മീൻ വറുക്കുന്നതിൽ ഒരു പ്രത്യേക രീതി പരീക്ഷിച്ചു നോക്കിയാലോ അതെന്താ മീൻ വറുക്കാൻ ആർക്കും അറിയില്ല എന്നാണ് തിരിച്ച് ചോദിക്കുന്നത് എങ്കിൽ മീൻ വറുക്കുന്നതിനും ഒരു പ്രത്യേക രസം ഉണ്ട് മീൻ വറുക്കാൻ പ്രത്യേകമായി റെസിപ്പികൾ ഒന്നും പരീക്ഷിക്കാൻ താല്പര്യമുണ്ടാവില്ല നമ്മൾ പണ്ടുമുതൽ തന്നെ പരീക്ഷിച്ചു വരുന്ന രീതികൾ തന്നെയാണ് പലരും ഇതിനുവേണ്ടി പരീക്ഷിക്കുന്നത് എന്നാൽ നമ്മൾ മറ്റൊരു രീതിയിൽ മീൻ വരക്കുകയാണെങ്കിൽ അതിന്റെ രുചി വർദ്ധിക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്
മീനിൽ ചേർക്കുന്ന മസാലയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ട് ഈ മസാല കുറച്ച് അധികം സമയം മീനിലേക്ക് പുരട്ടി വയ്ക്കുകയാണെങ്കിൽ മീനിന്റെ രുചി വർദ്ധിക്കും എന്നത് എല്ലാവർക്കും അറിയാം തലേദിവസം രാത്രിയിൽ തന്നെ ഇത്തരത്തിൽ മസാല പുരട്ടി വെച്ച് പിറ്റേദിവസം ഉച്ചയ്ക്ക് മറക്കാൻ എടുക്കുകയാണെങ്കിൽ അതിന്റെ രുചി നമ്മൾ ഉദ്ദേശിക്കുന്നതിലും കൂടുതലായിരിക്കും കൂടുതൽ മീൻ വരയ്ക്കുമ്പോൾ അങ്ങനെ ചെയ്യാനാണ് ശ്രദ്ധിക്കേണ്ടത് സാധാരണ ആളുകൾ മീൻ വറക്കുന്നതിൽ നിന്നും വ്യത്യസ്തമായി എങ്ങനെയാണ് മീൻ വറക്കുന്നത് എന്ന് നോക്കാം
ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് കുറച്ച് അധികം കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ഉപ്പ് കുറച്ച് എണ്ണ പിന്നെ അരയാനാവശ്യമായ വെള്ളം എന്നിവ ചേർക്കുക ഇത് നന്നായി അരച്ചെടുക്കാം അതിനുശേഷം ഒരു പാത്രത്തിലേക്ക് കുറച്ച് മുളകുപൊടി മഞ്ഞൾപൊടി കുരുമുളകുപൊടി ചെറിയ ജീരകം പെരുംജീരകം എന്നിവ എടുക്കുക പെരുംജീരകവും ചെറിയ ജീരകവും അധികമാരും മീൻ വറുക്കുമ്പോൾ ചേർക്കാത്തതാണ് എന്നാൽ ഇതിന്റെ രുചി വളരെ വലുതാണ്
ശേഷം ഇതിലേക്ക് ഒരു സ്പൂൺ കൂടി എണ്ണയൊഴിച്ച് ഈ മിക്സ് ഒന്നുകൂടി ഒന്ന് ഇളക്കി വയ്ക്കുക ഇതിലേക്ക് അരച്ചു വെച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്തു കൊടുക്കുക ശേഷം ഇത് മീനിലേക്ക് പുരട്ടി വയ്ക്കാവുന്നതാണ് ഏറ്റവും കുറഞ്ഞത് ഒരു 20 മിനിറ്റ് എങ്കിലും ഈ ഒരു മിക്സ് പുരട്ടിവയ്ക്കണം ഒന്ന് നന്നായി സെറ്റ് ആവാൻ വേണ്ടി ഫ്രീസറിലേക്ക് വയ്ക്കുന്നതിലും തെറ്റില്ല ശേഷം ഒരു പാനിലേക്ക് എണ്ണ ചൂടാക്കി കടുക് വറക്കുക പൊട്ടണമെന്ന് യാതൊരു നിർബന്ധവും ഇല്ല
എല്ലാ ഭാഗത്തേക്കും കടുക് ചിതറി കിടക്കണം എന്നത് നിർബന്ധമായ കാര്യമാണ് ശേഷം അതിലേക്ക് മീൻ ഇട്ടു കൊടുക്കുക ചെറിയ തീയിൽ വറുത്തെടുക്കുന്നതാണ് നല്ലത് അപ്പോൾ മീനിന്റെ ഉൾഭാഗം നന്നായി വെന്ത് കിട്ടുകയും ചെയ്യും. ഇങ്ങനെ രണ്ടുമൂന്നു വട്ടം തിരിച്ചിട്ട് മീൻ വറുത്തെടുക്കാവുന്നതാണ് സാധാരണ മീൻ വറുത്തത് കഴിക്കുന്നതിലും ഇരട്ടി രുചിയാണ് ഇത്തരത്തിൽ മീൻ വറുത്ത് കഴിക്കുമ്പോൾ ഇനിമുതൽ മീൻ വറുക്കുമ്പോൾ ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