സാഹസികതയും കാഴ്ചകളും ഒന്ന് ചേരുമ്പോഴാണ് ഒരു യാത്ര മനോഹരമാകുന്നത് ഒട്ടുമിക്ക യാത്രികരും ഇഷ്ടപ്പെടുന്നത് സാഹസികത കൂടി ഉൾപ്പെടുന്ന ഒരു യാത്രയാണ് അത്തരത്തിലുള്ള ഒരു യാത്രയ്ക്ക് നിങ്ങൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ ഒരു മികച്ച സ്ഥലമുണ്ട് ചരിത്രമുറങ്ങുന്ന ഇന്നു ചരിത്രത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ആകാശത്തിൽ പോലും പാറക്കെട്ടുകൾ മതിൽക്കെട്ടുകൾ തീർക്കുന്ന മനോഹരമായ ഒരു സ്ഥലം ഹംപി. ഓരോ കാഴ്ചകരെയും സന്ദർശകരെയും വീണ്ടും വീണ്ടും അവിടേക്ക് എത്തിക്കുന്ന വശ്യ സൗന്ദര്യത്തിന്റെ ഉടമയാണ് ഹമ്പി
ഇവിടെയെത്തുന്നവർ ഒരിക്കൽ കൂടി എത്താതെ പോവില്ല അത്രത്തോളം മനോഹരമായ ഭൂപ്രകൃതിയും ചരിത്രങ്ങളുമാണ് ഇവിടെ യാത്രികരെ വരവേൽക്കുന്നത് ഹംപിയുടെ സംസ്കാരം എന്നും ഇവിടെയൊക്കെ എത്തുന്ന ആരാധകരെ കൊതിപ്പിക്കുന്ന ഒന്നു തന്നെയാണ് ഈ സ്ഥലത്തിന്റെ ചരിത്രമറിയാനാണ് എപ്പോഴും ആളുകൾ ഇവിടേക്ക് എത്തുന്നത് അങ്ങനെ പെട്ടെന്നൊന്നും കണ്ടു തീർക്കാൻ സാധിക്കുന്ന കാഴ്ചകൾ അല്ല ഇവിടെയുള്ളത് നീണ്ടു വിശാലമായി കിടക്കുന്ന പാറക്കെട്ടുകൾ ആണ് ഏറ്റവും വലിയ സൗന്ദര്യം വെറുതെ അലഞ്ഞു നടക്കുമ്പോൾ പോലും എവിടെയും സൗന്ദര്യം കാണാൻ സാധിക്കുന്ന മനോഹരമായ സ്ഥലങ്ങളാണ് ഈ സ്ഥലത്തെ കൂടുതൽ മനോഹരിയാക്കുന്നത്
മറ്റൊന്ന് ഇവിടെ ഉയർന്നുനിൽക്കുന്ന ആത്മീയതയുടെ പ്രതീകമായ ക്ഷേത്രങ്ങളാണ് യുനെസ്കോയുടെ പൈതൃക ഇടമായി ഈ സ്ഥലം മാറിയിട്ടും ഉണ്ട് കണ്ടുതീർക്കാൻ ഒരുപാട് കാഴ്ചകൾ ഇവിടെ ഉള്ളതുകൊണ്ടുതന്നെ ഇവിടേക്ക് യാത്ര തിരിക്കുന്നവർക്ക് വിശദമായ ഒരു പ്ലാൻ ഉണ്ടായിരിക്കണം ഓരോ ദിവസം എവിടെയൊക്കെ പോകണം എന്തൊക്കെ സ്ഥലങ്ങൾ കണ്ടു തീർക്കണം എന്ന് നേരത്തെ തന്നെ തീരുമാനമെടുക്കണം എങ്കിൽ മാത്രമേ മനോഹരമായ ഈ യാത്ര നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുകയുള്ളൂ
