞങ്ങൾ ഒരുക്കമല്ല.. നിങ്ങൾക്ക് പോകാം “കൈമൾ അല്പം മുഷിഞ്ഞു ആണ് അത് പറഞ്ഞത്..

 

 

“മകളെ ഒന്ന് വിളിക്കൂ… കണ്ടിട്ട് വേഗം ഇറങ്ങാം…ദേവി അല്ലെങ്കിൽ നീ അങ്ങോട്ട് കേറി ചെല്ല്..  ആ കുട്ടിയോട് നീ സംസാരിക്കൂ

… ഗോപിനാഥൻ ഭാര്യയെ നോക്കി..

 

 

ദേവി ഇരിപ്പിടത്തിൽ നിന്നും മെല്ലെ എഴുന്നേറ്റു..

 

 

“അമ്മയ്ക്ക് ഒരുപാട് വിഷമമുണ്ടെന്ന് അറിയാം.. എന്തായാലും അമ്മയുടെ മകളെ കണ്ടിട്ട് ഞങ്ങൾ പെട്ടെന്ന് പൊയ്ക്കോളാം.. ദയവുചെയ്ത് അതിനു അനുവദിക്കണം.”

 

സീത ഒന്നും മിണ്ടാതെ നിൽക്കുകയാണ്…

 

 

സീതേ

… അവർക്ക് എന്താണ് ചോദിക്കാൻ ഉള്ളത് എന്ന് വെച്ചാ ചോദിച്ചിട്ട് പൊയ്ക്കോട്ടേ….. ”

 

കൈമൾ പറഞ്ഞപ്പോൾ സീത ദേവിയെയും കൂട്ടി മുറിക്കകത്തേക്ക് കയറിപ്പോയി..

 

 

ഉമ്മറത്ത് ആരോ വന്നു എന്ന് ഗൗരിക്കും മനസ്സിലായിരുന്നു.

രണ്ടുദിവസമായിട്ട് ഒരുപാട് ആളുകൾ വീട്ടിൽ കയറി ഇറങ്ങുന്നുണ്ട്. എല്ലാവരുടെയും മുമ്പിൽ പൂച്ചയെ പോലെ ഇരുന്ന ഗൗരി….ഇങ്ങനെ ഒക്കെ മനസ്സിൽ ഉണ്ടായിരുന്നു എന്ന് ആര് കണ്ടു… എന്തായാലും അവൾ പുളിംകൊമ്പിൽ അല്ലെ പിടിച്ചത്….. ആളുകൾ പലവിധത്തിൽ ഉള്ള അപവാദം ആണ് പറഞ്ഞു നടക്കുന്നത് എന്ന് അവൾ അറിഞ്ഞു..

 

ഇന്ന് അമ്പലത്തിൽ പോയപ്പോളും അയാളുടെ മുന്നിൽ….

 

 

വിടില്ല ഞാൻ….. എന്റെ ജീവിതം നശിപ്പിച്ച നിങ്ങളെ ഞാൻ വെറുതെ വിടില്ല….ഈ ഗൗരി ആരാണ് എന്ന് നിങ്ങൾ അറിയും..

 

 

പെട്ടന്ന് ആണ് അവളുടെ വാതിലിൽ അമ്മ വന്നു മുട്ടിയത്.

 

ഗൗരി പോയി വാതിൽ തുറന്നു..

 

 

അമ്മയുടെ കൂടെ നിൽക്കുന്ന സ്ത്രീയെ അവൾക്ക് മനസിലായില്ല.. പക്ഷെ ഇന്ന് കാലത്തെ അവരെ അമ്പലത്തിൽ വെച്ച് കണ്ടതായി അവൾ ഓർത്തു.

 

 

ദേവിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല..അവൾ നോക്കികാണുക ആയിരുന്നു ഗൗരിയെ…

ഈശ്വരാ ഈ കുട്ടിയായിരുന്നോ ഹരി ഇഷ്ടപ്പെട്ട പെണ്ണ്..അവനെ യാതൊരു കുറ്റവും പറയാൻ പറ്റില്ല എന്ന് ദേവി ഓർത്തു..ഇവളെ എന്റെ മകനെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്ന് അവർ തീർച്ചപെടുത്തി..

