വൈകുന്നേരത്തെ ചായക്ക് തട്ടുകട സ്റ്റൈലിൽ ഒരു ക്രിസ്പി പക്കാവട തയ്യാറാക്കിയാലോ? തട്ടുകടയിലെ അതെ സ്വാദിൽ ഇനി വീട്ടിലും തയ്യാറാക്കാം. വളരെ കുറച്ച് ചേരുവകൾ ചേർത്ത് വളരെ എളുപ്പത്തിൽ രുചികരമായ പക്കാവട.
ആവശ്യമായ ചേരുവകൾ
- ഉള്ളി – 2
- പച്ചമുളക് – 3
- മുളകുപൊടി – 1 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- ചിക്കൻ മസാല – 1/2 ടീസ്പൂൺ
- ഉപ്പ്
- അരിപ്പൊടി – 1/4 കപ്പ്
- കടൽ മാവ് – 1 കപ്പ്
- വെള്ളം
- എണ്ണ
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരു ബൗൾ എടുത്ത് അതിലേക്ക് 2 സവാള ചെറുതായി അരിഞ്ഞത്,2 പച്ചമുളക് ചെറുതായി അരിഞ്ഞത്, മുളക് പൊടി 1 ടീസ്പൂൺ, മഞ്ഞൾപൊടി 1/2 ടീസ്പൂൺ, ചിക്കൻ മസാല 1/2 ടീസ്പൂൺ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക അതിലേക്ക് 1 കപ്പ് കടലമാവ്,1/4 കപ്പ് അരിപൊടി ആവശ്യത്തിന് വെള്ളം എന്നിവ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തു ബാറ്റർ തയ്യാറാക്കി എടുത്ത് 15 മിനിറ്റ് മാറ്റി വെക്കുക.
ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക അതിലേക്ക് 1 അല്ലി കറിവേപ്പില ചേർത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന ബാറ്ററിൽ നിന്നും ചെറിയ ചെറിയ ബോൾസ് ആയി എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുത്ത് ഗോൾഡൻ ബ്രൗൺ കളറാകുമ്പോൾ കോരി മാറ്റുക. ടേസ്റ്റി തട്ടുകട സ്റ്റൈൽ പക്കാവട തയ്യാർ.