റോയൽ സൗദി വ്യോമസേന നാല് പുതിയവിമാനങ്ങൾ വാങ്ങുന്നു. എയർബസ് എ 330 എം.ആർ.ടി.ടി. വിമാനങ്ങൾവാങ്ങാൻ സൗദി പ്രതിരോധമന്ത്രാലയം എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സ് കമ്പനിയുമായി കരാറൊപ്പിട്ടു. ദീർഘദൂര ഗതാഗതത്തിനായി വിമാന ഇന്ധനംനിറയ്ക്കൽ, ലോജിസ്റ്റിക് പ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് പുതിയകരാറെന്ന് എക്സിക്യുട്ടീവ് അഫയേഴ്സ് പ്രതിരോധമന്ത്രി ഡോ. ഖാലിദ് അൽ ബയാരി പറഞ്ഞു. എയർബസ് എ 330 എം.ആർ.ടി.ടി. പുതിയ ഗതാഗതഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളാണെന്ന് എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സ് മേധാവി ജീൻ-ബ്രൈസ് ഡുമോണ്ട് വ്യക്തമാക്കി. ഈമേഖലയിലെ സൗദി പ്രതിരോധമന്ത്രാലയത്തിന്റെ മൂന്നാമത് കരാറാണിത്.