വയനാട്: മുട്ടിലില്‍ മീന്‍ കച്ചവടക്കാരന് നേരെ ആക്രമണം. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മീന്‍ വില കുറച്ച് വിറ്റതിനാണ് യുവാവിനെ ആക്രമിച്ച്. വയനാട് സ്വദേശി സുഹൈലാണ് ആക്രമണത്തിനിരയായത്. മുട്ടിലില്‍ മീന്‍ കച്ചവടം നടത്തുന്നവര്‍ തന്നെയാണ് യുവാവിനെ ആക്രമിച്ചത്.
സംഭവത്തില്‍ എട്ട് പേര്‍ക്കെതിരായാണ് പരാതി നല്‍കിയിരുന്നത്. ഇതില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. സംഭവത്തില്‍ രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് കല്‍പ്പറ്റ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് സുഹൈലിനെ മുട്ടിലില്‍ വച്ച് ആക്രമിച്ചത്. വാഹനത്തില്‍ വില കുറച്ച് മീന്‍ വില്‍ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
ആക്രമത്തില്‍ കഴുത്തിന് പരിക്കറ്റ സുഹൈല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. മറ്റ് ജീവിത മാര്‍ഗമില്ലാത്തതിനാല്‍ തനിക്ക് കച്ചവടത്തിന് സംരക്ഷണം വേണമെന്നാണ് സുഹൈലിന്റെ ആവശ്യം. കൂടാതെ കച്ചവടം മാറ്റണമെന്ന് പൊലീസിലെ തന്നെ ചിലര്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന് സുഹൈല്‍ ആരോപിച്ചു. മര്‍ദ്ദന ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് നടപടി തുടങ്ങിയത്.