 

 

“മോളെ…. ഗൗരി… ഇത് ആരാണെന്ന് നിനക്ക് മനസ്സിലായോ…. മേലേടത്തെ…… ആ പയ്യന്റെ അമ്മ….”സീത താല്പര്യം ഇല്ലാത്ത മട്ടിൽ മകളെ നോക്കി പറഞ്ഞു.

 

 

ഗൗരി അവരെയൊന്നു  നോക്കി മന്ദഹസിച്ചു…

 

” ഞാൻ അകത്തേക്ക് വന്നോട്ടെ എനിക്ക് മോളോട് അല്പം സംസാരിക്കാനുണ്ട്. ”

 

” വരൂ” ഗൗരി അല്പം മാറി നിന്നുകൊണ്ട് അവരെ അകത്തേക്ക് വിളിച്ചു..

 

 

ദേവി അവളുടെ മുറിയിലേക്കു കയറി..

 

 

നല്ല അടുക്കും ചിട്ടയും ഉള്ള കുട്ടി ആണ് എന്ന് അവളുടെ മുറി കാണുമ്പോൾ മനസിലാകും..

 

ഗൗരി….. ഇവിടെ വന്നു ഇരിക്കൂ മോളെ…

ദേവി അവളെ വിളിച്ചു.

 

 

“അമ്മേ….. കുടിയ്ക്കാൻ എന്തെങ്കിലും എടുക്ക്…”ഗൗരിക്ക് സീതയെ അവിടെ നിന്നും മാറ്റാൻ ആയിരുന്നു…

 

എന്നിട്ട് അവൾ വന്നു തന്റെ കട്ടിലിന്റെ അടുത്ത് നിന്നു..

 

ദേവി എഴുന്നേറ്റത്തും അവൾ പെട്ടന്ന് ദേവിയുടെ കാലിൽ വീണു..

 

“യ്യോ… എന്താ കുട്ടി ഈ കാട്ടുന്നത്… എഴുന്നേൽക്കു… നിനക്ക് നല്ലതേ വരൂ…”അവർ അവളുടെ നെറുകയിൽ കൈ വെച്ച് കൊണ്ട് അവളെ എഴുനേൽപ്പിച്ചു.

 

അവളുടെ നെറുകയിൽ ചുംബിച്ചു.

 

“മോൾക്ക് അമ്മയോട് ദേഷ്യം ഉണ്ടോ….”?

 

“എന്തിന്…. എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല….”

 

 

“മോളെ…. നിനക്ക്…. എന്റെ മകൻ ഹരിയും ആയിട്ട് എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോ.. ഞങ്ങളുടെ വീട്ടിൽ വരുന്ന അമ്മിണി ചേച്ചി പറഞ്ഞാണ് ഞാൻ ഈ കാര്യങ്ങൾ ഒക്കെ അറിഞ്ഞത്.. അവർ പറഞ്ഞത് മോളും ഹരിയും തമ്മിൽ ഇഷ്ടത്തിലാണ് എന്നാണ്.   അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ”

 

 

ദേവി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…

 

 

“ഹരിയേട്ടൻ അമ്മയോട് എന്ത് പറഞ്ഞു..”അവളുടെ ഹരിയേട്ടൻ എന്ന സംബോധന കേട്ടപ്പോൾ തന്നെ ദേവി ഓർത്തത് അവർ തമ്മിൽ ഉള്ള അടുപ്പം എത്രത്തോളം ആണ് എന്ന് ആണ്..

