Novel

കാളിന്ദി /ഭാഗം 10/kalindhi part 10

കാളിന്ദി

ഭാഗം 10

 

 

ദേ മോളു വരുന്നുണ്ട്…

 

അച്ഛമ്മ ആഹ്ലാദത്തോടെ പറഞ്ഞു.

 

ഉമ്മറത്ത് ഇരിക്കുന്ന അപരിചിതരെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ കല്ലൂ അവിടേക്ക് കടന്നുവന്നു

..

 

ഇളം റോസ് നിറമുള്ള ഒരു ചുരിദാർ ആണ് അവൾ ധരിച്ചിരിക്കുന്നത്.മെലിഞ്ഞ ഒരു പെൺകുട്ടി ആണ്. ഒരുപാട് പൊക്കവും ഇല്ല…20 വയസ്സ് ഉണ്ടെന്ന് പറഞ്ഞെങ്കിലും അത്ര പോലും അവളെ കണ്ടാൽ തോന്നില്ല. ശ്രീക്കുട്ടിയുടെയും രാജിയുടെയും അത്ര നിറം ഒന്നുമില്ലെങ്കിലും  വല്ലാത്തൊരു അഴകുണ്ട് അവളെ കാണാൻ എന്ന് ശോഭ ഓർത്തു…

 

 

 

മോളുടെ പേര് ചോദിക്കാൻ ഞാൻ മറന്നു….. ശോഭ അവളെ നോക്കി അച്ഛമ്മയോട് ചോദിച്ചു..

 

പേര് കാളിന്ദി എന്നാണ്.ഞങ്ങൾ എല്ലാവരും അവളെ കല്ലു എന്നാണ് വിളിക്കുന്നത്..

അച്ഛമ്മ മറുപടി കൊടുത്തു.

 

കാളിന്ദി അകത്തേക്ക് കയറി വന്നു എല്ലാവരെയും നോക്കി ഒന്നുടെ ചിരിച്ചു.

 

മോൾക്ക് ആരെയും മനസിലായില്ല അല്ലെ….

 

 

ഇല്ല അച്ഛമ്മേ….

 

കല്ലു ആണെങ്കിൽ ഓർത്തത് അച്ഛമ്മയുടെ ഏതെങ്കിലും ബന്ധുക്കൾ ആയിരിക്കും എന്ന് ആണ്.

 

അവൾ രാജിയെയും ശ്രീകുട്ടിയെയും നോക്കി പുഞ്ചിരി തൂകി..

..

 

“ആരാണെന്ന് ഒക്കെ പറയം… മോളു പോയി കുടിക്കാൻ എന്തെങ്കിലും എടുക്ക്… ഇവർ വന്നിട്ട് ഒന്നും കൊടുത്തില്ല… ”

 

“അതെയോ… ഞാൻ ഇപ്പൊ വരാമേ ”

 

അവൾ വേഗം അടുക്കളയിലേക്ക് പോകാൻ തുടങ്ങി.

 

ഒന്നും വേണ്ടമ്മേ… ഞങ്ങൾ ആ കവലയിൽ നിന്നും നാരങ്ങ വെള്ളം കുടിച്ചിട്ട് ആണ് വന്നത്……ശോഭയാണ്..

 

 

അതൊന്നും പറഞ്ഞാൽ പറ്റില്ല…. ആദ്യം ആയിട്ട് വന്നവർ അല്ലെ…ഇത്തിരി ചായ എങ്കിലും കുടിക്കാതെ എങ്ങനെ ആണ്..

നിങ്ങൾ ഇവിടെ ഇരിക്ക്.. ഞാൻ ഇപ്പൊ വരാം……

 

 

അവർ കല്ലുവിനെയും കൂട്ടി അകത്തേക്ക് നടന്നു.

 

 

ആരാ അച്ഛമ്മേ ഇവരൊക്കെ…

 

 

അവൾ പതിയെ ചോദിച്ചു.

 

മോളെ….. അവർ അവരുടെ മകന് വേണ്ടി നിന്നെ പെണ്ണ് ചോദിക്കാൻ വന്നത് ആണ്..

 

അച്ഛമ്മ പറഞ്ഞു

 

 

പെട്ടന്നു കല്ലുവിന്റെ മുഖം വാടി..

