ഇന്നത്തെ റെസിപ്പി ബീഫ് പ്രേമികൾക്ക് വേണ്ടിയുള്ളതാണ്. റെസ്റ്റോറന്റിൽ നിന്നും ലഭിക്കുന്ന അതേ സ്വാദിൽ ചില്ലി ബീഫ് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ..
ആവശ്യമുള്ള സാധനങ്ങൾ
ബീഫ്- 750 ഗ്രാം
കാശ്മീരി മുളക് പൊടി
കുരുമുളക് പൊടി
ജീരകപ്പൊടി
ഗരം മസാല
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾ സ്പൂൺ
ഇഞ്ചി- ഒരു ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
പച്ചമുളക്- 4 എണ്ണം
സവാള- 2 എണ്ണം
കാപ്സിക്കം- 1
ചെറുനാരങ്ങ- 1
കോൺഫ്ളവർ- 1 ടീസ്പൂൺ
സോയ സോസ്- 1 ടീസ്പൂൺ
ഗ്രീൻ ചില്ലി സോസ്- 1 ടീസ്പൂൺ
ടൊമാറ്റോ കെച്ചപ്പ് – 2 ടീസ്പൂൺ
പഞ്ചസാര- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ബീഫ് നന്നായി കഴുകി വൃത്തിയാക്കുക. ഇതിലേക്ക് അല്‍പ്പം ഉപ്പ്, ഒരു ടീസ്പൂണ്‍ കശ്മീരി മുളകുപൊടി, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി, അര ടീസ്പൂണ്‍ പെരുംജീരകപ്പൊടി, കാല് ടീസ്പൂണ്‍ ഗരം മസാല, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി തേച്ചു പിടിപ്പിക്കുക. മസാല തേച്ച ബീഫ് വെള്ളം ഒഴിക്കാതെ ഒരു കുക്കറില്‍ വേവിച്ചെടുക്കുക. ലോ സിമ്മില്‍ വച്ചുവേണം വേവിക്കാന്‍. നാലു വിസില്‍ വന്നാല്‍ കുക്കര്‍ ഓഫാക്കാം. ഒന്നു തണുത്ത ശേഷം ബീഫ് കഷ്ണങ്ങള്‍ മാത്രം ഒരു പാത്രത്തിലേക്ക് മാറ്റുക. ബീഫ് വേവിച്ച വെള്ളം മാറ്റിവയ്ക്കുക, ഇത് പിന്നെ ആവശ്യം വരും.
വേവിച്ച ബീഫിലേക്ക് ഒരു ടീസ്പൂണ്‍ കോണ്‍ഫ്ളവര്‍, ഒരു ടീസ്പൂണ്‍ കശ്മീരി മുളകുപൊടി, അര ടീസ്പൂണ്‍ നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ബീഫ് കഷണങ്ങള്‍ ചെറുതീയില്‍ എണ്ണയില്‍ വറുത്തെടുക്കുക. നല്ല ബ്രൗണ്‍ നിറമാവുമ്പോള്‍ ചട്ടിയില്‍ നിന്നു കോരി മറ്റൊരു ബൗളിലേക്ക് മാറ്റുക.
ചട്ടിയിലെ ശേഷിക്കുന്ന എണ്ണയിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി ഒരു ടീസ്പൂണ്‍, പച്ചമുളക്, സവാള അരിഞ്ഞത് എന്നിവ ഇട്ട് വഴറ്റുക. അര ടീസ്പൂണ്‍ കുരുമുളക് പൊടി കൂടി ചേര്‍ക്കുക. നന്നായി വഴന്നു വരുമ്പോള്‍ മാറ്റിവച്ച ബീഫ് വേവിച്ച വെള്ളം ഒഴിക്കുക. ഇതിലേക്ക് അരിഞ്ഞുവച്ച ക്യാപ്സിക്കം കഷണങ്ങളും സോയ സോസും ഗ്രീന്‍ ചില്ലി സോസും ടൊമാറ്റോ കെച്ചപ്പും ചേര്‍ക്കുക. അര ടീസ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ത്തു കൊടുക്കുക. കളറിനായി അല്‍പ്പം കശ്മീരി മുളകുപൊടിയും ചേര്‍ക്കാം.
ശേഷം വറുത്തുകോരി വച്ച ബീഫ് കൂടെ ചേര്‍ത്ത് ഗ്രേവി നല്ല കട്ടിയായി വരും വരെ ചൂടാക്കുക. ഒരു പകുതി നാരങ്ങാനീര് കൂടി പിഴിഞ്ഞൊഴിച്ച് ഇളക്കി സ്റ്റൗ ഓഫ് ചെയ്യാം. സ്വാദിഷ്ടമായ ബീഫ് ഫ്രൈ റെഡി.
content highlight: chilly beef