 

 

“അവൻ എന്നോട് എന്തൊക്കെയോ ഒളിക്കുന്നുണ്ട്…. അത് കണ്ടു പഠിക്കുവാൻ ആണ് ഞാൻ വന്നത്..അതുകൊണ്ട് അമ്മയ്ക്ക് മോളുടെ നാവിൽ നിന്നു തന്നെ ആ സത്യം അറിയണം… പറയൂ കുട്ടി…”

 

 

ആ സമയത്തു

ഗൗരിക്ക് അവളുടെ മനസ്സിൽ ഒരു ഒറ്റ ആഗ്രഹം മാത്രമേ ഒള്ളൂ… മേലെടത്തു ഹരിശങ്കറിന്റെ പതനം….. അത് ഏത് വിധത്തിലും നടപ്പാക്കണം…അവളുടെ ഉള്ളിൽ അവനോട് ഉള്ള വൈരാഗ്യം മാത്രം ആയിരുന്നു….

 

 

“കുട്ടി എന്താണ് ആലോചിക്കുന്നത്…. അമ്മയോട് എന്തായാലും പറഞ്ഞോളൂ….”

 

അവൾ ദേവിയുടെ മുഖത്തേക്ക് നോക്കിയില്ല…

 

“അമ്മേ… ഞാനും ഹരിയേട്ടനും തമ്മിൽ ഇഷ്ടത്തിൽ ആണ്…. അമ്മ എന്നോട് ക്ഷമിക്കണം..എന്റെ വീട്ടിൽ കല്യാണം ആലോചിക്കുന്ന കാര്യം പറയുവാൻ ആണ് ഞാൻ അന്ന് ഹരിയേട്ടന്റെ ഒപ്പം വണ്ടിയിൽ കയറിയത്.. പക്ഷെ ഇങ്ങനെ ഒക്കെ ആവും എന്ന് എനിക്ക് അറിയില്ലായിരുന്നു….”നിഷ്കളങ്ക ഭാവത്തിൽ ആണ് അവൾ അവരോട് പറഞ്ഞത്…

 

 

എന്നിട്ട് മെല്ലെ അവരെ നോക്കി..

 

ശ്രീദേവിക്ക് സന്തോഷം ആയി എന്ന് അവൾക്ക് തോന്നി….

 

 

“പക്ഷെ ഹരിയേട്ടൻ പറയുന്നത് അച്ഛൻ ഈ ബന്ധം സമ്മതിക്കില്ല… അതുകൊണ്ട് എന്നോട് ഇതിൽ നിന്ന് പിന്മാറണം എന്ന് ആണ്…. പ്ലീസ് അമ്മേ… എനിക്ക്… എനിക്ക്.. ഹരിയേട്ടൻ ഇല്ലാതെ…പറ്റില്ല… അന്ന് വണ്ടിയിൽ വെച്ച് ഞങ്ങൾ രണ്ടു പേരും തമ്മിൽ വഴക്ക് ഉണ്ടാക്കി… എന്റെ ബ്ലൗസ് ഹരിയേട്ടൻ പിടിച്ചു കീറി….”അവൾ അവരുടെ മുൻപിൽ കരയുന്നത് കണ്ടതും ദേവി വല്ലാതെ ആയി….

 

 

 

മകൾ പറയുന്ന വാക്കുകൾ കേട്ട സീത വാതിൽക്കൽ തറഞ്ഞു നിന്നു പോയി…

 

 

ഈശ്വരാ…. അപ്പോൾ തങ്ങളുടെ മകൾ… അവൾ…..എല്ലാവരെയും മനപ്പൂർവ്വം അവൾ ചതി lക്കുകയായിരുന്നു….. ഹരിയും ഇവളുമായി അപ്പോൾ ഇഷ്ടത്തിൽ ആണ് എന്ന് അല്ലെ അവൾ പറഞ്ഞത്…..അപ്പോൾ അവൾ മനഃപൂർവം അവന്റെ വണ്ടിയിൽ കയറി വന്നത് ആണ് അല്ലെ….

