തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന വിമർശനത്തിൽ ബിനോയ് വിശ്വത്തിന്റെ മറുപടി. തോൽവി സംഭവിച്ചുവെന്ന് പറഞ്ഞ് ഒരാളെ ക്രൂശിക്കേണ്ട കാര്യമില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
തോറ്റെങ്കിൽ അത് ഒരാളുടെ മാത്രം കുറ്റമല്ലെന്ന് ചർച്ചകൾക്ക് ബിനോയ് വിശ്വത്തിൻറെ മറുപടി നൽകി. തെറ്റ് ചൂണ്ടിക്കാട്ടിയതിന് എസ്എഫ്ഐയും എഐഎസ്എഫും തെരുവില്‍ പോരടിക്കേണ്ടെ. എന്നാല്‍, തെറ്റുകള്‍ കണ്ടാല്‍ ഇനിയും പറയുമെന്നും ബിനോയ് വിശ്വം മറുപടി പറഞ്ഞു.
സര്‍ക്കാരിന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മികവ് വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ എസ്എഫ്ഐക്കെതിരെയും അദ്ദേഹം മുന്‍പ് വിമര്‍ശനം ഉന്നയിച്ചിരുന്നു. പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെന്നും തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നടക്കമുള്ള ആവശ്യം സിപിഐയിൽ ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്നും സിപിഐയിൽ വിമർശനം ഉയർന്നിരുന്നു. സിപിഐഎമ്മിലും സമാന ആവശ്യം ഉയർന്നിരുന്നു.