വളരെ രുചികരമായി തയാറാക്കാവുന്ന പുളിയിഞ്ചി രുചിക്കൂട്ട്
ചേരുവകൾ
പുളി – 50 ഗ്രാം
ഇഞ്ചി – 2 1/2 ടേബിൾസ്പൂൺ
പച്ചമുളക് – 6 എണ്ണം
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കായംപൊടി – 1/2 ടീസ്പൂൺ
ഉലുവാപ്പൊടി – 1/2 ടീസ്പൂൺ
ശർക്കര – 10 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
വറുത്തിടാൻ
കടുക് – 1 ടേബിൾ സ്പൂൺ
ചുവന്ന മുളക് – 3
കറിവേപ്പില
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
പുളി മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തതിനു ശേഷം നന്നായി പിഴിഞ്ഞെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിനു ശേഷം കടുക് ഇടുക.
കടുക് പൊട്ടിയതിനു ശേഷം മുളക്, കറിവേപ്പില എന്നിവ ചേർക്കുക.
ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റിയതിനു ശേഷം പൊടികൾ ചേർക്കുക.
പുളിവെള്ളം ഒഴിച്ച് തിളച്ചതിനു ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക.
കുറുകി വരുമ്പോൾ ശർക്കര ചേർക്കുക. നന്നായി കുറുകിയാൽ ഉലുവാപ്പൊടി ചേർത്ത് വാങ്ങാം, പുളിയിഞ്ചി തയാർ.