 

 

സീത മുറിയിലേക്ക് കയറി വരുന്നത് ഗൗരി കണ്ടില്ല…

 

 

“അമ്മേ… ഇന്ന് അമ്മയെയും മുത്തശ്ശിയെയും പരിചയപെടുത്താം എന്ന് പറഞ്ഞു ആണ് ഹരിയേട്ടൻ എന്നോട് അമ്പലത്തിൽ വരാൻ പറഞ്ഞത്.. എന്നിട്ട് കാര്യങ്ങൾ എല്ലാം പറയാം എന്ന് എന്നോട് പറഞ്ഞു. എന്നിട്ട് എന്നെ കണ്ടതും ആൾ മുങ്ങി….”

 

 

“ഓഹോ… അപ്പോൾ അതിനാണ് നി തിടുക്കപ്പെട്ട് അമ്പലത്തിൽ പോയത് അല്ലേടി….”

 

 

ഗൗരി ഞെട്ടി തിരിഞ്ഞു നോക്കി..

 

 

അമ്മയെ കണ്ടതും അവൾ ഭയന്ന് പോയി..

 

 

“ഇതായിരുന്നു നിന്റെ മനസിൽ അല്ലെ ഗൗരി… അതുകൊണ്ട് ആണോ നി അച്ഛനോടും ദീപനോടും ഇവരുടെ വീട്ടിൽ പോകണ്ട, ഒന്നും ചോദിക്കണ്ട എന്ന് ഒക്കെ പറഞ്ഞത് അല്ലെ…. നി… നി.. ഞങ്ങളെ ചതിക്കുവായിരുന്നു അല്ലേടി…..”സീതയുടെ ഉച്ചത്തിൽ ഉള്ള കരച്ചിൽ കേട്ട് കൊണ്ട് ഉമ്മറത്തു ഇരുന്നവർ അകത്തേക്ക് കയറി വന്നു..

 

 

“സീതേ.. എന്താണ്… എന്ത് പറ്റി…”

 

“ചേട്ടാ… ഇവൾ… ഇവൾ നമ്മളെ എല്ലാവരെയും പറ്റിക്കുകയായിരുന്നു… ഇവള് ആ ചെറുക്കനുമായിട്ട് സ്നേഹത്തിലായിരുന്നു. ഇവളന്നറിഞ്ഞു കൊണ്ടാണ് അവന്റെ വണ്ടിയിൽ കയറിയത്… ഇപ്പോൾ ഇതെല്ലാം ഇവരോട് പറയുന്നത് ഞാൻ കേട്ടു… എന്റെ ചെവികൊണ്ട് ഞാൻ കേട്ടു ചേട്ടാ.  സീത അലമുറയിട്ട് കരഞ്ഞു….

 

 

കൈമളും സീത പറയുന്ന വാക്കുകൾ വിശ്വസിക്കാനാകാതെ  നിൽക്കുകയാണ്..

 

 

” നേരാണോ ഗൗരി അമ്മ പറയുന്നത്”അയാൾ മകളെ നോക്കി..

 

 

അവളുടെ അടുത്തേക്ക് നടന്നു വരുന്ന അച്ഛനെ കണ്ടതും അവൾക്ക് തന്റെ ചങ്ക് പൊട്ടുന്നത് പോലെ തോന്നി…

 

 

ഇന്നുവരെ തന്റെ അച്ഛനോട് അമ്മയോടും താൻ ഒരു കളവുപോലും പറഞ്ഞിട്ടില്ല..

 

 

“മോളെ… അമ്മ പറഞ്ഞത് ഒക്കെ സത്യമാണോ… നിങ്ങൾ തമ്മിൽ… അയാൾ മകളെ നോക്കി..

 

 

അത് പിന്നെ അച്ഛാ…. എനിക്ക്…… അവളുടെ തൊണ്ടb വരണ്ടു…

 

 

” ഇഷ്ടമാണോ അല്ലയോ അതുമാത്രം നീ പറഞ്ഞാൽ മതി”

 

” എനിക്ക് ഹരിയേട്ടനെ ഇഷ്ടമാണ് ” പെട്ടെന്ന് തന്നെ ഗൗരി മറുപടി പറഞ്ഞു

 

 

പ്ടെ…. ഒറ്റ അടി ആയിരുന്നു കൈമൾ…… ഗൗരി കട്ടിലിലേക്ക് വീണു പോയി..