 

 

ഇതെന്താ അച്ഛമ്മേ ഈ പറയുന്നത്…. കല്യാണലോചനയോ…

 

 

ഹ്മ്മ്……. അതെ മോളെ….ചെറുക്കൻ ഡ്രൈവർ ആണ്…

 

കുറച്ചു പാൽ എടുത്ത് ചായ തിളപ്പിക്കുവാനായി അവർ അടുപ്പത്തേക്ക്  വെച്ചു…

 

അച്ഛമ്മേ……

 

കല്ലു വിഷമത്തോടെ അവരെ വിളിച്ചു

 

അത് അവർക്ക് മനസിലായി..

 

 

എന്താ മോളെ…

 

എനിക്ക്… എനിക്ക്… ഇപ്പൊ കല്യാണം വേണ്ടന്ന് ഞാൻ പറഞ്ഞില്ലേ..

 

വേണ്ടെങ്കിൽ വേണ്ട കുഞ്ഞേ… പക്ഷെ ഇവർ ആദ്യം ആയിട്ട് വന്നത് അല്ലെ….ആ രാജീവൻ ചേട്ടൻ പറഞ്ഞു വിട്ടത് ആണ്..

 

 

കല്ലു ഒന്നും മിണ്ടാതെ നിന്ന്… വല്ലാത്തൊരു നോവ് തന്നെ വന്നു പൊതിയുന്നതായി അവൾക്ക് തോന്നി.

 

അമ്മേ…. ഒന്നും വേണ്ടായിരുന്നു കേട്ടോ…ശോഭയും പെണ്മക്കളും കൂടെ അടുക്കളയിലേക്ക് കയറി വന്നു.

 

അങ്ങനെ പറഞ്ഞാൽ ഒക്കുകേല…. ആദ്യമായിട്ട് വന്നിട്ട് ഇത്തിരി ചായ പോലും കുടിക്കാതെ പോയാൽ എങ്ങനെയാ….. അച്ഛമ്മ ശോഭയോട് പറഞ്ഞു

.

 

മോളെ…..എന്റെ പേര് ശോഭ…എന്റെ ഭർത്താവ് റബ്ബർ ടാപ്പിംഗ് ആണ്.. എനിക്ക് കുറച്ചു തയ്യൽ ഒക്കെ ഉണ്ട്.ഇതെന്റെ മക്കൾ ആണ്.. ഇവരുടെ മൂത്തത് ഒരു മോൻ ആണ്. കണ്ണൻ… 31വയസ് കഴിഞ്ഞു…അവനു വേണ്ടി ഒരു കല്യാണആലോചന ആയിട്ട് വന്നത് ആണ് ഞങ്ങൾ കേട്ടോ…

ശോഭ അവളോട് വിശദീകരിച്ചു.

 

അവൾ ഒന്നും മിണ്ടാതെ നിൽക്കുക ആണ് ചെയ്തത്.

.

കാളിന്ദി എവിടെയാണ് പഠിച്ചത്..

ശ്രീക്കുട്ടി ചോദിച്ചു…

 

 

ഞാൻ സിഎംഎസ് കോളേജിൽ ആണ് പഠിച്ചത്…

 

റിസൾട്ട് വന്നോ..

 

ഇല്ല…അടുത്തമാസം പകുതിയോടെ എത്തും…

 

 

പിജി ചെയ്യാൻ പ്ലാനുണ്ടോ?

 

റിസൾട്ട് വന്നിട്ട് എങ്ങനെയാണെന്ന് വെച്ചാൽ ചെയ്യാമെന്ന് കരുതിയിരിക്കുവ…

 

 

പിഎസ്‌സി കോച്ചിങ്ങിന് വല്ലതും പോകുന്നുണ്ടോ…

 

ഞാനിതുവരെ പോയിട്ടില്ലായിരുന്നു ഇനി പോകണം…

 

 

എൽഡിസി വരുന്നുണ്ട് പ്രിപ്പയർ ചെയ്യാൻ മേലായിരുന്നോ?

 

 

ബുക്സ് ഒക്കെ മേടിച്ചിട്ടുണ്ട് ഇനി പഠിച്ചു തുടങ്ങണം…

 

എവിടെയാണ് പഠിക്കുന്നത്.. കല്ലു ശ്രീക്കുട്ടിയോട് ചോദിച്ചു..

 

ഞാൻ പഠിക്കുന്നത് പാലാ അൽഫോൻസാ കോളേജിൽ ആണ്.

 

ഡിഗ്രി ആണോ?

