തേങ്ങ ചേർക്കാതെ വെറും 5 മിനുട്ടിൽ ഒരു കാബേജ് തോരൻ തയാറാക്കിയാലോ… ജോലിക്കാർക്കും മടിയന്മാർക്കും ഹെൽത്തി ഭക്ഷണ പ്രേമികൾക്കും ഈ റെസിപി സഹായകമാകും.
ചേരുവകൾ
കാബേജ്
ഉഴുന്ന് -2 സ്പൂൺ
കടല പരിപ്പ് -2സ്പൂൺ
കടുക് -1/2 സ്പൂൺ
വറ്റൽ മുളക് -1
ചെറിയ ഉള്ളി -4
മഞ്ഞൾപ്പൊടി -1/2 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ -1സ്പൂൺ
കറിവേപ്പില
തയാറാക്കുന്ന വിധം
1. ഒരു ചെറിയ പാനിൽ ഒരു സ്പൂൺ ഉഴുന്നും ഒരു സ്പൂൺ കടല പരിപ്പും 1/4സ്പൂൺ ഉപ്പും ഇട്ട് ചൂടാക്കി പൊടിച്ചു എടുക്കുക.
2. ഒരു പാനിൽ എണ്ണ ഒഴിച്, കടുക് കടല പരിപ്പ്, ഉഴുന്ന്, വറ്റൽ മുളക്, കറിവേപ്പില ഉള്ളി ചേർത്ത് വഴറ്റുക.
3. മഞ്ഞൾപ്പൊടി 1/4 സ്പൂൺ ചേർത്ത് യോജിപ്പിക്കുക, ശേഷം കാബേജ് ചേർത്ത് 3 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക.
4. ഇതിൽ 3 സ്പൂൺ ഉഴുന്ന് – കടല പരിപ്പ് പൊടിച്ചത് ചേർത്ത് ഒരു മിനിറ്റ് ചെറു തീയിൽ വേവിച്ചാൽ ഒരു പുതിയ രുചിയിൽ വളരെ എളുപ്പത്തിൽ ക്യാബേജ് തോരൻ റെഡി.
content highlight: cabbage-thoran