തിരുവനന്തപുരം: വിഴിഞ്ഞം ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എംപി. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്താത്തതിനാലാണ് പങ്കെടുക്കാത്തതെന്നാണ് ശശി തരൂരിന്റെ വിശദീകരണം. തുറമുഖ പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
പദ്ധതിയോടോ പദ്ധതി നടത്തിപ്പിനോടോ തനിക്ക് ഒരു തരത്തിലുമുള്ള എതിര്‍പ്പുമില്ല. സ്ഥലം എം പിയെന്ന നിലയ്ക്ക് പദ്ധതിയ്ക്ക് ആവശ്യമായ എല്ലാ ഇടപെടലുകളും താന്‍ നടത്തും. ആദ്യത്തെ കപ്പല്‍ വന്നപ്പോള്‍ തന്നെ തനിക്കുള്ള ചില ആശങ്കകള്‍ മുഖ്യമന്ത്രിയോട് പങ്കുവച്ചിരുന്നു. അത് പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.
നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യു.ഡി.എഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിലവിലെ എൽ.ഡി.എഫ് സർക്കാർ പാലിച്ചിട്ടില്ലെന്നും തരൂർ കുറ്റപ്പെടുത്തി.
ഈ പ്രശ്‌നങ്ങൾ തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് സർക്കാർ പരിഹരിക്കണം. തീരദേശവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പരിഹരിക്കണം. പരിപാടിയിലേക്ക് പ്രതിപക്ഷത്തെ ക്ഷണിക്കാതിരുന്നതിൽ വി.ഡി. സതീശനും രംഗത്തുവന്നിരുന്നു. പ്രതിപക്ഷത്തെ വിളിച്ചാൽ ക്രെഡിറ്റ് കൊടുക്കേണ്ടി വരുമെന്ന് സർക്കാർ ഭയക്കുന്നുണ്ടെന്നും യാഥാർഥ്യമായത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹം പറഞ്ഞു.