വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിൻ സി, വിറ്റാമിൻ ബി 6, ഡയറ്ററി ഫൈബർ, ഇരുമ്പ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഇന്ന് വാഴപ്പഴം വെച്ച് ഒരു റെസിപ്പി നോക്കാം. പാൻ ഫ്രൈഡ് ഹണി വാഴപ്പഴം. തേൻ, വെണ്ണ, കറുവാപ്പട്ട പൊടി എന്നിവയും വാഴപ്പഴവും ചേർത്ത് ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- പഴുത്ത വാഴപ്പഴം – 2 എണ്ണം (റോബസ്റ്റ)
- വെണ്ണ – 2 ടീസ്പൂൺ
- തേൻ – 3 ടീസ്പൂൺ
- കറുവപ്പട്ട പൊടി – 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
വാഴപ്പഴത്തിൽ നിന്ന് തൊലികൾ നീക്കം ചെയ്ത് 1/2 ഇഞ്ച് കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിക്കുക. ഒരു നോൺ സ്റ്റിക് പാൻ ചൂടാക്കിയ ശേഷം വെണ്ണ, തേൻ, കറുവപ്പട്ട എന്നിവ ചേർക്കുക. ചട്ടിയിൽ വാഴ കഷ്ണങ്ങൾ ചേർത്ത് ഓരോ വശത്തും 5 മിനിറ്റ് ഫ്രൈ ചെയ്യുക. ഇടത്തരം തീയിൽ വയ്ക്കുക. 5 മിനിറ്റിനു ശേഷം ചട്ടിയിൽ നിന്ന് വാഴപ്പഴം കഷ്ണങ്ങൾ പുറത്തെടുക്കുക. ടേസ്റ്റി പാൻ ഫ്രൈഡ് ഹണി ബനാനസ് തയ്യാർ.