തൃശൂര്‍: കരുവന്നൂര്‍ പുഴയില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം. ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി വലിയ വീട്ടില്‍ വേണു മകന് ഹരികൃഷ്ണന് (20) എന്ന യുവാവാണ് ആത്മഹത്യ ശ്രമം നടത്തിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബുധനാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.
ഇരിങ്ങാലക്കുട പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കനത്ത മഴയില്‍ കരുവന്നൂര്‍ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിനാല്‍ നല്ല അടിയൊഴുക്കും പുഴയില്‍ ഉണ്ട്. സുഹൃത്തുക്കള്‍ക്ക് സന്ദേശം നല്‍കിയതിന് ശേഷമാണ് ഇയാള്‍ കരുവന്നൂര്‍ വലിയ പാലത്തിന് മുകളില്‍ നിന്നും പുഴയിലേയ്ക്ക് ചാടിയത്.
കരുവന്നൂര്‍ വലിയ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ശ്രമം ചുരുങ്ങിയ കാലത്തിനുള്ളില്‍ എട്ടോളം പേരാണ് നടത്തിയത്. പാലത്തില്‍ ഫെന്‍സിങ് നടത്തുമെന്ന് അധികൃതര്‍ പ്രഖ്യാപനം നടത്തിയെങ്കിലും ഇത് വരെ പ്രായോഗ്യത്തിലായിട്ടില്ല.