 

 

ദേവി ഓടി ചെന്ന് അവളെ എഴുന്നേൽപ്പിച്ചു.

 

 

എന്തിനായിരുന്നു നീ എന്നെ ചതിച്ചത്….. പൊന്നുപോലെ നിന്നെ വളർത്തിയതിന് നീ തന്ന സമ്മാനം ആണോ..ഇത്… എന്തെങ്കിലും കുറവുകൾ വരുത്തിയിരുന്നോടി നിനക്ക് ഞാൻ…  ഒടുവിൽ നി….നിന്റെ അമ്മയെയും ചതിച്ചു അല്ലേ…. ഇങ്ങനെ ഒരു നാടകം നിനക്ക് കളിക്കണമായിരുന്നോ മോളെ…. ഇറങ്ങിപ്പോയാൽ പോരായിരുന്നോ നിനക്ക്…. അയാൾ കരഞ്ഞു…

 

 

ഗോപിനാഥൻ ഗൗരിയെ നോക്കി…

 

 

മുഖം കുനിച്ചു നിൽക്കുക ആണ് അവൾ.. കണ്ണുനീർ മുത്തുകൾ കവിളിനെ ചുംബിച്ചുകൊണ്ട് ഒലിച്ചിറങ്ങുകയാണ്..

 

അച്ഛൻ അടിച്ച പാട് തിണിർത്തു കിടപ്പുണ്ട്…

 

 

“നിന്നെ ജീവനുതുല്യം സ്നേഹിച്ചതിന് നീ തന്ന കൂലി ആണ് അല്ലെ ഇത്… നീ നശിച്ചു പോകുകയുള്ളൂ…. ഗതി പിടിക്കില്ല.. പെറ്റ വയറിന്റെ ശാപം ആണിത്….”സീത രണ്ടു കൈകളും തലയിൽ വെച്ച് കൊണ്ട് അവളെ പ്രാകി…

 

 

നീ പറഞ്ഞിട്ടല്ലെടി ഇന്നിവരിവിടെ വന്നത്…. നിനക്ക് കല്യാണം ആലോചിക്കാനായി വന്നതാണോ ഇവർ… എല്ലാം നിന്റെയും അവന്റെയും പ്ലാൻ അല്ലേടി… എന്നെയും നിന്റെ അച്ഛനെയും വെറും മണ്ടന്മാരാക്കുക അല്ലെ…. എന്ത് തെറ്റ് ആണ് ഞങ്ങൾ ചെയ്തത്.. പറയെടി… എടി പറയെടി…. സീത അവളെ പിടിച്ചു ഉലച്ചു…

 

താനിപ്പോൾ വീണുപോകും എന്ന് ഗൗരിക്ക് തോന്നി..

 

നിന്റെ നാവിറങ്ങി പോയോടി…. സീത സീത വന്ന് അവളുട പുറത്തും മുതുകിലും എല്ലാം

തന്റെ കൈകൊണ്ട് ആഞ്ഞടിച്ചു… വേദനയെടുത്ത് പുളഞ്ഞു എങ്കിലും ഗൗരി ഒന്നും മിണ്ടാതെ നിൽക്കുകയാണ്…

 

ഗോപിനാഥനും കണ്ണനും ദേവിയും ഒന്നും മിണ്ടാതെ നിൽക്കുകയാണ്….

 

 

ഹരി കൂടി കാരണമാണല്ലോ ഈ കുട്ടി ഈ അടി എല്ലാം മേടിക്കുന്നത് എന്നോർത്തപ്പോൾ

ദേവിക്ക് ഒരുപാട് വിഷമം ആയി..

 

 

ഹരിയെ കണ്ടു അവനിട്ടു രണ്ടു പൊട്ടിക്കാൻ ഉള്ള മനസ് ഉണ്ട് ഗോപിനഥനു..

