വിറ്റാമിൻ സി, അയഡിൻ, ഡയറ്ററി ഫൈബർ, ഫോളേറ്റ്, മാംഗനീസ് എന്നിവയുടെ നല്ല ഉറവിടമാണ് സ്ട്രോബെറി. പ്ലംസിൽ വൈറ്റമിൻ സിയും ഫൈറ്റോ ന്യൂട്രിയൻ്റുകളായ ല്യൂട്ടിൻ, ക്രിപ്‌റ്റോക്സാന്തിൻ, സിയാക്സാന്തിൻ, നിയോക്ലോറോജെനിക്, ക്ലോറോജെനിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേർത്ത ഒരു സ്മൂത്തി തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പ്ലംസ് – 2 എണ്ണം
- സ്ട്രോബെറി – 5 എണ്ണം
- ശീതീകരിച്ച പാൽ – 250 മില്ലി
- പഞ്ചസാര – 3 ടീസ്പൂൺ
- ഐസ് ക്യൂബുകൾ – 3 എണ്ണം
തയ്യാറാക്കുന്ന വിധം
സ്ട്രോബെറി കഴുകുക. തണ്ട് നീക്കം ചെയ്ത് ചെറിയ കഷണങ്ങളായി മുറിക്കുക. പ്ലംസ് കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. പ്ലംസ്, സ്ട്രോബെറി, പാൽ, പഞ്ചസാര, ഐസ് ക്യൂബുകൾ എന്നിവ ഒരു ബ്ലെൻഡറിൽ 3 മിനിറ്റ് നേരം ഇളക്കുക. ഇത് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് ഐസ് ക്യൂബുകൾ കൊണ്ട് അലങ്കരിക്കുക. രുചികരമായ സ്ട്രോബെറി പ്ലം സ്മൂത്തി തയ്യാർ.