കൂട്ട് കറി എന്ന് കേൾക്കുമ്പോൾ സദ്യവട്ടങ്ങളിലെ സ്വാദിലേക്കായിരിക്കും ആദ്യം ഓർമ്മയെത്തുക. എന്നാൽ ഇന്ന് മലയാളികളുടെ അടുക്കളയിലെ പ്രധാന വിഭവമാണ് കൂട്ട് കറി. കൂട്ട് കറി കൂട്ടാൻ ഇനി അടുത്ത ഓണം വരെ കാത്തിരിക്കേണ്ടെന്ന് സാരം.
പേര് പോലെ തന്നെ പല തരം പച്ചക്കറികൾ ചേർത്താണ് കൂട്ട് കറി തയാറാക്കുന്നത്. പച്ചക്കായ, ചേന എന്നിവയാണ് ഇതിൽ പ്രധാനമായും ചേർക്കുന്ന രണ്ട് പച്ചക്കറികൾ. സ്വാദിഷ്ടമായ കൂട്ട് കറി എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കാം..
ആവശ്യമുള്ള സാധനങ്ങൾ
പച്ചക്കായ – രണ്ടണ്ണം (കനം കുറച്ച് ചതുരത്തിൽ അരിഞ്ഞത്).
കടല – 50 ഗ്രാം (ഒരു രാത്രി വെള്ളത്തിൽ കുതിർത്തത്)
മുളകു പൊടി – കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – ആവശ്യത്തിന്
തേങ്ങ ചിരകിയത് – ഒന്നേകാൽ കപ്പ്
പച്ചമുളക് – ആറെണ്ണം
ജീരകം – ഒരു ടീസ്പൂൺ
ഉള്ളി – രണ്ടെണ്ണം
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
കടുക് – അര ടീസ്പൂൺ
വറ്റൽ മുളക് – നാലെണ്ണം
തയ്യാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ പച്ചക്കായയും, കടലയും, മുളക് പൊടിയും മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മൂന്ന് വിസിൽ വരു
ന്നതുവരെ വേവിക്കുക.
ഒരു കപ്പ് തേങ്ങയിൽ പച്ചമുളക്, ജീരകം, ഉള്ളി ഇവ ചേർത്ത് തരിതരിപ്പായി അരയ്ക്കുക. ഇത് കുക്കറിലൊഴിച്ച് അടുപ്പിൽ വെച്ച് ചൂടാക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽ മുളകും മൂപ്പിക്കുക. ഇതിലേക്ക് ബാക്കി തേങ്ങയും ഇട്ട് തേങ്ങ ബ്രൗൺ നിറമാകുന്നതു വരെ മൂപ്പിക്കുക. ഇത് കറിയുടെ മുകളിൽ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.
content highlight: koottu-curry-recipe