 

 

രംഗം ഒന്ന് ശാന്തം ആകാതെ ഇവിടെ നിന്നു പോകുന്നതും ബുദ്ധി അല്ല എന്ന് അവർക്ക് തോന്നി..

 

 

അയാൾ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി കൂടെ കണ്ണനും..

 

 

ഒന്ന് രണ്ട് ആളുകൾ അവിടെയും ഇവിടെയും നിന്നു നോക്കുന്നത് അവർ കണ്ടു…..

 

 

“അച്ഛാ നാട്ടിൽ എല്ലാവരും അറിഞ്ഞിരിക്കുന്നു…. ഇനി എന്ത് ചെയ്യും നമ്മൾ ”

 

” എനിക്കൊന്നും അറിയില്ല മോനേ….. ഇങ്ങോട്ട് വരുമ്പോഴും ഇത് ഇങ്ങനെയൊക്കെ ആകുമെന്ന് ഞാൻ വിചാരിച്ചില്ല… ആ പെൺകുട്ടിയെ അവര് ശരിക്കും അടിച്ചു…. നമ്മുടെ ഹരിയും കൂടി കാരണമാണല്ലോ അവൾ….. ”

 

 

അപ്പോഴേക്കും ദേവിയും അവരുടെ അടുത്തേക്ക് ഇറങ്ങി വന്നു..

 

 

” ഏട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്”..

 

” എല്ലാവരും അറിഞ്ഞു സ്ഥിതിക്ക് ഈ കുട്ടിയുടെ ഭാവി ഇനി എന്തായിരിക്കും… നമ്മൾക്ക് പേരും പ്രശസ്തിയും ഒന്നും വേണ്ട.. ഗൗരി ഒരു പാവമാണ്.. അവളെ നമ്മൾക്ക് നമ്മുടെ മോനുവേണ്ടി…. ”

 

അതു പറഞ്ഞു നിർത്തി അവർ ഭർത്താവിനെയും മകനെയും നോക്കി.

 

“നീ… നീ എന്തൊക്കെ ആണ് പറയുന്നത് ദേവി… എനിക്ക് ആകെ തലയ്ക്ക് ഭ്രാന്ത് പിടിക്കുകയാണ്.. ”

 

“പിന്നെ നമ്മൾ എന്ത് ചെയ്യും ചേട്ടാ…. കാര്യത്തിൽ ഒരു തീരുമാനമാകാതെ പോയാൽ ചിലപ്പോൾ ആ പെൺകുട്ടി…. അവൾ ജീവിതാവസാനിപ്പിക്കും എന്ന് എന്നോട് പറഞ്ഞു….”ദേവി പറഞ്ഞത് കേട്ട് രണ്ടുപേരും ഞെട്ടി…

 

 

” അവൻ ആ പെൺകുട്ടിയുമായി ശരിക്കും സ്നേഹത്തിലാണോ”

 

” അതേ ചേട്ടാ ഇന്ന് അവൻ കാലത്തെ തന്നെ അമ്പലത്തിൽ പോന്നത് ഗൗരിയോട് പറഞ്ഞിട്ടായിരുന്നു… എന്നെയും അമ്മയെയും  പരിചയപ്പെടുത്താൻ ഗൗരിയോട് അമ്പലത്തിൽ എത്താൻ അവൻ പറഞ്ഞു….  ഒക്കെ ഈ കുട്ടി പറയുമ്പോഴാണ് ഞാൻ അറിയുന്നത്”

 

” നമ്മൾ ഇവളെ ഉപേക്ഷിച്ചു എന്ന് വെച്ചോ… ഈ കുട്ടിക്ക് നല്ല ഒരു ജീവിതം വരുമോ… നമ്മുടെ ഹരി കാരണം ഇവളുടെ ജീവിതം നശിച്ചാൽ…… ”

 

 

ദേവി പറയുന്നതിലും കാര്യമുണ്ടെന്ന് ഗോപിനാഥനും കണ്ണനും തോന്നി..

 

 

“ഒരു കാര്യം ചെയ്യാം.. കണ്ണാ നീ ഹരിയോട് ഇവിടേക്ക് വരാൻ പറയു…”

 

“അത്… അത് വേണോ അച്ഛാ…. നമ്മൾക്ക് വീട്ടിൽ പോയി ആലോചിച്ചിട്ട് പോരെ….”

 

 

“നീ ഹരിയെ വിളിക്ക് മോനെ..”ദേവിയും ഭർത്താവിനെ അനുകൂലിച്ചു..

 

 

“അമ്മേ… ഞാൻ പറയുന്നത് കേൾക്ക്.. ഇപ്പോൾ ആ അച്ഛനും അമ്മയും ആകെ വിഷമത്തിൽ ആണ്… അവർ ഒന്ന് ശാന്തം ആയിട്ട് പോരെ കല്യാണം ആലോചിക്കുന്നത്…”

 

 

മകൻ പറയുന്നത് ശരി ആണ് എന്ന് അപ്പോൾ അവർക്ക് രണ്ടാൾക്കും തോന്നി…

 

 

“എന്നാൽ അങ്ങനെ ആകട്ടെ ”

 

മ്മ്….

 

 

“കണ്ണാ നീ വണ്ടി ഇറക്കിക്കോ… ഞങ്ങൾ ഒന്ന് അകത്തേക്ക് ചെന്നിട്ട് വരാം ”

 

 

“ശരി അച്ഛാ…”

 

 

ദേവിയും ഗോപിനാഥനും അകത്തേക്ക് കയറി വന്നപ്പോൾ എല്ലാം നഷ്ടപെട്ടവനെ പോലെ ഇരിക്കുന്ന കൈമളെ ആണ് കണ്ടത്..

 

 

അയാൾ കൈമളുടെ തോളിൽ പിടിച്ചു.

 

കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടതും ഗോപിനാഥന്റെ ചങ്ക് ഒന്ന് പിടഞ്ഞു..

 

 

ഒരു നിമിഷം താനും ഇത് പോലെ ഒരു അച്ഛൻ ആണല്ലോ എന്ന് അയാൾ ഓർത്തു പോയി..

 

“മൂത്തവളെകാൾ അടുപ്പം എനിക്ക് ഇവളോട് ആണ്… കുഞ്ഞും നാള് മുതൽ അങ്ങനെ ആണ്… അവൾക്ക് എന്നോടും… ഞാൻ കഴിഞ്ഞേ ഒള്ളൂ അവൾക്ക് എല്ലാം…. ഞാൻ എവിടെ പോയാലും തിരികെ വരുന്നത് വരെ എന്റെ കുട്ടി കാത്ത് ഇരിക്കും….. എന്നെ കണ്ടു കഴിഞ്ഞാലേ അവൾക്ക് സമാധാനം ഒള്ളൂ…. ഇന്ന് വരെ ഞാൻ ഒന്ന് നുള്ളി നോവിച്ചിട്ടില്ല.. എന്നോട് എതിർത്തു ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല… ആദ്യ ആയിട്ട് ആണ് അച്ചന്റെ മനസ് നീറുന്നത്….. അത് എന്റെ ജീവിത അവസാനം വരെ ഓർക്കാൻ പറ്റിയ ഒരു ഓർമ ആയിട്ട് ആണ് അവൾ തന്നത്…”

 

 

ഒഴുകി വന്ന കണ്ണീർ അയാൾ തുടച്ചു…

 

 

“വിഷമിക്കണ്ട…. കുട്ടികൾ ആകുമ്പോൾ തെറ്റ് സംഭവിക്കും … ക്ഷമിക്കാൻ അല്ലെ നമ്മൾക്ക് പറ്റൂ…നമ്മൾ അല്ലാതെ ആരാണ് അവർക്ക് ഉള്ളത്…”ഗോപിനാഥൻ അയാളെ അശ്വസിപ്പിച്ചു…

 

 

അകത്തു നിന്നു സീതയുടെ ശകാരാ വർഷം പെയ്തു കൊണ്ട് ഇരിക്കുക ആണ് ഗൗരിയുടെ മേൽ അപ്പോളും..

