Business

സ്വർണവില വീണ്ടും കുതിച്ചുയരുന്നു, ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്. 53,000 രൂപയും കടന്നു മുന്നേറുകയാണ് സ്വർണ വില. 160 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ജൂലൈ മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം. ജൂലൈ 1- 53,000, ജൂലൈ 2- 53080, ജൂലൈ 3- 53080, ജൂലൈ 4- 53600, ജൂലൈ 5- 53600, ജൂലൈ 6- 54,120, ജൂലൈ 7- 54,120, ജൂലൈ 8- 53960, ജൂലൈ 9- 53680, ജൂലൈ 10- 53680, ജൂലൈ 11- 53,840.

ജൂൺ ഏഴിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്. ഇപ്പോൾ ആ നിരക്കിനേയും കടത്തിവെട്ടി മുന്നേറുകയാണ് സ്വർണ്ണവില.

സ്വർണ്ണവിലയിൽ റെക്കോർഡ് തീർത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം കൂടിയും കുറഞ്ഞുമാണ് സംസ്ഥാനത്ത് സ്വർണ വില മുന്നേറിയത്.

ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളില്‍ അയവ് വന്നതാണ് വില കുറയാന്‍ കാരണമാകുന്നത്. എന്നാൽ രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്കുള്ള കാരണം. ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്.