ചക്ക സീസൺ കഴിഞ്ഞെങ്കിലും വീട്ടിൽ അൽപ്പം ചക്ക ഇരിപ്പുണ്ടേൽ അച്ചാർ ഇട്ട് വെച്ചാലോ…
ചേരുവകൾ
പച്ചച്ചക്ക – രണ്ട് കപ്പ്
വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചെറുതായി നുറുക്കിയത് – ഒന്നര ടീസ്പൂണ്‍
കറിവേപ്പില – മൂന്ന് തണ്ട്
ഉലുവ – രണ്ടേകാല്‍ ടീസ്പൂണ്‍
കടുക് – ഒന്നര ടീസ്പൂണ്‍
ജീരകം – കാല്‍ടീസ്പൂണ്‍
കായം – അരക്കഷണം
വിനാഗിരി – അരക്കപ്പ്
ഉപ്പ് – ആവശ്യത്തിന്
കടുക്‌പൊടി – കാല്‍ ടീസ്പൂണ്‍
പഞ്ചസാര – രണ്ട് ടീസ്പൂണ്‍
മുളകുപൊടി – രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ടീസ്പൂണ്‍
എള്ളെണ്ണ – അരക്കപ്പ്
തയ്യാറാക്കുന്ന വിധം
പച്ചച്ചക്ക ചെറുതായി മുറിച്ച് ഉപ്പും മഞ്ഞളും പുരട്ടി ആവിയില്‍ പുഴുങ്ങുക. എള്ളെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിയാല്‍ അല്പം ഉലുവ മൂപ്പിച്ച് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയിട്ട് കറിവേപ്പില, ഉലുവ, ഒരുടീസ്പൂണ്‍ കടുക്, കാല്‍ടീസ്പൂണ്‍ ജീരകം, കായം എന്നിവ വറുത്ത് പൊടിച്ചതും ചേര്‍ത്ത് ചെറുതീയില്‍ ഇളക്കിക്കോളൂ. ഇനി ചക്കയും പഞ്ചസാരയും വിനാഗിരിയും ഒഴിച്ച് നന്നായി ഇളക്കി തിളപ്പിക്കുക. തിളച്ചശേഷം കടുക്‌പൊടി ചേര്‍ക്കണം. അടുപ്പില്‍ നിന്നിറക്കി തണുത്തശേഷം കുപ്പിയിലാക്കുക.
content highlight: jackfruit pickle