എരിവുള്ള രുചികരമായ ഒരു സായാഹ്ന ലഘുഭക്ഷണമാണ് ബീഫ് ഇലയട. ഇതൊരു പരമ്പരാഗത കേരള വിഭവമാണ് ഇളയട. സാധാരണയായി ഇലയടയിൽ മധുരമുള്ള ഫില്ലിങ്ങുകൾ ചേർത്താണ് തയ്യാറാക്കാറുള്ളത്. ഇതിൽ നിന്ന് അല്പം വ്യത്യസ്തമായി എരിവുള്ള ഫില്ലിംഗ് ചേർത്ത് ഒരു ഇലയട തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് പ്രഷർ കുക്കറിൽ ബീഫ് വേവിക്കുക. ഇത് 20-30 മിനിറ്റ് എടുത്തേക്കാം. വേവിച്ച ബീഫ് മിക്സർ ഗ്രൈൻഡർ ഉപയോഗിച്ച് പൊടിക്കുക. 1 കപ്പ് അരിപ്പൊടി എടുത്ത് അതിൽ 1 ഗ്ലാസ് ചൂടുവെള്ളം ചേർക്കുക. നന്നായി ഇളക്കി മൃദുവായ മാവ് ഉണ്ടാക്കുക.
ഒരു പാൻ ചൂടാക്കി അതിൽ 2 എണ്ണ ഒഴിക്കുക. ഇതിലേക്ക് 1 വലിയ ഉള്ളിനന്നായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അരിഞ്ഞ പച്ചമുളകും ചേർക്കുക. ഇതിലേക്ക് മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർക്കുക. 2 മിനിറ്റ് നന്നായി വഴറ്റുക. ഇതിലേക്ക് ബീഫ് ചേർത്ത് നന്നായി ഇളക്കുക. ഒരു വാഴയില എടുത്ത് അതിൽ മാവ് പരത്തുക. ഇതിനു ബീഫ് മിശ്രിതം ഒഴിച്ച് മടക്കുക. അട പാകമാകുന്നത് വരെ മടക്കിയ ഇലകൾ ആവിയിൽ വേവിക്കുക. ഇത് 10 മിനിറ്റ് എടുത്തേക്കാം. രുചികരവും എരിവുള്ളതുമായ ബീഫ് ഇലയട തയ്യാർ.