Movie News

ചിരിയും ഉദ്വേഗവും സമ്മാനിച്ച് ‘താനാരാ’ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രയിലര്‍ പുറത്തുവിട്ടു- Thaanara movie trailer out now

എന്നും പ്രേക്ഷകനെ പൊട്ടിച്ചിരിക്കാന്‍ അവസരം നല്‍കി ഒരു പിടി ചിത്രങ്ങള്‍ സമ്മാനിച്ച റാഫിയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രയിലര്‍ പ്രശസ്ത നടന്‍ ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു .വി. മത്തായിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിലുള്ള മൂന്നു പേര്‍ ഒരു പോയിന്റില്‍ എത്തുന്നതോടെ അപ്രതീഷിതമായി ഉരിത്തിരിയുന്ന പുതിയ സംഭവങ്ങളുടെ അത്യന്തം രസാകരമായ ചലച്ചിത്രാവിഷ്‌ക്കാരണമാണ് ഈ ചിത്രം.

ജോര്‍ജ് കുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി, ഊട്ടിപ്പട്ടണം, മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം, കിന്നരിപ്പുഴയോരം തുടങ്ങിയ ഒരു പിടി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഹരിദാസ്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ ,അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ദീപ്തി സതി,ചിന്നു ചാന്ദ്‌നി ,ജിബു ജേക്കബ്, സ്‌നേഹാ ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ഓഗസ്റ്റ് ഒമ്പതിന് വണ്‍ഡേ ഫിലിംസും, ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നു പ്രദര്‍ശനത്തിനെത്തിക്കുന്നു.

 

 

ഹരി നാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദറാണ് ഇൌണം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം- വിഷ്ണു നാരായണന്‍, എഡിറ്റിംഗ്- വി.സാജന്‍, കലാസംവിധാനം – സുജിത് രാഘവ്. മേക്കപ്പ്- കലാമണ്ഡലം വൈശാഖ് – ഷിജു കൃഷ്ണ, കോസ്റ്റ്യും ഡിസൈന്‍ – ഇര്‍ഷാദ് ചെറുകുന്ന്. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – റിയാസ് ബഷീര്‍, രാജീവ് ഷെട്ടി. കോ – ഡയറക്ടര്‍ – ഋഷി ഹരിദാസ്. കോ – പ്രൊഡ്യൂസര്‍ – സുജ മത്തായി. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് – കെ.ആര്‍. ജയകുമാര്‍, ബിജു എം.പി. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് – പ്രവീണ്‍ എടവണ്ണപ്പാറ,ജോബി ആന്റണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സന്‍ പൊടുത്താസ്.