കൊച്ചു കുട്ടികൾക്ക് അടക്കം കഴിക്കാൻ പലപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് പയർ എന്നത് പയർ വർഗ്ഗങ്ങൾ നൽകുന്ന ഗുണം വളരെ വലുതാണ് എന്നാൽ വൻപയറും ചെറുപയറും ഒക്കെ കഴിക്കുവാൻ കുട്ടികൾക്ക് പൊതുവേ മടിയാണ് കുട്ടികളുടെ ആരോഗ്യത്തിന് ആവശ്യമായ കാര്യങ്ങൾ എല്ലാം തന്നെ ഈ പയറിൽ നിന്നും ആണ് ലഭിക്കുന്നത് പ്രത്യേകിച്ച് ചെറുപയർ ചെറുപയറിൽ നിന്നും ഒരുപാട് ആരോഗ്യ ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത് പ്രോട്ടീനിന്റെ ഏറ്റവും മികച്ച ഒരു സ്രോതസ്സാണ് ചെറു പയർ
കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഒക്കെ ചെറുപയർ നൽകുന്നതിന്റെ പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട് ആവശ്യമായ അമിനോ ആസിഡുകൾ ആന്റിഓക്സിഡന്റുകൾ പോഷകങ്ങൾ തുടങ്ങിയവയൊക്കെ ഇതിലുണ്ട് രക്തസമ്മർദ്ദം കൊളസ്ട്രോളിന്റെ അളവ് ഹൃദ്യോഗസാധ്യത തുടങ്ങിയവയൊക്കെ കുറയ്ക്കുവാനും ഇവയ്ക്ക് സാധിക്കാറുണ്ട് അതുകൊണ്ടാണ് കുട്ടികൾ അടക്കമുള്ളവർ ഇത് കഴിക്കണമെന്ന് പറയുകയും ചെയ്യുന്നത് ചെറുപയർ കുട്ടികളിലേക്ക് എത്തിക്കാൻ അവർക്ക് ഇഷ്ടമുള്ള രീതിയിൽ അത് പാകം ചെയ്തു കൊടുക്കുക എന്നതാണ് വേണ്ടത് അതിനുവേണ്ടി കുറച്ച് ചെറുപയർ ഒരു കുക്കറിൽ എടുക്കുക
ഒരു നാല് വിസില് കേൾക്കുന്നത് വരെ നന്നായി കുക്കർ ലേക്ക് പയറിട്ട് വേവിച്ചുവെക്കുക ശേഷം ഒരു പാത്രത്തിൽ അല്പം ശർക്കരയെടുത്ത് ഇത് പാനി ആക്കാവുന്നതാണ് പാനി ആക്കുന്ന സമയത്ത് തന്നെ കുറച്ച് ഏലയ്ക്കാപ്പൊടി കൂടി ഇട്ടുകൊടുക്കുക ശേഷം വേവിച്ചു വച്ചിരിക്കുന്ന പയറിനുള്ളിലേക്ക് ഇത് ഇട്ട് നന്നായി ഒന്ന് തിളപ്പിക്കുക ശേഷം ഒരു കവർ പാല് കൂടി ഇതിലേക്ക് ഒഴിച്ച് ചേർക്കാവുന്നതാണ് ഇതും നന്നായി ഒന്ന് തിളപ്പിച്ചെടുക്കുക
ശേഷം മറ്റൊരു പാത്രത്തിൽ ഒരല്പം നെയ്യ് ഒഴിച്ചതിനു ശേഷം കുറച്ച് തേങ്ങ കൊത്ത് നന്നായി വറുത്തെടുക്കുക തേങ്ങാക്കൊത്തിന്റെ നിറം ഒരു ബ്രൗൺ കളർ ആവുന്നത് വരെ നന്നായി വറുത്തെടുക്കണം ശേഷം നമ്മൾ തിളപ്പിക്കുന്ന ഈ മിശ്രിതത്തിലേക്ക് ഇതുകൂടി ഇട്ടുകൊടുക്കാം ആവശ്യമെങ്കിൽ കുറച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൂടി നെയ്യിൽ വറുത്തെടുക്കുക അതിനുശേഷം ഈ മിശ്രിതത്തിലേക്ക് ചേർക്കുക പായസം പോലെ രുചികരമായ രീതിയിൽ ഇത് കഴിക്കാൻ സാധിക്കും
കൊച്ചു കുട്ടികൾക്ക് വരെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു രുചിയാണ് ഇതിന്റേത് പയർ ഒന്നും അല്ലാതെ കഴിക്കാൻ താല്പര്യം ഇല്ലാത്ത കുട്ടികൾക്ക് ഇത്തരത്തിൽ നൽകിയാൽ വളരെ രുചികരമായ രീതിയിൽ ഈ ഭക്ഷണം കഴിക്കാൻ സാധിക്കും ഇനിമുതൽ ഇത്തരത്തിൽ ഒന്ന് തയ്യാറാക്കി കുട്ടികൾക്ക് കൊടുത്തു നോക്കൂ കുട്ടികൾ ഏറെ രുചിയോടെ ഈ ഭക്ഷണം കഴിക്കുന്നത് നമുക്ക് കാണാൻ സാധിക്കും ആവശ്യമായ പ്രോട്ടീനുകൾ എല്ലാം അവരുടെ ശരീരത്തിലേക്ക് എത്തുകയും ചെയ്യും