ഒട്ടുമിക്ക ആളുകൾക്കും കഴിക്കാൻ വലിയ ബുദ്ധിമുട്ടുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക എന്ന് പറയുന്നത് എന്നാൽ എന്തൊക്കെ ഗുണങ്ങളാണ് ഈ വെണ്ടയ്ക്ക ഉള്ളത് എന്ന് പലരും മനസ്സിലാക്കാതെ പോകുന്നു. ആരോഗ്യപരമായിട്ടുള്ള ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് വെണ്ടയ്ക്ക വൈറ്റമിൻ എ ബി സി ഇ കെ തുടങ്ങിയവ അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ടയ്ക്ക ഇവയ്ക്കൊപ്പം തന്നെ മഗ്നീഷ്യം പൊട്ടാസ്യം സിംഗ് തുടങ്ങിയവയും ഉയർന്ന തോതിലുള്ള നാരികളും വെണ്ടയ്ക്കയിലുണ്ട് പച്ചക്കറികളുടെ കൂട്ടത്തിൽ തന്നെ ഏറ്റവും പോഷകഗുണമുള്ള ഒന്നാണ് വെണ്ടയ്ക്ക
വെണ്ടയ്ക്ക കൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു നോർത്തിന്ത്യൻ ഭക്ഷണത്തെ കുറിച്ചാണ് പറയാൻ പോകുന്നത് ഇതിനായി ആവശ്യമുള്ളത് വെണ്ടയ്ക്ക മല്ലിപ്പൊടി മുളകുപൊടി തൈര് ഉപ്പ് സവാള തക്കാളി മല്ലിയില എണ്ണ തുടങ്ങിയവയാണ്. ഒരു പാനിൽ അല്പം എണ്ണ ഒഴിച്ചതിനുശേഷം മെഴുക്കുപുരട്ടി കരിയുന്നത് പോലെ വെണ്ടയ്ക്ക അരിഞ്ഞ് ഒന്ന് നന്നായി വഴറ്റി എടുക്കുക വെണ്ടയ്ക്കയിലുള്ള ചെറിയ വലിച്ചിലൊക്കെ മാറുന്നത് വരെ ഇത് വഴറ്റിയെടുക്കേണ്ടതാണ്
ശേഷം ഇത് മാറ്റി വയ്ക്കാവുന്നതാണ് ഇതേ പാനിലേക്ക് ഒരല്പം എണ്ണയൊഴിച്ച് കുറച്ച് കടുക് പൊട്ടിക്കുക അതിലേക്ക് കുറച്ച് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി തുടങ്ങിയവ ഇടുക ഒപ്പം കുറച്ചു സവാള തക്കാളി തുടങ്ങിയവ ഇട്ട് വഴറ്റിയെടുക്കുക അതിനുശേഷം ഇതു മാറ്റി വയ്ക്കാവുന്നതാണ് ശേഷം ഒട്ടും വെള്ളം ചേർക്കാത്ത ഒരല്പം തൈര് ഒരു പാത്രത്തിലേക്ക് എടുക്കുക അതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ് തുടങ്ങിയവയെ എടുത്ത് നന്നായി യോജിപ്പിക്കുക
യോജിച്ച ഈ മിശ്രിതത്തിലാണ് ഇനി നമുക്ക് പ്രിയപ്പെട്ട വെണ്ടയ്ക്ക കറി ഉണ്ടാക്കാൻ പോകുന്നത് വഴന്നുവരുന്ന സവാളയുടെയും തക്കാളിയുടെയും കൂട്ടിലേക്ക് ഈ ഒരു തൈര് ഒഴിച്ച് കൊടുക്കാവുന്നതാണ് ഇതിനുമുകളിലേക്ക് മാറ്റിവെച്ചിരിക്കുന്ന വെണ്ടയ്ക്ക കൂടി ഇടുക അതിനുശേഷം നന്നായി യോജിപ്പിക്കുക ചെറുതീയിൽ വേണം ഇതൊക്കെ ചെയ്യാൻ ശേഷം ഇതിന് മുകളിലേക്ക് അല്പം മല്ലിയില കൂടി ചേർക്കാവുന്നതാണ് മല്ലിയില ഇഷ്ടമാണെങ്കിൽ മാത്രം ചേർത്താൽ മതി എന്നാൽ ഈ ഒരു വിഭവത്തിന് മല്ലിയില കൂടി ചേർക്കുകയാണെങ്കിൽ രുചി അപാരം ആയിരിക്കും ചോറ് കഴിക്കാൻ ഇനി ഇത് മാത്രം മതി എന്ന് പറയുന്നതാണ് സത്യം
നോർത്തിന്ത്യൻ സ്ഥലങ്ങളിൽ ഉണ്ടാക്കുന്ന ഒരു പ്രത്യേകമായ ഭക്ഷണമാണ് ഇത് അവർ ഇത് ചോറിനൊപ്പം ചപ്പാത്തിക്കൊപ്പവും ഒക്കെ കഴിക്കാറുണ്ട് വെണ്ടയ്ക്കയുടെ ആരോഗ്യഗുണങ്ങൾ നന്നായി അറിയാവുന്നതുകൊണ്ട് തന്നെ നോർത്ത് ഇന്ത്യക്കാർ അവരുടെ ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്താറുണ്ട് ശരീരത്തിന്റെയും ആരോഗ്യത്തെയും അത്യാവശ്യ ഘടകങ്ങൾ എല്ലാം തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട് ആന്റിഓക്സിഡന്റുകൾ ആയ ബീറ്റാ കരോട്ടിൻ കാഴ്ചശക്തിക്ക് വർദ്ധിക്കുവാൻ ആവശ്യമായ വിറ്റാമിനുകൾ ചർമ്മ സംരക്ഷണത്തിന് ആവശ്യമായ ഘടകങ്ങൾ എന്നിവയെല്ലാം ഉള്ളതുകൊണ്ടുതന്നെ നോർത്ത് ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട വിഭവമാണ് വെണ്ടയ്ക്ക