Kerala

വിഴിഞ്ഞം തുറമുഖത്തെ ആദ്യ ചരക്ക് കപ്പല്‍; ആഹ്ളാദകരമായ ചരിത്ര നിമിഷമാണിതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍

സാന്‍ ഫെര്‍ണാണ്ടോയെ വിഴിഞ്ഞം പോര്‍ട്ടിന്റെ ബര്‍ത്തിലേക്ക് അടുപ്പിച്ചു. ഏറെ ആഹ്ലാദകരമായ ചരിത്ര നിമിഷമാണിത് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് & വാട്ടര്‍വേയ്സ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

നാല് ടാഗ് ഷിപ്പുകളുടെ നേതൃത്വത്തിലാണ് കപ്പലിനെ സുഗമമായി ബര്‍ത്തിലേക്ക് അടുപ്പിച്ചത്. കപ്പലിനെ ബര്‍ത്തുമായി വലിയ വടം ഉപയോഗിച്ച് സുരക്ഷിതമായി ചേര്‍ത്തു നിര്‍ത്തുന്ന മൂറിങ്ങ് എന്ന പ്രവര്‍ത്തിയും പൂര്‍ത്തിയാക്കി. ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലിനും വിഴിഞ്ഞം എംഎല്‍എ എം വിന്‍സെന്റിനും, പോര്‍ട്ട് സെക്രട്ടറി കെ എസ് ശ്രീനിവാസ് ഐ എ എസിനും കൂടെ മറ്റുള്ളവര്‍ക്കും മധുരം നല്‍കിയാണ് ഈ ആഹ്ലാദം പങ്കുവെച്ചത്.