മലപ്പുറം: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 57-കാരന് 45 വർഷം കഠിന തടവും 30,000രൂപ പിഴയും ശിക്ഷവിധിച്ചു. താനാളൂർ സ്വദേശി പട്ടരുപറമ്പ് മുഹമ്മദ് ഹനീഫ (57)ക്ക് എതിരെ തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ആണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വർഷം മാർച്ചിൽ താനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് കോടതിയുടെ ശിക്ഷാ വിധി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് ലഭിക്കും. പ്രതി പിഴ അടക്കുന്ന പക്ഷം 25000രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.