 

അല്ല ഞാൻ പിജി ചെയ്യുവാ… ഇത് ഫൈനലിയറാണ്…

 

അതെയോ….. എന്താ പേര്…

 

 

എന്റെ പേര് ശ്രീക്കുട്ടി ഇതെന്റെ ചേച്ചി രാജി…. പുറത്തിരിക്കുന്നത് രാജി ചേച്ചിയുടെ ഹസ്ബൻഡ് ആണ്.. എന്റെ ചേട്ടന് വേണ്ടിയാണ് ഞങ്ങൾ കാളിന്ദി ആലോചിച്ചു വന്നത്..

 

 

ഹ്മ്മ്… കല്ലു വെറുതെ മൂളി…

 

ചേട്ടൻ പാലാ സെന്റ് തോമസ് കോളേജിൽ ആയിരുന്നു ഡിഗ്രി കമ്പ്ലീറ്റ് ചെയ്തത്… പിഎസ്‌സി ടെസ്റ്റ് ഒക്കെ ഒരുപാട് എഴുതി പക്ഷേ ജോലിയൊന്നും കിട്ടിയില്ല. അവസാനം ചേട്ടൻ ഡ്രൈവിംഗ് പഠിച്ചു. ഒരു ടിപ്പർ ലോറി ഓടിക്കുകയാണ് ഇപ്പോൾ. ശ്രീക്കുട്ടി വിശദീകരിച്ചു..

 

ഡിഗ്രി കമ്പ്ലീറ്റ് ചെയ്തു എന്ന് കേട്ടതും കല്ലുവിന്റെ മനസ്സിൽ ഒരു ചെറിയ സന്തോഷം പോലെ തോന്നി.

 

 

രാജി ചേച്ചിയുടെ വീട് എവിടെയാണ്?തോളിൽ കിടന്ന കുഞ്ഞിന്റെ കൈകളിൽ മെല്ലെ തൊട്ടു കൊണ്ട് അവൾ ചോദിച്ചു

 

ആ കവല മുക്കിന്റെ അപ്പുറത്തായിട്ട് വരും, ഇന്നലെ കാളിന്ദി കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചിട്ട് തിരികെ വന്ന വഴിക്ക് ഒരു ചേച്ചിയെ പരിചയപ്പെട്ടില്ലേ, ആ ചേച്ചിയുടെ പേര് കനകമ്മ എന്നാണ് ഞങ്ങളുടെ അടുത്താണ് താമസം, കനകമ്മ ചേച്ചിയാണ് കാളിന്ദിയുടെ കാര്യം പറഞ്ഞത് . പിന്നെ എന്റെ ചേട്ടൻ ഓട്ടോറിക്ഷ ഓടിക്കുകയാണ് ചേട്ടന് രാജീവൻ ചേട്ടനെയും പരിചയമുണ്ടായിരുന്നു… അങ്ങനെയൊക്കെയാണ് ഞങ്ങൾ ഇവിടെ ഇന്ന് എത്തിയത്.

കാളിന്ദി ഒരു ചെറുപുഞ്ചിരിയോടെ അതെല്ലാം കേട്ടുനിന്നു.

 

 

എന്നിട്ട് ചേട്ടൻ എന്തേ വരാഞ്ഞതെന്ന് അവൾ മനസ്സിൽ ആലോചിച്ചു.

 

 

ചേട്ടൻ ഇന്ന് അത്യാവശ്യമായിട്ട് ഒരു ഓട്ടം ഉണ്ടായിരുന്നു, ഞങ്ങൾ എല്ലാവരും കൂടി വരാനിരുന്നതാണ്, ചേട്ടന് പക്ഷേ അവധി കിട്ടിയില്ല, അതുകൊണ്ടാണ് ഞങ്ങൾ വന്നത്,,, അവളുടെ മനസ്സ്  മനസ്സിലാക്കിയെന്ന വണ്ണം  ശ്രീക്കുട്ടി പറഞ്ഞു..

 

 

ശോഭ ശ്രീക്കുട്ടിയുടെ കൈകളിൽ പിടിച്ചു..

 

മോളെ… നിന്നെ കുറിച്ച് ഉള്ള എല്ലാ കാര്യങ്ങളും അറിഞ്ഞിട്ട് തന്നെ ആണ് ഞങ്ങൾ വന്നിരിക്കുന്നത്..ഒരുപാട് ഇഷ്ടം ആയി മോളെ ഞങ്ങൾക്ക്…. മോൾക്ക് തുടർന്ന് പഠിക്കണമെങ്കിൽ പഠിക്കാം കേട്ടോ.. ഞങ്ങൾക്ക് എല്ലാവർക്കും അതിനു സമ്മതമാണ്. പിജി ചെയ്യണമെങ്കിൽ ചെയ്യാം…..അല്ല പിഎസ്‌സി കോച്ചിംഗ് ആണെങ്കിൽ അങ്ങനെയും ആകാം…. എന്തായാലും ഞങ്ങൾക്ക് സമ്മതം.

 

അച്ചമ്മ നിറഞ്ഞ മനസോടെ നിൽക്കുക ആണ് എന്ന് കാളിന്ദി ക്ക് തോന്നി.

 

 

കാളിന്ദി യുടെ നക്ഷത്രം ഏതാണ്…രാജി ചോദിച്ചു

 

രേവതി ആണ് മോളെ..

അച്ഛമ്മ പറഞ്ഞു

 

കണ്ണന്റെ നാൾ പൂരം ആണ്… ശോഭ ആണെങ്കിൽ കല്ലു കൊടുത്ത ചായ മേടിച്ചു കൊണ്ട് മുത്തശ്ശിക്ക് മറുപടി നൽകി.

 

പൂരവും രേവതിയും ചേരും അല്ലെ അമ്മേ…. നമ്മുടെ മിഷയും രാജേഷ് ചേട്ടനും ഇതേ നക്ഷത്രം ആണ്.

 

രാജി പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷം ആയി.

 

പൂരവും രേവതി യും ആണ് എന്റെ അനിയത്തി ടെ മകളുടെ യും ഭർത്താവ് ന്റെയും നക്ഷത്രം കേട്ടോ ..

 

അച്ഛമ്മ ആണ്

 

 

അതെയോ, എല്ലാം ദൈവഹിതം ആണ്. എന്റെ ഭഗവാനെ നി തന്നെ തുണ…. ശോഭ മിഴികൾ ഒപ്പി…

 

വെളിയിൽ ഇരുന്ന സുമേഷ് നും കൊണ്ട് പോയി ഒരു കപ്പ് ചായ കൊടുത്തു അച്ഛമ്മ…

 

രാജിയും ശ്രീക്കുട്ടി യും ഓരോരോ കാര്യങ്ങൾ കല്ലുവിനോട് പറയുകയാണ്..

 

 

മോളെ….. എന്തായാലും ഞാൻ എന്റെ മക്കളോട് ഒക്കെ ഒന്ന് ആലോചിക്കട്ടെ…പിന്നെ കല്ലു മോൾക്ക് അച്ഛൻ ഉണ്ട്..രാജീവൻ പറഞ്ഞു കാണുമല്ലോ കല്ലു മോളുടെ അച്ഛന്റെ കാര്യം അല്ലെ….

 

 

എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.. ഞങ്ങൾക്ക് അത് ഒന്നും ഒരു പ്രശ്നം അല്ല… എന്റെ മോന്റെ ഭാര്യ ആയി വന്നു കയറുന്ന പെൺകുട്ടി നല്ല സ്വഭാവം ഒക്കെ ഉള്ളൊരു കുട്ടി ആവണം എന്ന് മാത്രമേ ഞങ്ങൾക്ക് ഒള്ളു…

കല്ലുനെ ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം ആയി. അമ്മ ആലോചിച്ചു മറുപടി പറഞ്ഞാൽ മതി..

 

ഇവിടെ ഇഷ്ടം ആണെങ്കിൽ അടുത്ത ദിവസം തന്നെ എന്റെ മോനും ആയിട്ട് വരാം.

 

മോളുടെ നമ്പർ ഒന്ന് തന്നാട്ടെ. ഞങ്ങൾ എല്ലാവരെയും അറിയിച്ചിട്ടു വിളിക്കാമെ….

 

അച്ഛമ്മ പറഞ്ഞു..

 

ശോഭ അപ്പോൾ തന്നെ അവളുടെ നമ്പർ കുറിച്ച് കൊടുത്തു.

 

കുറച്ചു സമയം കൂടി സംസാരിച്ചു ഇരുന്നതിന് ശേഷം അവർ എല്ലാവരും യാത്ര പറഞ്ഞു പോയി.

 

കല്ലു ആണെങ്കിൽ ഇപ്പൊ കരയുന്ന മട്ടിൽ ആണ് നിൽപ്പ്.