 

 

“വിഷമിക്കാതെ…. ഗൗരി മോൾ സ്നേഹിച്ചത് എന്റെ മകനെ ആണ്.. മോൾക്ക് ഒരു കുറവും വരുത്താതെ ഞങ്ങൾ നോക്കിക്കൊള്ളാം…. അമ്മ ഇങ്ങനെ കരയരുത്….”

 

 

 

ഞങ്ങളുടെ വിഷമം… അത്… ആരോടും പറഞ്ഞാൽ മനസിലാകില്ല…. ഇത്രയും നാൾ ഞങ്ങൾക്ക് ഇവൾ ഞങ്ങളുടെ അഭിമാനം ആയിരുന്നു… എല്ലാവരോടും തല ഉയർത്തി ആണ് ഞങ്ങൾ ഇവളുടെ കാര്യം പറഞ്ഞത്… പക്ഷെ… എല്ലാം… എല്ലാം ഇവൾ നശിപ്പിച്ചില്ലേ… ഇന്നലെ വന്ന ഒരുവനെ കണ്ടപ്പോൾ ജന്മം തന്ന മാതാപിതാക്കളെ മറന്നില്ലേ ഇവൾ… ഇതൊക്ക മനസിലാക്കണം എങ്കിൽ ഇവളും ഒരു അമ്മ ആകണം…. “സീത മിഴിനീർ ഒപ്പി.. എന്നിട്ട് പുറത്തേക്ക് ഇറങ്ങി പോയി.

 

“ഗൗരി…… മോളെ…”

 

ദേവി അവളുടെ തോളിൽ തട്ടിയതും ഗൗരി ഞെട്ടി….

 

 

ചുവന്നു കലങ്ങിയ അവളുടെ കണ്ണുകളും വിറയ്ക്കുന്ന അധരവും…. അച്ഛൻ അടിച്ച കവിൾതടം ചെറുതായ് നീര് വെച്ചത് പോലെ തോന്നി…

 

 

“ന്റെ കുട്ടി…. നീ വിഷമിക്കരുത്…. അമ്മ നിന്നെ കൈ വെടിയില്ല….”ഗൗരിയുടെ കൈകൾ എടുത്തു അവർ മടിയിൽ വെച്ചു

 

“അമ്മ ഇപ്പോൾ പോകുവാ… ഇനി അമ്മ വരുന്നത് നിന്റെ ഹരിയേട്ടനും ആയിട്ട് ആണ്… എന്റെ മോളെ കൂട്ടികൊണ്ട് പോകാൻ….”…

 

നിന്റെ ഹരിയേട്ടൻ…. ആ വാചകം കേട്ടതും ഗൗരിക്ക് വെറുപ്പും ദേഷ്യവും തോന്നി…

 

അയാൾ കാരണം ആണ് താനും തന്റെ പാവം അച്ഛനും അമ്മയും വിഷമിക്കുന്നത്…

 

 

അയാളുടെ അന്ത്യം തന്റെ കൈ കൊണ്ട് ആവണേ എന്ന് ആണ് അവൾ അപ്പോൾ പ്രാർത്ഥിച്ചത്

 

തുടരും.

Tags: part 10pranayamazha novelpranayamazha part 10novelപ്രണയമഴpranayamazhaഭാഗം 10

Latest News

Education Department issues strict guidelines on school trips and personal celebrations

സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവം: മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ജമ്മു-ശ്രീനഗര്‍ വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് നാളെ നടക്കും

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് നോട്ടീസ്

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്നുകൂടി അവസരം

കഞ്ചാവ് കേസ്: യു പ്രതിഭയുടെ മകനുള്‍പ്പെടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.