വളരെ സിംപിളായി ചെമ്മീൻ അച്ചാർ തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം.
ചേരുവകൾ
ചെമ്മീൻ
കാശ്മീരിമുളകുപൊടി
മഞ്ഞൾപ്പൊടി
ഉപ്പ്
ജിഞ്ചർ ജെല്ലി ഓയിൽ
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
കായം
വറ്റൽമുളക് ചതച്ചത്
വിനാഗിരി
കടുക്
ഉലുവ
തയ്യാറാക്കുന്ന വിധം
- നന്നായി വൃത്തിയാക്കിയ ഒരു കിലോ ചെമ്മീനിലേയ്ക്ക് രണ്ടg ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടി ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി അൽപ്പ സമയം മാറ്റിവെയ്ക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം ജിഞ്ചർ ജെല്ലി ഓയിൽ ഒഴിച്ചു ചൂടാക്കി മാറ്റി വെച്ചിരിക്കുന്ന ചെമ്മീൻ വറുക്കുക.
- മറ്റൊരു പാൻ അടുപ്പിൽ വെച്ച് ജിഞ്ചർ ജെല്ലി ഓയിൽ ഒഴിച്ചു ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു ചേർത്ത് വഴറ്റുക.
- ഇതിലേയ്ക്ക് എട്ട് പച്ചമുളക് അരിഞ്ഞതും, അൽപ്പം കറിവേപ്പിലയും ചേർത്തിളക്കുക.
- രണ്ട് ടേബിൾസ്പൂൺ വറ്റൽമുളക് ചതച്ചത്, നാലോ അഞ്ചോ ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്തിളക്കിയതിലേയ്ക്ക് 200 മില്ലി വിനാഗിരി കൂടി ഒഴിക്കുക.
- വറുത്തു വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് വഴറ്റുക.
- വിനാഗിരി വറ്റി വരുമ്പോൾ മുക്കാൽ ടീസ്പൂൺ കടുക് ഉലുവ എന്ന പൊടിച്ചതു ചേർത്തിളക്കുക.
- എണ്ണ തെളിഞ്ഞു വരുമ്പോൾ ഒരിക്കൽകൂടി ഇളക്കി അടുപ്പിൽ നിന്നും മാറ്റാം.
ഈർപ്പം ഇല്ലാത്ത വൃത്തിയാക്കിയ പാത്രത്തിൽ സൂക്ഷിച്ചു വെയ്ക്കാം ഈ അച്ചാർ.
content highlight: prawns-pickle-easy-recipe