സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ലാലി മരിക്കാർ അഭിനേത്രി കൂടിയാണ്. 2019ലെ കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് ലാലി മരിക്കാർ സിനിമയിലെത്തുന്നത്. ഹെലൻ, ഫോറൻസിക് തുടങ്ങിയ സിനിമകളിലും ലാലി അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ ഛായാഗ്രഹകന ആയിരുന്ന നിയാസ് മരിക്കാർ ആയിരുന്നു ഭർത്താവ്. എന്നാൽ ഇപ്പോൾ ഇരുവരും വേർപിരിഞ്ഞു. മൂത്ത മകൾ ലക്ഷ്മി മരിക്കാറും അഭിനേത്രിയാണ്. നമ്പർ 1 സ്നേഹതീരം ബാഗ്ലൂർ നോർത്ത് എന്ന മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത് ലക്ഷ്മി ആയിരുന്നു. മകൾക്ക് എങ്ങനെയാണ് പേരിട്ടതെന്ന് ജാംഗോ സ്പെയ്സിലൂടെ അമ്മ ലാലി മരിക്കാർ തുറന്നു പറയുന്നു.
“ലക്ഷ്മി ആണ് കുറച്ച് വയസ്സ് കൂടുതൽ. അപ്പോൾ അവളുടെ ക്ലാസിൽ തന്നെ ഒരുപാട് ലക്ഷ്മിമാർ ഉണ്ട്. അപ്പോൾ ആകെ കൺഫ്യൂഷനുണ്ടാവാറുണ്ട്. മാത്രമല്ല പരീക്ഷകൾക്കെല്ലാം അവസാനം റോൾ നമ്പറാണ് കിട്ടാറുള്ളത്. അപ്പോൾ ലക്ഷ്മിക്ക് നിർബന്ധമായിരുന്നു ഇവൾക്ക് എ എന്ന ലെറ്ററിൽ തുടങ്ങുന്ന പേര് വേണമെന്ന്. അന്നപൂർണ, അനാമിക തുടങ്ങി കുറച്ചധികം പേരുകൾ ഞങ്ങൾ കണ്ടു വെച്ചിരുന്നു.”
“ഒരിക്കൽ ഒരു സുഹൃത്താണ് ഈ അനാർക്കലി എന്ന പേര് നിർദ്ദശിക്കുന്നത്. ആ സമയത്ത് കോൾഗേറ്റിന്റെ ഒരു പരസ്യത്തിൽ അനാർക്കലി സലീം എന്നീ പേരുകൾ ശ്രദ്ധിച്ചിരുന്നു. അങ്ങനെ ആ പേരിട്ടു. ലക്ഷ്മി എന്ന പേര് കുറച്ച് രാഷ്ട്രീയപരമായ രീതിയിലിട്ട പേരാണ്. 1992ൽ ബാബറി മസ്ജിദ് പ്രശ്നം നടക്കുമ്പോളാണ് ഈ പേരിടുന്നത്. ഒരു പ്രതിഷേധ സൂചകമായി തന്നെ ഇട്ടതാണ്. ശരിക്കും നിലുഫർ എന്നായിരുന്നു ആദ്യം വിചാരിച്ചത്.”
“അതായത് നിയാസ് എന്നാണ് ഹസ്ബന്റിന്റെ പേര്, ലാലി എന്നാണ് എന്റേത്. അങ്ങനെയാണ് നിലുഫർ എന്ന് വിളിക്കാമെന്ന് കരുതിയത്. ഞങ്ങൾ അവളെ നിലു എന്നാണ് വിളിക്കുന്നത്. ഇടക്ക് പൊളിറ്റിക്കലാവുമ്പോൾ അവൾ പറയും ലക്ഷ്മി എന്നത് ഒരു സവർണ പേരല്ലെ. പ്രതിഷേധിക്കാൻ ആയിരുന്നെങ്കിലും മറ്റേതെങ്കിലും പേര് നിർദ്ദിക്കാമായിരുന്നില്ലേ എന്ന് ഇപ്പോഴും ലക്ഷ്മി ചോദിക്കും. കൂടുതൽ പൊളിറ്റിക്കലാവുമ്പോൾ ആ പേരിനോട് അവൾക്ക് അത്ര ഇഷ്ടമില്ല. കുറച്ച് സ്വതന്ത്ര ചിന്താഗതിക്കാരായ എല്ലാവർക്കും ലക്ഷ്മി എന്ന പേരിട്ടതിൽ സന്തോഷമായിരുന്നു. ”
എന്തായാലും അനാർക്കലി എന്ന പേര് ലഭിച്ചതിൽ താരം ഹാപ്പിയാണ്. കാരണം അമ്മ ലാലി തന്നെ പറയുന്നുണ്ട് ഈ പേര് അധികമാർക്കും തന്നെ ഇല്ലായിരുന്നു എന്ന്. അതിനാൽ സ്കൂൾ സമയത്തൊക്കെ ആ പേര് കേൾക്കുമ്പോൾ ആ വ്യക്തിയെ കാണാനും ആളുകൾക്ക് ഒരു ആകാംഷ ഉണ്ടായിരുന്നു. ലാലി മരിക്കാർ പറഞ്ഞു.
ആനന്തം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അനാർക്കലി മരിക്കാർ. അതിനു ശേഷം ചെറിയ വേഷങ്ങളിലൂടെ മുന നിര കഥാപാത്രങ്ങൾ അനാർക്കലിയെ തേടിയെത്തി. 2023 ലെ സുലൈഖ മൻസിൽ എന്ന ചിത്രത്തിലൂടെയാണ് സോളോ നായികയായി അരങ്ങേറിയത്. അവസാനം ഇറങ്ങിയ ഗഗനചാരിയിലും അനാർക്കലി സുപ്രധാന വേഷത്തിലുണ്ട്.
content highlight: story-behind-how-the-name-of-anarkali-was-derived