India

കത്‌വ ഭീകരാക്രമണം: പ്രദേശവാസികളടക്കം 50പേർ കസ്റ്റഡിയിൽ | Kathua terror attack: 50 people including local residents in custody

ശ്രീനഗർ: കത്വ ഭീകരാക്രമണത്തില്‍ നാട്ടുകാരായ 50 പേരെ കസ്റ്റഡിയിലെടുത്തു. കരസേനയും ജമ്മു കശ്മീര്‍ പൊലീസും നടത്തിയ തിരച്ചിലിലാണ് നടപടി. ഒരു ട്രക്ക് ഡ്രൈവറേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തെ ഭീകരർ ലക്ഷ്യമിട്ടത്.

തീവ്രവാദികൾക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചുവെന്നാണ് സൈനികർ സംശയിക്കുന്നത്. ആക്രമണം നടക്കുമ്പോൾ സമീപത്ത് ഒരു ട്രക്ക് നിർത്തിയിട്ടിരുന്നു. ട്രക്ക് ഡ്രൈവർക്കും ആക്രമണത്തിൽ പങ്കുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം.