സൗദിയിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഗവേഷണം പ്രോത്സാഹിപ്പിക്കാൻ ജിദ്ദയിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി( KAUST) നിക്ഷേപം നടത്തുന്നു. ഗൂഗ്ളുമായി സഹകരിച്ചാണ് സൗദിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഗവേഷണത്തെ പിന്തുണക്കുന്നതിനുള്ള നിക്ഷേപപദ്ധതി ആരംഭിച്ചത്.
യൂനിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടേഷനൽ സയൻസസ് ആൻഡ് എൻജിനീയറിങ് വകുപ്പിൽനിന്നുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഗവേഷകർക്ക് ഒരു ലക്ഷം ഡോളർ ഗവേഷണ ഗ്രാൻറുകൾ നൽകിയാണ് ഇത് ചെയ്യുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഈ ഗ്രാൻറുകളുടെ ആരംഭം ജനറേറ്റിവ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിൽ പുതിയ കേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള യൂനിവേഴ്സിറ്റിയുടെ പ്രഖ്യാപനവുമായി പൊരുത്തപ്പെടുന്നതാണ്.