Celebrities

ഞാന്‍ വേണോ വേണ്ടയോ എന്ന് ആരതിക്ക് തീരുമാനിക്കാം; ആരും കൊങ്ങയ്ക്ക് പിടിച്ച് കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതല്ല | robin-radhakrishnan-responds-to-rumours

താനും ആരതിയും ഉടനെ തന്നെ വിവാഹം കഴിക്കുമെന്ന് ബിഗ് ബോസ് മുൻമത്സരാർത്ഥി റോബിൻ രാധാകൃഷ്ണൻ. തീയ്യതിയൊക്കെ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വിവാഹം എന്നാണെന്ന് ഒരിക്കലും നേരത്തെ പ്രഖ്യാപിക്കില്ല. വിവാഹത്തിന് തൊട്ടുമുമ്പ് മാത്രമേ അക്കാര്യം വെളിപ്പെടുത്തുകയുള്ളൂവെന്നും റോബിന്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റും ഉണ്ടായ മോശം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് റോബിന്‍ പറയുന്നത്. തങ്ങള്‍ പിരിഞ്ഞുവെന്ന വർത്തകളോടും റോബിന്‍ പ്രതികരിച്ചു.

”ഞങ്ങള്‍ അതിനോടൊന്നും പ്രതികരിക്കാന്‍ പോയില്ല. ആരതി ഇവിടെ തന്നെ ഇരിപ്പുണ്ട്. അതോടെ ആ സംശയം തീര്‍ന്നുവല്ലോ. ആളുകള്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും. നമ്മള്‍ അതിനൊന്നും മറുപടി കൊടുക്കാന്‍ പോകേണ്ടതില്ല. ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോവുകയാണ്. എന്തുകൊണ്ടായിരിക്കാം അത്? വ്യക്തിപരമായ എല്ലാ കാര്യങ്ങളും മനസിലാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാം എന്നുള്ളതു കൊണ്ടായിരിക്കാമല്ലോ” എന്നാണ് റോബിന്‍ പറയുന്നത്.

”സ്വന്തമായി കരിയറുണ്ടാക്കിയെടുത്ത, വ്യക്തിത്വമുള്ള ആളാണ് ആരതി. ഞാന്‍ വേണോ വേണ്ടയോ എന്ന് അവര്‍ക്ക് തീരുമാനിക്കാം. എന്തെങ്കിലും നല്ലത് കണ്ടതുകൊണ്ടാകുമല്ലോ എന്നെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ ആരും കൊങ്ങയ്ക്ക് പിടിച്ച് കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതല്ല. പിരിയിപ്പിക്കാന്‍ ആളുകള്‍ ഒരുപാട് പേര് ശ്രമിക്കുന്നുണ്ട്. പക്ഷെ അതിനെയൊന്നും ഗൗനിക്കുന്നില്ല. അതിനെയൊക്കെ ഗൗനിക്കാന്‍ പോയാല്‍ നമ്മുടെ സമയം വെറുതേ പോകും എന്നേയുള്ളൂ. ഞങ്ങള്‍ രണ്ടു പേരും ഇപ്പോള്‍ സന്തുഷ്ടരാണ്. ഞങ്ങളുടെ കുടുംബവും സന്തോഷത്തിലാണ്” എന്നും റോബിന്‍ പറയുന്നുണ്ട്.

മുന്‍പ് വലിയ സൗഹൃദങ്ങള്‍ എനിക്ക് ഇല്ല. വിശ്വസിക്കാന്‍ പറ്റുന്നവര്‍ ഉണ്ടായിരുന്നില്ല. ഒരേ ഒരു സുഹൃത്താണ് ഉണ്ടായിരുന്നത്. ഡോ വൈശാഖ്. അവന്‍ കുടുംബമായി കഴിയുന്നു. അവന് ശേഷം എനിക്ക് കിട്ടിയ സുഹൃത്ത് ആരതി പൊടിയാണ്. ആരതി എന്റെ എക്‌സ്ട്രീം ലെവല്‍ കണ്ടതാണ്. വളരെ അറഗന്റ് ആയ, ലൗഡ് ആയ, വയലന്റ് ആയ ഞാനും ഉണ്ട്. വളരെ സെന്‍സിറ്റീവ് ആയ സൈലന്റ് ആയ ഞാനും ഉണ്ട്. പുള്ളിക്കാരിക്ക് കൃത്യമായി ഞാന്‍ എന്താണെന്ന് അറിയാം എന്നും റോബിന്‍ പറയുന്നുണ്ട്.

content highlight: robin-radhakrishnan-responds-to-rumours