പ്രണയമഴ

പ്രണയ മഴ/ഭാഗം 11/prenayamazha part 11

  • പ്രണയ മഴ

ഭാഗം 11

 

“ഗൗരി…… മോളെ…”

 

ദേവി അവളുടെ തോളിൽ തട്ടിയതും ഗൗരി ഞെട്ടി….

 

 

ചുവന്നു കലങ്ങിയ അവളുടെ കണ്ണുകളും വിറയ്ക്കുന്ന അധരവും…. അച്ഛൻ അടിച്ച കവിൾതടം ചെറുതായ് നീര് വെച്ചത് പോലെ തോന്നി…

 

 

“ന്റെ കുട്ടി…. നീ വിഷമിക്കരുത്…. അമ്മ നിന്നെ കൈ വെടിയില്ല….”ഗൗരിയുടെ കൈകൾ എടുത്തു അവർ മടിയിൽ വെച്ചു

 

“അമ്മ ഇപ്പോൾ പോകുവാ… ഇനി അമ്മ വരുന്നത് നിന്റെ ഹരിയേട്ടനും ആയിട്ട് ആണ്… എന്റെ മോളെ കൂട്ടികൊണ്ട് പോകാൻ….”…

 

നിന്റെ ഹരിയേട്ടൻ…. ആ വാചകം കേട്ടതും ഗൗരിക്ക് വെറുപ്പും ദേഷ്യവും തോന്നി…

 

അയാൾ കാരണം ആണ് താനും തന്റെ പാവം അച്ഛനും അമ്മയും വിഷമിക്കുന്നത്…

 

 

അയാളുടെ അന്ത്യം തന്റെ കൈ കൊണ്ട് ആവണേ എന്ന് ആണ് അവൾ അപ്പോൾ പ്രാർത്ഥിച്ചത്.

 

 

“മോളെ… നീ എന്താണ് ആലോചിക്കുന്നത് ”

 

 

“ഹേയ്… ഒന്നുല്ല്യ അമ്മേ…”

 

 

“മോൾക്ക് വിഷമം ഉണ്ടോ….”

 

 

അവരുടെ ചോദ്യത്തിന് അവൾ ഒരു നനുത്ത പുഞ്ചിരി ആണ് മറുപടിയായ് നൽകിയത്..

 

“അമ്മക്ക് നിന്നെ പിരിഞ്ഞു പോകാൻ മനസ് വരുന്നില്ല കുട്ട്യേ… അത്രക്ക് നിന്നെ എനിക്ക് ഇഷ്ടം ആയി…”

 

അവർ അവളുടെ നെറുകയിൽ തലോടി….

 

 

ദേവി……

 

 

“അച്ഛൻ വിളിക്കുന്നു… അമ്മ പോയിട്ട് വരാം കെട്ടോ…..”

 

 

അവൾ തലയാട്ടി..

 

 

പെട്ടന്ന് അവർ എന്തോ ഓർത്തത് പോലെ നിന്നു…

 

 

“മോൾടെ ഫോൺ നമ്പർ ഒന്ന് തരാമോ….. എന്തെങ്കിലും ആവശ്യം വന്നാൽ അമ്മക്ക് വിളിക്കാല്ലോ…”

 

 

അത് വേണോ എന്ന് അവൾ ഓർത്തു..

 

 

“ആഹ്.. ഹരിയുടെ കൈയിൽ കാണും അല്ലെ… ഞാൻ അവനോട് മേടിച്ചോളാം….”പെട്ടന്ന് അവർ പറഞ്ഞു..

 

 

ഇനി ഹരിയോട് നമ്പർ ചോദിക്കുമ്പോൾ തന്റെ നമ്പർ അയാളുടെ കൈയിൽ ഇല്ലല്ലോ എന്ന് അവൾ പെട്ടന്ന് ചിന്തിച്ചു.

 

 

“അത് വേണ്ടമ്മേ… ഞാൻ തരാം നമ്പർ….”

