പൈനാപ്പിൾ വെച്ച് സാധാരണ ജ്യൂസും പുഡിങ്ങുമൊക്കെയാണല്ലോ തയ്യാറാക്കാറുള്ളത്. ഇത്തവണ ഒരു വെറൈറ്റി പിടിച്ചാലോ? ഫ്രൈഡ് പൈനാപ്പിൾ ഫ്രിറ്റേഴ്സ് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- പൈനാപ്പിൾ വളയങ്ങൾ – 5 കഷണങ്ങൾ
- മൈദ – 1 കപ്പ്
- ഉപ്പ് – 1/4 ടീസ്പൂൺ
- ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
- മുട്ട – 1 എണ്ണം
- വെള്ളം – കട്ടിയുള്ള ബാറ്റർ ഉണ്ടാക്കാൻ ആവശ്യത്തിന്
- എണ്ണ – 2 കപ്പ്
- പഞ്ചസാര – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗൾ എടുത്ത് മൈദ, ഉപ്പ്, ബേക്കിംഗ് പൗഡർ, മുട്ട, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ച് കട്ടിയുള്ള മാവ് ഉണ്ടാക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കുക. പൈനാപ്പിൾ കഷ്ണങ്ങൾ മാവിൽ മുക്കി ഇരുവശത്തും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ എണ്ണയിൽ വറുത്തെടുക്കുക. ടേസ്റ്റി ഫ്രൈഡ് പൈനാപ്പിൾ ഫ്രിട്ടേഴ്സ് അല്ലെങ്കിൽ പൈനാപ്പിൾ ബജ്ജി തയ്യാർ.