Celebrities

സംഘടന രംഗത്തിനിടെ നടി ഉര്‍വശി റൗട്ടേലയ്ക്ക് പരിക്ക്-Actress Urvashi Rautela was injured in shooting location

ഹൈദരാബാദ്: സിനിമ ചിത്രീകരണത്തിനിടെ നടി ഉര്‍വശി റൗട്ടേലയ്ക്ക് പരിക്ക്. നന്ദമൂരി ബാലകൃഷ്ണ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഉര്‍വശിക്ക് പരിക്കേറ്റത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഉര്‍വ്വശിയെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹൈദരാബാദിലെ ഷൂട്ടിംഗിനിടെയാണ് നടിക്ക് പരിക്കേറ്റത് എന്നാണ് റിപ്പോര്‍ട്ട്. ഉര്‍വ്വശി റൗട്ടാലയുടെ ടീം പരിക്ക് സംബന്ധിച്ച് വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പരിക്ക് അല്‍പ്പം ഗൗരവമേറിയതാണ് എന്നാണ് എന്ന് വാര്‍ത്ത കുറിപ്പില്‍ പറയുന്നത്. സംഘടന രംഗത്തിനിടെയാണ് നടിക്ക് പരിക്കേറ്റത് എന്നാണ് വിവരം. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളിന്റെ ചിത്രീകരണത്തിനായി ഉര്‍വ്വശി റൗട്ടാല അടുത്തിടെയാണ് ഹൈദരാബാദില്‍ എത്തിയത്.

നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോള്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2023 നവംബറില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം. ബോബി കൊല്ലി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സംഗീതം തമന്‍ എസ് ആണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.