 

അവൾ തന്റെ ഫോൺ നമ്പർ അവർക്ക് പറഞ്ഞു കൊടുത്തു.

 

 

ഒന്നുടെ ഗൗരിയോട് യാത്ര പറഞ്ഞിട്ട് അവർ വെളിയിലേക്ക് ഇറങ്ങി..

 

.”ഞങ്ങൾ ഇറങ്ങുവാ….. ഇനിയും നമ്മൾക്ക് കാണാം കെട്ടോ… ”

 

ഗോപിനാഥൻ കൈമളിന്റെ കൈയിൽ പിടിച്ചു..

 

 

അയാൾ ഒരു മറുപടിയും പറഞ്ഞില്ല…

 

അവർ കാറിൽ കയറി പോകുന്നത് ഗൗരി ജനാലയുടെ വാതിൽ മറവിൽ കൂടി നോക്കി കണ്ടു…

 

 

ഈശ്വരാ…. എന്തൊക്ക ആണ് എന്റെ ജീവിതത്തിൽ സംഭവിക്കുന്നത്…

 

 

അച്ഛനോടും അമ്മയോടും പറഞ്ഞത് വലിയൊരു കളവ് ആണ്…

തന്നെ പ്രാണൻ പോലെ കൊണ്ട് നടന്ന തന്റെ അച്ഛൻ…..

 

 

ഇന്ന് എല്ലാവരുടെയും മുൻപിൽ എന്റെ അച്ഛന്റെ തല താഴ്ന്നു..

 

 

“എടി സീതേ…. എനിക്കെ പണത്തിനു മാത്രമേ കുറവ് ഒള്ളൂ… പക്ഷെ അഭിമാനത്തിന് ഒരു കുറവും ഇല്ല…. എന്റെ അഭിമാനം ആണ് എന്റെ മക്കൾ…..”അച്ഛൻ എപ്പോളൊക്കെയോ പറഞ്ഞ വാക്കുകൾ അവൾ ഓർത്തു…

 

 

ഹൃദയം പിളരുന്ന വേദന ആണ് അവൾക്ക് അപ്പോൾ തോന്നിയത്..

 

 

അച്ഛാ….. എനിക്ക്…. മാപ്പ് തരില്ലേ… അവൾ മിഴികൾ ഇറുക്കെ പൂട്ടി..

 

 

കൈമൾ കുറെ നേരം ആയി ഒരേ കിടപ്പ് ആണ്..

 

സീത വന്നു വിളിച്ചിട്ടും അയാൾ എഴുന്നേറ്റില്ല…

 

ഉച്ചക്ക് ഊണ് കഴിയ്ക്കാനായി തുടങ്ങിയപ്പോൾ ആണ് അവർ വന്നത്..

 

 

ഷുഗർ ഒക്കെ ആൾ ആണ്… ഭക്ഷണം കഴിക്കാതെ ഇരുന്നാൽ എങ്ങനെ ആണ്…

 

അമ്മ പറയുന്നത് കേട്ടു ഗൗരി..

 

 

അവൾ അച്ഛന്റെ മുറിയിലേക്ക് ചെന്നു..

 

 

“അച്ഛാ……”

 

 

അയാള് ഒന്ന് ഞെട്ടിയതായി അവൾക്ക് തോന്നി..

 

“അച്ഛാ…”

 

അവൾ ഒന്നുടെ വിളിച്ചു

“മ്മ്…..”

 

“അച്ഛാ…. ഊണ് കഴിക്ക്….”

 

 

“മ്മ്… ഞാൻ കഴിച്ചോളാം… മോള് ചെല്ല്”

 

 

” അങ്ങനെ പറഞ്ഞാൽ പറ്റില്ല. അച്ഛൻ ഒന്നും കഴിക്കാതിരുന്നാൽ എങ്ങനെയാ. അച്ഛന് അസുഖങ്ങളൊക്കെ ഉള്ളതല്ലേ ”

 

” അച്ഛൻ കഴിച്ചോളാം…. മോൾ അമ്മയുടെ അടുത്തേക്ക് ചെല്ല്  ”

 

“അച്ഛാ…..”

