ന്യൂഡൽഹി :സൈനിക സേവനത്തിൽ നിന്ന് വിരമിക്കുന്ന അഗ്നിവീറുകളെ നിയമിക്കാൻ അർധസൈനിക വിഭാഗങ്ങളെ ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ്.എസ്.എസ്.ബി ഉൾപ്പെടെ അർധസൈനിക വിഭാഗങ്ങളിൽ നിയമനം നടത്താൻ തീരുമാനമായി. ഇതിനായുള്ള പ്രഖ്യാപനം വിവിധ അർധസൈനിക വിഭാഗങ്ങൾ നടത്തി.
നിയമനത്തിനായി ചട്ടങ്ങളിൽ മാറ്റം വരുത്തി. അർധസൈനിക വിഭാഗങ്ങളിൽ അഗ്നീവീറുകളുടെ നിയമത്തിനായി പത്തു ശതമാനമാണ് മാറ്റിവെക്കുക. ഇവർക്ക് ശാരീരികക്ഷമത ടെസ്റ്റ് ഉണ്ടാകില്ല. പ്രായപരിധിയിലും ഇളവുണ്ടാകും.
മുൻ അഗ്നിവീറുകള്‍ക്ക് ബിഎസ്എഫ് റിക്രൂട്ട്മെന്റിൽ പത്ത് ശതമാനത്തോളം സംവരണം ഏർപ്പെടുത്തുമെന്ന് ഡയറക്ടർ ജനറൽ നിതിൻ അഗർവാളിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.
‘നാല് വർഷത്തോളം സേവനമനുഷ്ടിച്ചവരാണ് മുൻ അഗ്നിവീറുകർ. അവർ പരിശീലനം നേടിയവരാണ്, അച്ചടക്കമുള്ളവരാണ്. അവർക്ക് ബി.എസ്.എഫ്. ചെറുപരിശീലനം നൽകിയ ശേഷം അതിർത്തികളിൽ നിയമിക്കും. അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ്. റിക്രൂട്ട്മെന്റ് സമയത്ത് അവർക്ക് 10 ശതമാനം സംവരണം ഉണ്ടാകും. മാത്രമല്ല വയസിലും ഇളവ് ഉണ്ടാകും. ആദ്യത്തെ ബാച്ചിന് അഞ്ച് വർഷത്തോളം ഇളവ് നൽകും. തുടർന്നുള്ള ബാച്ചുകൾക്ക് മൂന്ന് വർഷത്തോളം ഇളവ് നൽകും, അഗർവാൾ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.