നമ്മുടെ വീട്ടിൽ എളുപ്പത്തിൽ ലഭ്യമാകുന്ന കുറച്ച് ചേരുവകൾ ഉപയോഗിച്ച് ലളിതമായി തയ്യാറാക്കാവുന്ന ഒരു മലബാർ സ്നാക്ക് റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു പലഹാരമാണിത്. മലബാർ സ്പെഷ്യൽ ഓമന പത്തിരി. ഇതിൽ മുട്ട മസാലയ്ക്ക് പകരം ചിക്കൻ മസാലയോ വെജിറ്റബിൾ മസാലയോ ഫില്ലിംഗായി ഉപയോഗിക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മാവ് ഉണ്ടാക്കാനായി ഒരു പാത്രത്തിൽ മൈദ,കോഴിമുട്ട,ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് വെളളം കുറച്ച് കുറച്ചായി ഒഴിച്ച് കട്ട പിടിക്കാതെ ബീറ്റർ/സ്പൂൺ വെച്ച് നന്നായി ഇളക്കി ദോശ മാവിന്റെ പരിവത്തിലാക്കുക. ഒരു നോൺ-സ്റ്റിക്ക് പാൻ ചൂടാക്കി ഒരോ തവി മാവ് ഒഴിച്ച് പാൻ മുഴുവനായി ചുറ്റിച്ചെടുക്കുക.ഇത് മൂടി വെച്ച് 2 മിനിറ്റ് ഇടത്തരം തീയിൽ വെച്ച് പാകം ചെയ്തെടുത്താൽ പാൻ കേക്ക് റെഡി. ഒരു പാത്രത്തിൽ മുട്ട നന്നായി അടിച്ചെടുത്ത് മാറ്റി വെക്കുക. ഒരു പാനിൽ ഓയിൽ ചൂടാക്കി ഇതിലേക്ക് സവാള ഇട്ട് ഇളം ബ്രൌൺ നിറമാകുന്നത് വരെ വഴറ്റുക.
ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,ചെറുതായി അരിഞ്ഞ തക്കാളി എന്നിവ ഇട്ട് നന്നായി വഴറ്റുക.ഇതിലേക്ക് മുളക്പ്പൊടി,മഞ്ഞൾപ്പൊടി,ഗരം മസാല പൊടി എന്നിവ ചേർത്ത് ഓയിൽ വേർത്തിരിയുന്നത് വരെ വഴറ്റുക.പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് പൊട്ടിച്ച് വെച്ച മുട്ട ചേർത്ത് നന്നായി ഇളക്കി പൊരിച്ചെടുത്ത് മസാല ഉണ്ടാക്കിയെടുക്കുക.സ്റ്റൌ ഓഫ് ചെയ്യുക.ഫില്ലിങ്ങ് റെഡി. ഓരോ ദോശയിലും കുറച്ച് ഫില്ലിങ്ങ് ഇട്ട് നന്നായി റോൾ ചെയ്തെടുക്കുക. ബാക്കിയുളള ദോശയിലും ഫില്ലിങ്ങ് വെച്ച് ഇതുപോലെ ചെയ്തെടുക്കുക. ടേസ്റ്റി ഓമന പത്തിരി റെഡി.