തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ പുതിയ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിന്റെ ഫലമായാണ് മഴ സാധ്യത.
അതിനിടെ 12 -ാം തിയതി മുതൽ കേരളത്തിൽ വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
12-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
13-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
14-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.