ഏറ്റവും കുറഞ്ഞത് ഒരു മൂന്നു ദിവസമെങ്കിലും ഈ സ്ഥലത്ത് ചിലവഴിക്കുകയാണെങ്കിൽ മാത്രമാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ എങ്കിലും കാണാൻ സാധിക്കുന്നത് അത്രത്തോളം കാഴ്ചകളാണ് ഇവിടെ ഉള്ളത് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിജയ വിറ്റാലക്ഷേത്രമാണ് ഇവിടെയെത്തുന്ന സന്ദർശകരുടെ പ്രിയപ്പെട്ട ഒരു ഇടം കൂടിയാണ് ഇത്. തുങ്കഭദ്ര നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ഹംപിയുടെ മനോഹാരിതയെ വിളിച്ചോതുന്ന ഒന്നുതന്നെയാണ് മ്യൂസിക്കൽ പില്ലേഴ്സ് എന്ന പേരുള്ള 56 തൂണുകളാണ് ഇവിടെയുള്ളത് അതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും
മറ്റൊരു കാഴ്ച ആനപ്പന്തിയാണ് ഹംപിയിലെ കൗതുകം ഉണർത്തുന്ന ഒരു കാഴ്ച തന്നെയാണ് ഇതെന്ന് പറയണം ഇവിടെയുള്ള രാജാക്കന്മാരുടെ ആനകൾക്ക് വേണ്ടി പണികഴിപ്പിച്ചതാണ് ഈ ഒരു കാഴ്ച 11 താഴികകുടങ്ങളും നീണ്ട ഇടനാഴിയും ഒക്കെയാണ് ഇതിന് ഉള്ളത് കൂടാതെ ആനകളുടെയും മറ്റു മൃഗങ്ങളുടെയും മികച്ച ചിത്രപ്പണികളും കാണാൻ സാധിക്കും മറ്റൊന്ന് ക്വീൻസ് ബാത്ത് എന്നറിയപ്പെടുന്ന സ്ഥലമാണ് ഇവിടെയുള്ള രാജശ്രീകൾക്ക് കുളിക്കുവാൻ വേണ്ടി നിർമ്മിച്ച മനോഹരമായ ഇടമായിരുന്നു ക്വീൻസ് ബാത്ത് കുളിപ്പുര എന്നാണ് ഇവയെ പറയുന്നത് എങ്കിലും രാജകീയ പ്രൗഡി നിലനിർത്തുന്ന ഭാഗത്ത് കാണാൻ നിരവധി ആളുകൾ എത്താറുണ്ട് സമചതുര ആകൃതിയിൽ നീണ്ടു കിടക്കുന്ന ഒരു കുളമാണ് ഇത് ഇതിന് ചുറ്റിലും നിരവധി പടവുകളും കിളിവാതിരകളും ജാലകങ്ങളും ഒക്കെ കാണാൻ സാധിക്കും തുറന്നു മേൽക്കൂരയും ഇവയുടെ പ്രത്യേകതയാണ് കലാപ്രകടനങ്ങൾക്കും ഇവ ഉപയോഗിച്ചിരുന്നു എന്നാണ് പറയുന്നത്
ഇവിടംകൊണ്ടൊന്നും തീരുന്നില്ല ഹംപിയുടെ കാഴ്ച നിരവധി കാഴ്ചകൾ വീണ്ടും ഈ സ്ഥലത്ത് കാണുവാൻ ഉണ്ട് അതുപോലെ ഇവിടെയുള്ള ഭക്ഷണവും എടുത്തു പറയേണ്ട ഒന്നാണ് കർണാടകയുടെ തനത് രുചികൾ അറിയാൻ സാധിക്കുന്നത് ഇവിടെ എത്തുമ്പോഴാണ് വൈകുന്നേരങ്ങളിൽ സജീവമാകുന്ന ഹംപി മാർക്കറ്റ് കാണാതെ മടങ്ങാൻ സാധിക്കില്ല ഹംപി ബസാറിൽ ലഭിക്കാത്തതായി ഒന്നുമില്ല