 

” എന്താണ് മോളെ ”

 

 

” അച്ഛനും… അമ്മയെ പോലെ എന്നെ ശപിക്കരുത്…. ” അത് പറയുകയും ഗൗരി കരഞ്ഞു പോയി…

 

 

” എനിക്ക് അതിന് കഴിയുമോ മോളെ….. നിനക്ക് അച്ഛനെ ഇതുവരെയായിട്ടും മനസ്സിലായില്ലേ….. എല്ലാ സ്വാതന്ത്ര്യവും തന്നാണ് അച്ഛൻ നിന്നെ വളർത്തിയത്… നിന്റെ മനസ്സിൽ അങ്ങനെ ഒരു കാര്യമുണ്ടായിരുന്നു എങ്കിൽ, നിനക്ക് അച്ഛനോട് പറയാമായിരുന്നു…. ഇതിപ്പോൾ…. എന്തെല്ലാം സംഭവങ്ങളാണ് ഇവിടെ അരങ്ങേറിയത്… എല്ലാവരുടെയും മുമ്പിൽ അച്ഛൻ പരിഹാസ കഥാപാത്രമായി…. അതിൽ മാത്രമേയുള്ളൂ അച്ഛന് സങ്കടം  ”

 

“അച്ഛാ.. ഞാൻ… എനിക്ക് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല… ഒരിക്കൽ അച്ഛൻ അറിയും.. അന്ന് എന്റെ അച്ഛൻ എനിക്ക് മാപ്പ് തരും…. എനിക്ക് ഉറപ്പാണ്…”

 

 

” നിനക്ക് എന്തിനാണ് മോളെ ഞാൻ മാപ്പ് തരുന്നത് അതിനുമാത്രം പൊറുക്കാൻ ആവാത്ത തെറ്റൊന്നും നീ ചെയ്തിട്ടില്ല… ഒരു ചെറുപ്പക്കാരനെ നിനക്ക് ഇഷ്ടമായി… അത് അത്ര വലിയ തെറ്റൊന്നു  അല്ല…. ”

 

“അച്ഛാ… ഞാൻ… എനിക്ക് അങ്ങനെയൊക്കെ….”

 

 

” ഇനി എന്റെ മോൾ ഒന്നും പറയണ്ട….മോൾ അടുക്കളയിലേക്ക് ചെല്ല്.. നിന്റെ അമ്മ അവിടെ വിഷമിച്ചിരിക്കുകയാണ്  ”

 

” അച്ഛൻ വരൂ…. അച്ഛൻ വരാതെ ഞാൻ പോകില്ല….”

 

“മ്മ്… ഞാൻ വന്നോളാം….”

 

അയാൾ മെല്ലെ എഴുനേറ്റ്….

 

 

“ഗൗരി…..”അച്ചൻ അവളെ വിളിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു വന്നു..

 

 

“എന്റെ കുട്ടിക്ക് വേദനിച്ചോ….” താൻ അടിച്ചതിന്റെ അടയാളം അവളുടെ കവിളത്തു ഉണ്ടായിരുന്നു….

 

 

“ഹേയ്… ഇല്ല അച്ഛാ…..”

 

ചങ്ക് പൊട്ടുന്ന വേദനയിലും അവൾ ചിരിച്ചു.

 

“പോട്ടെ…. അച്ഛന് അപ്പോൾ സഹിയ്ക്കാൻ പറ്റിയില്ല…..”അയാൾ മകളെയും കൂട്ടി ഭാര്യയുടെ അടുത്തേക്ക് വന്നു..

 

 

അടുക്കളയിൽ കിടക്കുന്ന ഒരു കസേരയിൽ ഇരിക്കുക ആണ് സീത..