 

അച്ഛമ്മക്ക് അത് കണ്ടു വിഷമം തോന്നി.

 

കല്ലു മോളെ…..

 

വേണ്ട… എന്നോട് മിണ്ടണ്ട..

 

ശോ… എന്ന് പറഞ്ഞാൽ എങ്ങനെ ആണ് കുഞ്ഞേ…

 

അച്ഛമ്മ ഒന്നും പറയണ്ട എന്നോട്….

 

ഇതെന്നാ കുഞ്ഞേ നി ഇങ്ങനെ ഒക്കെ തുടങ്ങുന്നത്..

 

ഏതെങ്കിലും ഒരുത്തന്റെ കൈയിൽ ഏൽപ്പിച്ചു തടി തപ്പാൻ ആണോ ഞാൻ നിന്നെ വളർത്തി കൊണ്ട് വന്നത്.. അങ്ങനെ ആണോ നി കരുതിയിരിക്കുന്നത്..

 

പിന്നെ…..പിന്നെ എന്തിനാ ഇത്രയും പെട്ടന്ന് എന്നേ കെട്ടിച്ചു വിടുന്നത്… എനിക്ക് 20വയസ് അല്ലെ ഒള്ളു..

എന്റെ കുഞ്ഞേ എനിക്ക് 75വയസ് കഴിഞ്ഞു. ഇനി എത്ര കാലം ഉണ്ടന്ന് ആർക്കറിയാം. അതിന് മുന്നേ നിന്നെ ഒരു കൊള്ളാവുന്ന കുടുബത്തിൽ വിടണ്ടേ… ഇവരെ ഒക്കെ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആയി.. നല്ല ആളുകൾ ആണെന്ന് തോന്നുന്നു…നമ്മളെ ഒക്കെ പോലെ  ആണ്…എനിക്കും ഇടയ്ക്ക് ഒക്കെ വന്നു നിൽക്കാം അവരുടെ വിട്ടിൽ…

 

എന്റെ അച്ഛമ്മേ… ഒന്ന് നിർത്തന്നുണ്ടോ.മനുഷ്യന് ഇവിടെ മനഃസമാദാനം ഇല്ല….. എങ്ങനെ എങ്കിലും ഒരു ജോലി മേടിക്കണം എന്നേ എനിക്ക് ഒള്ളു..അപ്പോള ഒരു കല്യാണവും കച്ചേരിയും…

 

ആ ശോഭ പറഞ്ഞത് കേട്ടില്ലേ നിനക്ക് എത്ര വേണേലും പഠിക്കാം എന്ന്.. പിജി ക്ക് പോകണേൽ പോയ്കോളാൻ പറഞ്ഞില്ലേ…. അവർക്ക് വിവരം ഒക്കെ ഉള്ള സ്ത്രീ ആണ്. തന്നെയുമല്ല ആ ഇളയ കുട്ടിയും കണ്ടില്ലേ പഠിക്കുന്നത്.

 

അതൊക്കെ ഇപ്പൊ പറയും.. അണ്ടിയോട് അടുക്കുമ്പോൾ ആണ് മാങ്ങയുടെ പുളി അറിയുന്നത്.

 

ദേ കല്ലുമോളെ നി തർക്കുത്തരം പറയല്ലേ…. അവർ കാര്യം ആയിട്ട് പറഞ്ഞത് ആണ് കേട്ടോ…

 

ആണെങ്കിൽ ആണ്… ഞാൻ സമ്മതിച്ചു…

 

ഹ്മ്മ്… നി ആ ഫോൺ എടുത്തു ഉഷയെ ഒന്ന് വിളിച്ചു താ… ഞാൻ അവളോട് പറയട്ടെ..

 

പിന്നെ… പിന്നെ… വേറെ പണി ഒന്നും ഇല്ലേ….

 

അവൾ ഡ്രസ്സ്‌ മാറാൻ അകത്തേക്ക് പോയി.

 

എടി കുഞ്ഞേ…. നമ്പർ ഒന്ന് ഞെക്കി താ….. നിന്റെ അച്ഛനോട് ഒന്നു പറയണ്ടേ… ഉഷക്ക് അല്ലെ അവന്റ നമ്പർ അറിയത്തൊള്ളൂ..

 

ഓഹ്… ഒരു അച്ഛൻ.. ഇത് കേൾക്കേണ്ട താമസം ഇപ്പൊ തന്നെ 101പവനും ആയിട്ട് വന്നു മകളെ കെട്ടിച്ചു അയക്കും… ഒന്ന് പോ അച്ഛമ്മേ….

 

അവൾ ഉറക്കെ പറഞ്ഞു…

 

ഒന്നും തരേണ്ട കുട്ടി… അവൻ ഒന്നു വന്നാൽ മതി.. കൈ പിടിച്ചു ഏൽപ്പിക്കാൻ അച്ഛന്റെ സ്ഥാനത്തു അവൻ വേണ്ടേ.. അതുകൊണ്ട് പറഞ്ഞത് ആണ്

 

ഹ്മ്മ്… വന്നതുമാണ്…. നമ്മൾക്ക് കാണാം…..

ആഹ് അത് എന്തെങ്കിലും ആകട്ടെ… നി ഇപ്പൊ അവളെ ഒന്ന് വിളിക്കു…

 

അവർ ഫോൺ എടുത്തു നീട്ടി..

 

കല്ലു അവരെ ഒന്ന് ദേഷ്യത്തിൽ നോക്കിയിട്ട് ഫോൺ മേടിച്ചു ഉഷയെ വിളിച്ചു കൊടുത്തു..

 

***

ഈ സമയത്ത് പെൺകുട്ടിയെ കുറിച്ച് ഉള്ള ചർച്ചയിൽ ആയിരുന്നു ശോഭയും പെണ്മക്കളും..

 

എല്ലാവർക്കും പെണ്ണിനെ ഇഷ്ടം ആയി…

 

പക്ഷെ പ്രായത്തിന്റെ ഒരു പ്രശ്നം ഒള്ളു..

 

കണ്ണൻ അറിഞ്ഞാൽ സമ്മതിക്കുമോ എന്ന് അറിയില്ല..

അതുകൊണ്ട് അവനോട് 23വയസ് എന്ന് പറയാമെന്നു അവർ തീരുമാനിച്ചു.

 

എങ്ങനെ എങ്കിലും ഇത് നടക്കണ്ടേ സുമേഷേ.. അതുകൊണ്ട് ആണ്… ശോഭ പറഞ്ഞു.

 

അവൻ പക്ഷെ ഒന്നും പറഞ്ഞില്ല..

കാളിന്ദി യേ കണ്ടപ്പോൾ അവനു ഒരു പാവം പെൺകുട്ടി ആയിട്ട് തോന്നിയിരുന്നു… പക്ഷെ കണ്ണൻ എങ്ങനെ ആണ്, സമ്മതിക്കുമോ എന്ന് ഒന്നും അവനു അറിയില്ലാരുന്നു..

 

അവരെ ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ടിട്ട് രാജിയും സുമേഷും പോയി.

 

എന്റെ രാജി ആ കൊച്ച് ഒരു പാവം ആണ്.. നിന്റെ ആങ്ങള ഇനി എങ്ങനെ ആണോ ആവോ…

 

അതെന്താ സുമേഷേട്ടാ അങ്ങനെ പറഞ്ഞത്..

അല്ല… കണ്ണൻ ഇപ്പോളും ദീപയെ ഓർത്തു ഇരിക്കുവല്ലേ… അതുകൊണ്ട് പറഞ്ഞു എന്നേ ഒള്ളു..

 

അതൊക്കെ മാറും… കല്ലു ഒന്ന് വന്നോട്ടെ…

 

ആഹ്…. ഞാൻ പറഞ്ഞു എന്നേ ഒള്ളു… ആ കൊച്ചിന് ആണെങ്കിൽ ആകെ ഉള്ളത് ഒരു വല്യമ്മ മാത്രം ആണ്… ചോദിക്കാനും പറയാനും കൂടി ആരും ഇല്ല.

 

സുമേഷേട്ടൻ എന്നാ ഇങ്ങനെ ഒക്കെ പറയുന്നത്… കണ്ണൻ അത്രക്ക് കൊള്ള ത്തില്ലാത്തവൻ ആണോ..

അങ്ങനെ പറഞ്ഞത് അല്ലടി…. ഇവൻ ഇപ്പോളും മറ്റവളെ ഓർത്തു ഇരുന്നാൽ ഒരു പെൺകൊച്ചു കണ്ണുനീര് കുടിക്കേണ്ടി വരും. അതുകൊണ്ട് പറഞ്ഞത് ആണ്..

 

തുടരും