നേപ്പാളിലെ മദന്‍-ആശ്രിത് ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ 63 യാത്രക്കാരുമായി പോയ രണ്ട് ബസുകള്‍ ത്രിശൂലി നദിയിലേക്ക് പതിച്ച് ഒഴുകിപ്പോയി. പുലര്‍ച്ചെ 3:30 ഓടെ കാഠ്മണ്ഡുവിലേക്കുള്ള യാത്രക്കാരുമായി പോയ എയ്ഞ്ചല്‍ ബസും ഗണപതി ഡീലക്‌സുമാണ് കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒഴുകി പോയത്. പ്രദേശമാകെ രാത്രി മുഴുവന്‍ പെയ്തത് കനത്ത മഴയാണ് . മൂന്ന് പേര്‍ അതി സാഹസകമായി നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ട മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്, അവര്‍ ബസില്‍ നിന്ന് ചാടി കരയിലേക്ക് നീന്തുകയായിരുന്നു, നാട്ടുകാര്‍ അവരെ കണ്ടെത്തി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ഹൈവേയിലൂടെ സഞ്ചരിച്ച ബസിലൂടെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് താഴ്ചയിലുള്ള ത്രീശൂല്‍ നദിയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ചിത്വാന്‍ ചീഫ് ജില്ലാ ഓഫീസര്‍ ഇന്ദ്രദേവ് യാദവ് ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പ്രാഥമിക വിവരം അനുസരിച്ച്, രണ്ട് ബസുകളിലും ബസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ആകെ 63 പേര്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ 3:30 ഓടെയാണ് മണ്ണിടിച്ചിലില്‍ ബസുകള്‍ ഒഴുകിയെത്തിയത്. ഞങ്ങള്‍ സംഭവസ്ഥലത്തുണ്ടെന്നും തിരച്ചില്‍ നടക്കുന്നതായും, നിര്‍ത്താതെ പെയ്യുന്ന മഴ തടസ്സപ്പെടുത്തുന്നു. കാണാതായ ബസുകള്‍ക്കായി തിരയാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും യാദവ് എഎന്‍ഐയോട് സ്ഥിരീകരിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിനെ നേപ്പാളിന്റെ തെക്കന്‍ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയിലാണ് ബസുകള്‍ മറിഞ്ഞത്. കാഠ്മണ്ഡുവില്‍ നിന്ന് 120 കിലോമീറ്റര്‍ (75 മൈല്‍) പടിഞ്ഞാറ് സിമാല്‍ട്ടലിന് സമീപം പുലര്‍ച്ചെ മൂന്ന് മണിയോടെ സംഭവം. കൂടുതല്‍ മണ്ണിടിച്ചില്‍ പ്രദേശത്തേക്കുള്ള വഴികള്‍ പലയിടത്തും തടഞ്ഞിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഖിമ നാനാദ ഭുസല്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെയും സുരക്ഷാ സേനയെയും അയച്ചിട്ടുണ്ട്. പോലീസും സൈന്യവും റബ്ബര്‍ ചങ്ങാടം ഉപയോഗിച്ച് തിരച്ചില്‍ നടത്തി. ചിത്വാന്‍ ജില്ലാ പോലീസ് പറയുന്നതനുസരിച്ച് മുങ്ങല്‍ വിദഗ്ധരെയും അയച്ചിട്ടുണ്ട്.
आषाढ २८ गते चितवन जिल्ला, भरतपुर-२९ नारायणगढ-मुग्लिन सडक खण्डको सिमलतालमा यात्रु बाहक बसहरू पहिरोमा परेको खबर प्राप्त हुनसाथ चितवनस्थित नेपाली सेनाका गोताखोर सहित फौज खटिई अन्य सुरक्षा निकाय लगायत स्थानीयको सहयोगमा उद्धार कार्य जारी राखेको छ ।#NepaliArmy #NAinSearchNRescueOps pic.twitter.com/85jXUcsksm
— Nepali Army (@NepaliArmyHQ) July 12, 2024
യാത്രക്കാരെ രക്ഷപ്പെടുത്താന്‍ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്താന്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കി. നാരായങ്ങാട്-മുഗ്ലിന്‍ റോഡ് സെക്ഷനിലാണ മണ്ണിടിച്ചിലില്‍ ബസുകള്‍ ഒലിച്ചുപോയത്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വസ്തുവകകള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അഞ്ച് ഡസനോളം യാത്രക്കാരെ കാണാതായതിന്റെ റിപ്പോര്‍ട്ടില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. യാത്രക്കാരെ തെരഞ്ഞുപിടിച്ച് ഫലപ്രദമായി രക്ഷിക്കാന്‍ ഹോം അഡ്മിനിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ എല്ലാ ഏജന്‍സികളോടും ഞാന്‍ നിര്‍ദ്ദേശിക്കുന്നതായി ദഹല്‍ എക്സില്‍ പോസ്റ്റ് ചെയ്തു.
आषाढ २८ गते चितवन जिल्ला, भरतपुर-२९ नारायणगढ-मुग्लिन सडक खण्डको सिमलतालमा यात्रु बाहक बसहरू पहिरोमा परेको खबर प्राप्त हुनसाथ चितवनस्थित नेपाली सेनाका गोताखोर सहित फौज खटिई अन्य सुरक्षा निकाय लगायत स्थानीयको सहयोगमा उद्धार कार्य जारी राखेको छ । #NepaliArmy #NAinSearchNRescueOps pic.twitter.com/lQS1SZv74R
— Nepali Army (@NepaliArmyHQ) July 12, 2024
നേപ്പാളി സൈന്യം തിരച്ചില്‍, രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പങ്കുവെച്ചു. അതേസമയം, കാലാവസ്ഥ മോശമായതിനാല്‍ കാഠ്മണ്ഡുവില്‍ നിന്ന് ഭരത്പൂരിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം നേപ്പാളില്‍ മഴക്കെടുതിയില്‍ 62 പേര്‍ മരിക്കുകയും 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച അറിയിച്ചു. 34 പേര്‍ മണ്ണിടിച്ചിലില്‍ മരിച്ചപ്പോള്‍ 28 പേര്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചു. ഈ പ്രകൃതിക്ഷോഭത്തില്‍ ഏഴുപേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. കനത്ത മഴയില്‍ 121 വീടുകള്‍ വെള്ളത്തിനടിയിലാവുകയും 82 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പ്രകൃതിക്ഷോഭം രാജ്യത്തുടനീളം 1,058 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് റിസോര്‍ട്ട് ടൗണായ പൊഖാറയ്ക്ക് സമീപം ഒരു കുടില്‍ മണ്ണിടിഞ്ഞ് ഏഴംഗ കുടുംബം മരിച്ചത്. മണ്ണിടിച്ചിലില്‍ കുടില്‍ തകരുകയും സമീപത്തുള്ള മൂന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. രാത്രിയായതിനാല്‍ വീടിനകത്തുള്ളവര്‍ ഉറക്കത്തിലായിരുന്നു. മണ്‍സൂണ്‍ സീസണില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നേപ്പാളില്‍ കനത്ത മഴ പെയ്യുന്നു, ഇത് പലപ്പോഴും പര്‍വതപ്രദേശമായ നേപ്പാളില്‍ മണ്ണിടിച്ചിലിന് കാരണമാകുന്നു.