 

 

അടുപ്പത്തു ഇരുന്നു എന്തോ തിളച്ചു മറയുന്നുണ്ട്…

 

 

അവരുടെ മനസ് ഇവിടെയൊന്നും അല്ല എന്ന് ഒറ്റനോട്ടത്തിൽ തന്നെ ആർക്കും മനസ്സിലാകും.

 

” സീത…. ഇതെന്തോർത്ത് കൊണ്ടിരിക്കുകയാണ്…ചോറ് വിളമ്പ്…. ”

 

അയാൾ വന്നതും സീത പിടഞ്ഞെഴുനേറ്റു..

 

 

ഭർത്താവിന് കഴിക്കാനായി എന്തൊക്കെയോ വിളമ്പി..

 

എല്ലാം മേശമേൽ നിരത്തി.

 

ഗൗരി അടുത്ത ഉണ്ടെങ്കിലും, അങ്ങനെ ഒരാളെ അവിടെയില്ല എന്ന് മട്ടിലാണ് സീതയുടെ ഓരോ പ്രവർത്തികൾ…. എല്ലാദിവസവും ഒരുപാട് തമാശകളും വിശേഷങ്ങളും പറഞ്ഞാണ് മൂവരും ഭക്ഷണം കഴിക്കുന്നത്… എന്നാൽ ഇന്ന് അവിടെ ഒരു ശ്മശാന മൂകത തളംകെട്ടി നിന്നു..

 

 

“അമ്മേ…..”

 

“വിളിക്കരുത് നീ എന്നെ…. ”

 

“അമ്മേ… പ്ലീസ്….”

 

 

“മിണ്ടരുത്… ഒരക്ഷരം പോലും നീ എന്നോട്…..”

 

 

“അമ്മ കാര്യം അറിയാതെ…..”

 

 

“നിർത്തടി…. നീ ഇനി കൂടുതൽ കാര്യമൊന്നും എന്നെ അറിയിക്കേണ്ട,,,,എല്ലാം ഞാൻ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു…. ദയവുചെയ്ത് നീ എന്നോട് ഇനി മിണ്ടി കൊണ്ടുവരരുത് എനിക്ക് അത് ഇഷ്ടമല്ല….. എനിക്കിങ്ങനെ ഒരു മകളും ഇല്ല ”

 

“സീതേ….”

 

 

“അതെ ചേട്ടാ…. എന്റെ മകൾ മരിച്ചു പോയി എന്ന് ഞാൻ വിശ്വസിക്കുക ആണ് ഇപ്പോൾ…”

 

 

“അമ്മേ….”അവൾ തേങ്ങി പോയി..

 

 

“അതേടി.. സത്യം ആണ് ഞാൻ പറയുന്നത്…. മാമ്പറമ്പിലെ രമണി എന്നോട് ചോദിച്ചു ആ ചെക്കനും ആയിട്ട് മകൾക്ക് എന്തെങ്കിലുo ഇഷ്ടമോ മറ്റോ ഉണ്ടോ എന്ന്…. ഞാൻ പറഞ്ഞു എന്റെ മകൾ അത്തരക്കാരി അല്ല… അതിന് അവൾ വീണ്ടും ജനിക്കണം എന്ന്… ഇത് എന്നിട്ട്…. എല്ലാവരും… എല്ലാവരും അറിയില്ലേ ചേട്ടാ… ഇവൾ നാട്ടുകാരുടെ മുമ്പിൽ നമ്മളെ അപമാനിച്ചില്ലേ… ലക്ഷ്മി മോളുടെ വീട്ടിൽ അവൾ എന്തുപറയും…. എല്ലാത്തിനും കാരണം ഇവളല്ലേ….. ഈശ്വരൻ നിന്നെ വെറുതെ വിടില്ല… മേലേടത്ത് വീട്ടിലെ കെട്ടിലമ്മയായി കഴിയാമെന്നൊന്നും നീ വിചാരിക്കേണ്ട…. നീ ചെയ്തുകൂട്ടിയതിനൊക്കെ നീ അനുഭവിക്കും  ഗൗരി…..”

