ചെമ്മീൻ കഴിക്കുന്നതുകൊണ്ട് മരണം സംഭവിക്കാനുള്ള കാരണം എന്താണ് ചെമ്മീനിലെ വില്ലൻ ഇതാണ്
അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ അടക്കം വളരെയധികം കേട്ടുവരുന്ന ഒരു സംഭവമാണ് ചെമ്മീൻ കറി വില്ലൻ ആവുന്നത് കഴിഞ്ഞദിവസമായിരുന്നു കൊച്ചിയിൽ ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക ആസ്വാസ്ഥ്യം ഒരു യുവാവിന് നേരിടുന്നത് തുടർന്ന് യുവാവ് മരണപ്പെടുകയും ചെയ്തു ആലങ്ങാട് സ്വദേശിയായ സിബിൻ ആയിരുന്നു മരണപ്പെട്ടത് ബുധനാഴ്ച രാത്രിയാണ് ഇയാൾ ചെമ്മീൻ കറി കൂട്ടി ഭക്ഷണം കഴിച്ചത് പിന്നാലെ ഒരു ശ്വാസംമുട്ടൽ പോലെ തോന്നുകയും തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ മരണം സംബന്ധിക്കുകയും ആയിരുന്നു ചെയ്തത് മരണകാരണം എന്താണെന്ന് സ്ഥിതീകരിക്കുവാനാണ് ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്
ചെമ്മീൻ കറി കഴിച്ച അടുത്ത സമയത്ത് തന്നെ മറ്റൊരു യുവതിയും മരിച്ചതായാണ് പറയപ്പെടുന്നത് ചെമ്മീൻ മരണകാരണമാകുന്നത് എങ്ങനെയാണെന്ന് പലരും ചർച്ച ചെയ്യുന്നുണ്ട് എന്നാൽ ഇതിന് ഇതുവരെയും വ്യക്തമായ ഒരു മറുപടി ലഭിച്ചിട്ടില്ല ചെമ്മീനും ചെറുനാരങ്ങയും ഒരുമിച്ച് കഴിക്കുകയാണെങ്കിൽ അത് മരണത്തിന് കാരണമാകും എന്ന് ഒരു സമയത്ത് വളരെയധികം പ്രചരണം നിലനിന്നിരുന്നു അത് യാഥാർത്ഥ്യമാണോ എന്നത് ഇപ്പോഴും വ്യക്തമല്ല ചില ഭക്ഷണപദാർത്ഥങ്ങളിൽ ഉണ്ടാവുന്ന അലർജികളാണ് പലപ്പോഴും ഇത്തരത്തിലുള്ള മരണങ്ങൾക്ക് കാരണമാകുന്നത്
ചെമ്മീനിൽ അടങ്ങിയിരിക്കുന്ന പ്രത്യേകമായ പ്രോട്ടീനാണ് ചിലയാളുകളിൽ അലർജി ഉണ്ടാക്കുന്നത് ഇത് ആരോഗ്യ വിദഗ്ധർ പറയുന്നതാണ് ഒരു ഷെൽ ഫിഷ് ആണ് ചെമ്മീൻ എന്നത് പലർക്കും മനസ്സിലാവാത്ത ഒരു കാര്യമാണ് അതുകൊണ്ടുതന്നെ ഇത് അലർജിക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാകാറുണ്ട് അതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് ചെമ്മീൻ കഴിക്കുന്നതിലൂടെ മരണം സംഭവിക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട് എന്നാൽ വളരെ അപൂർവമായി ആണിത് സംഭവിക്കുന്നത്
അനസിലക്സിസ് എന്ന ഒരു അലർജി മൂർച്ഛിച്ചു ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന സമയത്താണ് മരണം സംഭവിക്കുന്നത് ചെമ്മീൻ വർഗ്ഗത്തിൽപ്പെട്ട മറ്റു മീനുകൾ കഴിക്കുമ്പോഴും പലരിലും ഇത്തരത്തിലുള്ള അലർജി കാണാറുണ്ട് ഇതിന് കാരണം നമ്മുടെ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം ചെമ്മീനിലെ ഈ പ്രത്യേകതരം പ്രോട്ടീനുമായി പ്രവർത്തിക്കുന്നു ആ സമയത്ത് ഇത് ആ പ്രോട്ടീന് എതിരെയാണ് പ്രവർത്തിക്കുന്നത് അങ്ങനെ നമുക്ക് അലർജി ഉണ്ടാവും ചെമ്മീനിലെ പ്രോട്ടീൻ നമ്മുടെ ശരീരത്തിന് ഹാനികരമായി മാറും
ഇങ്ങനെ ഒരു തോന്നൽ ഉണ്ടായാൽ പോലും നമ്മുടെ ശരീരം അതിനോട് റിയാക്ട് ചെയ്യും ഇതിന്റെ ഭാഗമായും ചില ഇമ്മ്യൂൺ സെൽസ് ആക്ടിവേറ്റ് ആകുന്നതായി കാണാൻ സാധിക്കും ഇതുവഴി ഇമ്മ്യൂണോ ഗ്ലോബുലിൻ ഇമ്മീഡിയേറ്റഡ് എന്ന ആന്റിബോഡി ഉണ്ടാവുകയാണ് ചെയ്യുന്നത് ഇത് നമ്മുടെ ശരീരത്തിലെ പലതരം സെല്ലുകളെ ആക്ടിവേറ്റ് ചെയ്ത് അലർജന പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത് അങ്ങനെയാണ് അലർജി ഉണ്ടാവുന്നത് തുടർന്നാണ് ശ്വാസംമുട്ടൽ അടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത് ഇത് രണ്ടുതരത്തിൽ ഒരു വ്യക്തിയിൽ സംഭവിക്കും ചെമ്മീൻ കഴിച്ച ഉടനെ കുറച്ചുസമയത്തിനു ശേഷമോ ഈ അലർജി കണ്ടുവരുന്നുണ്ട് ഇതിൽ പെട്ടെന്നുണ്ടാവുന്ന അലർജിയാണ് എന്ന് പറയുന്നത് ഇതാണ് ക്ലാസ് തടസ്സം ഹൃദയസമ്പനം ബിപി കുറയുക തുടങ്ങിയ കാര്യങ്ങളിലേക്ക് നയിക്കുന്നത് മറ്റൊന്ന് ഒരുപാട് സമയത്തിന് ശേഷം ഉണ്ടാകുന്നതാണ്