ചക്ക സീസൺ ആയി കഴിഞ്ഞാൽ പിന്നെ എല്ലാവർക്കും പ്രിയപ്പെട്ടത് ചക്കയാണ് ചക്ക പോലും തന്നെ വളരെ രുചികരമായതും ഗുണകരമായതുമായ ഒന്നാണ് ചക്കക്കുരു ചക്കക്കുരു കൊണ്ട് പല വിഭവങ്ങൾ ഉണ്ടാക്കുന്നവരാണ് നിരവധി ആളുകളും എന്നാൽ ഈ ചക്കക്കുരുവിൽ തന്നെ ഒരുപാട് മികച്ച വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും നമുക്ക് കേട്ട് പരിചയം പോലുമില്ലാത്ത വിഭവങ്ങൾ ചക്കക്കുരു വെച്ച് മധുര പലഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞാൽ ആർക്കെങ്കിലും വിശ്വസിക്കാൻ സാധിക്കുമോ എന്നാൽ അത്തരത്തിലും ഒരു പലഹാരം ഉണ്ടാക്കാൻ സാധിക്കും
ഇതിന് ആവശ്യമുള്ളത് ചക്കക്കുരു ശർക്കര ഏലക്കാപ്പൊടി നെയ്യ് തേങ്ങ തുടങ്ങിയവയാണ് ആദ്യം ഒരു പാത്രത്തിൽ ചക്കക്കുരു എടുക്കുക അതിനുശേഷം അത് ചെറുതായി മെഴുകോരത് പോലെ അരിഞ്ഞെടുക്കുക ഇത് വൃത്തിയായി വറുത്തെടുക്കണം എന്നെ ഒന്ന് ഉപയോഗിക്കാതെ അടിക്കട്ടിയുള്ള ഒരു പാത്രത്തിൽ വച്ച് വറുത്ത് എടുക്കാവുന്നതാണ് വറുത്തെടുത്ത ചക്കക്കുരു ഒരു മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കണം അപ്പോൾ ചെറിയ പൊടികളായി ഇവ ലഭിക്കും അങ്ങനെ ലഭിക്കുന്ന പൊടി ഒരു ഭാഗത്തേക്ക് മാറ്റി വയ്ക്കുക
ഇനി ഒരു പാനിലേക്ക് അല്പം ശർക്കര എടുക്കുക അതിലേക്ക് കുറച്ചു വെള്ളം കൂടി ചേർക്കുക ഈ ശർക്കര പാനിയാക്കി എടുക്കണം നൂൽ പരിവത്തിൽ ആവുന്നത് വരെ ശർക്കര പാനിയാ എടുക്കാൻ മറക്കരുത് അതുവരെ ഇത് ഇളക്കിക്കൊണ്ടിരിക്കുകയാണ് വേണ്ടത് മധുരത്തിന് അനുസരിച്ച് ശർക്കര എടുക്കാൻ മറക്കുകയും ചെയ്യരുത് ഒരുപാട് മധുരം ആവശ്യമാണെങ്കിൽ മാത്രം ഒരുപാട് ഇല്ലെങ്കിൽ കുറച്ച് ശർക്കര മാത്രം ഉപയോഗിച്ചാൽ മതി ശർക്കരയ്ക്ക് പകരം പഞ്ചസാര ഉപയോഗിക്കുന്നത് രുചി കുറയാനുള്ള കാരണമായി മാറും
ശേഷം ഒരു പാനിലേക്ക് കുറച്ച് അധികം നെയ്യ് ഒഴിക്കുക നെയ്യ് എത്രത്തോളം ചേർത്താലും അത് നല്ല രുചി തന്നെയാണ് അതിലേക്ക് തേങ്ങാപ്പീരയായി തിരുമിയത് ഇട്ടുകൊടുക്കാവുന്നതാണ് ശേഷം പാനിയാക്കി വെച്ച ശർക്കര ഇതിലേക്ക് ഒഴിച്ച് കൊടുക്കുക അതിനുശേഷം ചെറുതീയിൽ വച്ച് ഇത് നന്നായി ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് കുറച്ച് ഏലയ്ക്കാപ്പൊടി കൂടി ഇടാം. ഇടുന്നത് ഏലക്കയാണ് എന്നുണ്ടെങ്കിൽ ചക്കക്കുരു പൊടിക്കുന്ന സമയത്ത് തന്നെ ഇട്ടുകൊടുക്കണം
ശേഷം പൊടിച്ചു വച്ചിരിക്കുന്ന ചക്കക്കുരു പൊടി കൂടി ഈ മിക്സിലേക്ക് ഇടുക ശേഷം നന്നായി ഒന്ന് യോജിപ്പിച്ചതിനുശേഷം ചെറിയ ഉരുളകളാക്കി എടുക്കാവുന്നതാണ് ചക്കക്കുരു കൊണ്ട് ഇത്രയും രുചികരമായ ഒരു മധുരപലഹാരം ലഭിക്കുമെന്ന് ആർക്കും സ്വപ്നത്തിൽ പോലും വിചാരിക്കാൻ സാധിക്കില്ല അത്രത്തോളം രുചികരമായ മധുരപലഹാരമായിരിക്കും ലഭിക്കാൻ പോകുന്നത് ലഡുവും ജിലേബിയും പോലും തോറ്റു പോകുന്ന രുചിയിലാണ് ഇത് കഴിക്കാൻ സാധിക്കുന്നത് ഒരു വട്ടമെങ്കിലും വീട്ടിൽ ചക്കക്കുരു ഉണ്ടെങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്