 

 

“സീതേ… മതി നിർത്തു…” ഭർത്താവ് ദേഷ്യപ്പെട്ടപ്പോഴാണ് സീത ഒന്ന് അടങ്ങിയത്….

 

രണ്ടു ഉരുള ചോറ് കഴിച്ചിട്ട് അയാൾ എഴുന്നേറ്റുപോയി.

 

” നിനക്ക് ഇതുവരെയായിട്ടും തൃപ്തിയായില്ലേ…. എവിടേക്കെങ്കിലും നീ ഒന്ന് പോയി തരാമോ…. ” സീത വഴക്ക് പറഞ്ഞതും ഗൗരി അടുക്കളയിൽ നിന്ന് ഇറങ്ങിപ്പോയി….

 

 

അവൾ ചെന്നു തന്റെ കട്ടിലിൽ ലേക്ക് വീണു…

 

അവൾ അതുവരെ അടക്കിപ്പിടിച്ച് സങ്കടങ്ങൾ മുഴുവനും ഒരു പേമാരിയായി അവളുടെ കണ്ണീരിലൂടെ പെയ്തിറങ്ങി….

 

 

********

 

ഹരി വെറുതെ കട്ടിലിൽ മലർന്നു കിടക്കുക ആണ്.

 

അവർ ഗൗരിയുടെ വീട്ടിൽ പോയത് ആവാൻ ആണ് സാധ്യത..

 

 

അവൾ പറയുo താൻ അവളോട് മോശമായി പെരുമാറിയ കാര്യം..

 

 

തിരിച്ചു വന്നു കഴിഞ്ഞു അമ്മയും അച്ഛനും തന്നെ പൊരിക്കും എന്ന് അവനു അറിയാം..

 

 

അപ്പോൾ പറയും… താൻ അവളെ വിവാഹം കഴിച്ചു കൊള്ളാം എന്ന്..

അത് കേൾക്കുമ്പോൾ ഇവിടെ ഭൂകമ്പം ഉണ്ടാകും…

 

 

എന്നാലും താൻ ഉറച്ചു നിൽക്കും അവൾ അല്ലാതെ ഒരു പെണ്ണ് ഈ ഹരിയുടെ ജീവിതത്തിൽ ഇല്ല എന്ന്..

 

ഈ ഹരിയുടെ താലിയും അണിഞ്ഞു അവൾ വരും.. മേലെടത്തു വീട്ടിലെ പടി ചവിട്ടി..

 

ഹരിക്ക് വേണ്ടി ആണ് ഗൗരി ഈ ഭൂമിയിൽ പിറന്നതു.. ഈ ഹരിയുടെ ഇടനെഞ്ചിലെ ചൂട് പോകും വരെ നീ കാണണം തന്റെ കൂടെ…

 

വേറൊരുത്തനും വിട്ട് കൊടുക്കില്ല ഗൗരി നിന്നെ ഞാൻ….

 

നിന്നെ സ്വന്തം ആക്കുവാൻ ഏതറ്റം വരെയും പോകും ഞാൻ…

 

 

അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി തത്തി കളിച്ചു..

 

 

“മറന്നിട്ടുമെന്തിനോ മനസ്സിൽ

തുളുമ്പുന്നു മൗനനുരാഗത്തിൽ

ലോല ഭാവം……….

 

…….

 

……

 

 

ഹോ… ആകെ റൊമാന്റിക് ആയല്ലോ…..

 

 

ഈശ്വരാ എന്റെ പെണ്ണ്…. അവൾ ഇന്ന് എന്തൊക്ക പറഞ്ഞോ ആവോ…

 

പാവം… അവൾ പേടിച്ചു പോയി കാണും അന്ന്…

 

 

ഒക്കെ നിന്റെ ഏട്ടന്റെ ഓരോരോ തന്ത്രങ്ങൾ അല്ലേടി പെണ്ണെ…

 

 

നിന്റെ സമ്മതത്തോടെ അല്ലാതെ നിന്നെ ഞാൻ തൊടില്ല……

 

 

അന്ന് പിന്നെ ഇത്തിരി കുടിയ്ക്കുകയും ചെയ്തു പോയി…..അതാണ്…..

