തിരുവനന്തപുരം: സംസ്ഥാനത്ത് കീം എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി പി.ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്കും, കോട്ടയം സ്വദേശി അലന്‍ ജോണി അനില്‍ മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശി പൂര്‍ണിമ രാജീവാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
52500 പേരാണ് ഇത്തവണ റാങ്ക് പട്ടികയില്‍ ഇടം പിടിച്ചത്. ആദ്യ 100 റാങ്ക് പട്ടികയില്‍ എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേരുള്ളത്. ആദ്യ നൂറു റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. 79,044 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 58340 പേർ യോഗ്യത നേടി. അതിൽത്തന്നെ 27524 പേർ പെൺകുട്ടികളും 30815 പേർ ആൺകുട്ടികളുമാണ്. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം 52500 ആണ്. (24646 പെൺകുട്ടികളും 27854 ആൺകുട്ടികളും).
ഫലം പ്രഖ്യാപിച്ച ശേഷം മന്ത്രി ആര്‍ ബിന്ദു വിജയികളെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കേരള സിലബസില്‍ പ്‌സള് ടു പഠനം പൂര്‍ത്തിയാക്കിയ 2034 പേരും സി.ബി.എസ്.സി പഠനം പൂര്‍ത്തിയാക്കിയ 2785 പേരും ആദ്യ അയ്യായിരം റാങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരീക്ഷ നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ തന്നെ ഫലം പ്രസിദ്ധീകരിക്കാനായി എന്നത് പ്രത്യേകതയാണ്.