കേക്ക് ഉണ്ടാക്കുന്നത് ബാലികേറാമലയല്ല. ഇപ്പോള്‍ കുട്ടികള്‍ വരെ കേക്ക് ഉണ്ടാക്കുന്നതില്‍ വലിയ മികവ് കാണിക്കുന്നുണ്ട്. വീട്ടിലേയ്ക്ക് അനായാസമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു വാനില കേക്ക് പരിചയപ്പെടാം. അതിഥികള്‍ക്കും വീട്ടിലുള്ളവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും. വാനില കേക്ക് തികച്ചും ലളിതമാണ്. ആദ്യമായി കേക്ക് ഉണ്ടാക്കുന്നവര്‍ക്കും പരീക്ഷിക്കാന്‍ പറ്റിയ കേക്കാണിത്.
ചേരുവകള്‍
മൈദ – ഒരു കപ്പ്
മുട്ട – 3 എണ്ണം
പഞ്ചസാര- ഒരു കപ്പ്
ബേക്കിംഗ് പൗഡര്‍ – 1 സ്പൂണ്‍
ബേക്കിംഗ് സോഡ – കാല്‍സ്പൂണ്‍
സണ്‍ഫ്ളവര്‍ ഓയില്‍ – അരക്കപ്പ്
പാല്‍- 2 സ്പൂണ്‍
വാനില എസ്സന്‍സ്- അര സ്പൂണ്‍
Also Read
ശരീരഭാരം കുറയ്ക്കാൻ ഈ സ്മൂത്തി പതിവാക്കാം
എളുപ്പത്തിലുണ്ടാക്കാം രുചിയൂറും ക്യാരറ്റ് …
കുട്ടികൾക്ക് നൽകാം സ്വീറ്റ് ബ്രഡ് ടോസ്റ്റ്
നാലുമണിക്ക് കഴിയ്ക്കാം ; കൊതിയൂറുന്ന രുചിയിൽ …
ചിക്കൻ ബെൽ പെപ്പർ സ്റ്റിർ ഫ്രൈ ഉണ്ടാക്കി …
പാചകരീതി
ആദ്യം കേക്കിനായുള്ള മാവുണ്ടാക്കാനായി മൈദ, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡര്‍ എന്നിവ നല്ലതുപോലെ യോജിപ്പിച്ചെടുക്കണം. ഇത് അരിപ്പയില്‍ അരിച്ചെടുക്കുന്നതും നല്ലതായിരിക്കും. ഇത് നന്നായി യോജിപ്പിച്ച് മാറ്റി വെയ്ക്കുക. ശേഷം ഒരു പാത്രത്തിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കണം. അതിലേയ്ക്ക് കുറച്ചായി പഞ്ചസാര മുഴുവന്‍ ഇട്ടു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കണം.ശേഷം മുട്ട നന്നായി ബീറ്റ് ചെയ്‌തെടുക്കാം. ഇതിലേയ്ക്ക് വാനില എസ്സന്‍സും ചേര്‍ക്കണം. ഈ മിശ്രിതം നേരെത്തെ എടുത്തുവെച്ച മൈദയിലേയ്ക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.
കൂടെ പാലും സണ്‍ഫ്ളവര്‍ ഓയിലും ചേര്‍ത്ത് നല്ലരീതിയില്‍ യോജിപ്പിച്ചെടുക്കണം. ശേഷം കുക്കറിന്റെ മൂടി മാറ്റി അത് അടുപ്പില്‍ കുറച്ച് സമയം ചൂടാക്കാന്‍ വെയ്ക്കുക. ചുവടുറപ്പുള്ള പാത്രത്തില്‍ നെയ്യ് പുരട്ടിയശേഷം കേക്ക് മിക്‌സ് ഒഴിച്ചുകൊടുക്കാം. കുക്കറില്‍ ഒരു സ്റ്റാന്‍ഡ് വെച്ചശേഷം അതിന് മുകളില്‍ കേക്ക് പാത്രം വെച്ചുകൊടുക്കാം. ശേഷം വാഷറും വിസിലും മാറ്റിയ ശേഷം നല്ലപോലെ മൂടി 30 മിനിറ്റ് വേവിക്കണം. ശേഷം ചൂടാറുമ്പോള്‍ മുറിച്ച് ഉപയോഗിക്കാം.