 

 

എന്നെ ഒന്നും ചെയ്യല്ലേ സർ… ഞാൻ ഒരു പാവം ആണ്…..

 

 

അവളുടെ ഒരു സാർ….

 

ആരാടി കാന്താരി നിന്റെ സാർ…. ഹരിയേട്ടൻ… അങ്ങനെ മതി….

 

അവന്റെ മനസ്സിൽ ഗൗരിയോട് ഉള്ള സ്നേഹം പതഞ്ഞു പൊങ്ങി…

 

 

ഗൗരി…എന്നും എന്റെ സ്വപ്നങ്ങളിൽ നിയാണ്…നീ മാത്രം….

 

കൊതി തീരുവോളം നിന്നെ കാണണം.. നിന്നോട് സംസാരിക്കണം.. നിന്റെ പരിഭവങ്ങളും പിണക്കങ്ങളും പ്രണയവും എല്ലാം ആവോളം വേണം എനിക്ക്..ഈ ഹരി പൂർണം ആകണമെങ്കിൽ നീ എന്റെ കൂടെ വേണം..

 

ഒരു നറു നിലാവായി നീ എന്നിൽ പെയ്തിറങ്ങുന്നത് ഓർത്തു എത്രയോ രാത്രികളിൽ ഞാൻ ഉറങ്ങാതെ ഇരുന്നു…

 

എന്റെ സ്വപ്നത്തിലെ രാജകുമാരി… നിന്നിലേക്ക് ഉള്ള എന്റെ ദൂരം….. അത് അടുത്ത് കൊണ്ട് ഇരിക്കുക ആണ്….

 

 

 

“ഹരികുഞ്ഞേ…..”

 

അമ്മിണിയമ്മ വാതിലിൽ മുട്ടുന്നു..

 

“എന്താ അമ്മിണിയമ്മേ ”

.

“കുഞ്ഞു ഊണ് കഴിക്കാൻ വരുന്നില്ലേ.. ”

 

 

“മ്മ്… വരാം…. അവർ വന്നോ…”

 

 

“ഇല്ല മോനെ…”

 

 

അതും പറഞ്ഞു കൊണ്ട് അവർ പോകാനായി പിന്തിരിഞ്ഞു..

 

 

“അമ്മിണിയമ്മയുടെ വീട് ഗൗരി യുടെ വീടിന്റെ അടുത്ത് ആണോ…”

 

 

“അതെ കുഞ്ഞേ….”

 

“മ്മ്….. ”

 

 

“നല്ല കുട്ടി ആണ്… നല്ല അടക്കവും ഒതുക്കവും ഒക്കെ ഉണ്ട്… പിന്നെ കാണാനും മിടുക്കി അല്ലെ…”

 

 

അവർ അതു പറഞ്ഞു കൊണ്ട് സ്റ്റെപ് ഇറങ്ങി പോയി..

 

 

എന്റെ അമ്മിണിയമ്മേ എനിക്ക് പിന്നെ അറിയരുതോ അവൾ നല്ല കുട്ടി ആണ് എന്ന്… നല്ല കുട്ടി എന്ന് വെച്ചാൽ ഞാൻ കണ്ടിട്ട് ഉള്ളതിൽ വെച്ച് ഏറ്റവും നല്ല പെൺകുട്ടി…. അതും പറഞ്ഞു കൊണ്ട് മോഹൻലാൽ സ്റ്റൈലിൽ അവൻ താഴേക്ക് ഇറങ്ങി വന്നു..

 

 

തുടരും…

 

 

(ഹായ് dears…. ഹരിയെയും ഗൗരിയെയും ഇഷ്ടം ആയാൽ രണ്ടു വരി കുറിയ്ക്കണം )😍😍