തിളങ്ങുന്നതും മനോഹരവുമായ ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമില്ല. കുറ്റമറ്റ ചര്‍മ്മത്തിന്, വിപണിയില്‍ ലഭ്യമായ വ്യത്യസ്ത തരം ഉല്‍പ്പന്നങ്ങള്‍ നമ്മള്‍ പരീക്ഷിക്കാറുണ്ട്. തിളക്കമുള്ള ചര്‍മ്മം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഏതൊരു ഉല്‍പ്പന്നത്തിലും നമ്മുടെ കണ്ണുകള്‍ ഉടക്കാറുണ്ട്. എന്നാല്‍ നമ്മുടെ ചര്‍മ്മം ആരോഗ്യകരമാകുമ്പോള്‍ അവ സ്വാഭാവികമായി തിളക്കമുള്ളതായി മാറുമെന്ന വസ്തുത നാം പലപ്പോഴും അവഗണിക്കുന്നു. തിളക്കമുള്ളതും മനോഹരവുമായ ചര്‍മ്മത്തിനുള്ള ഏക മാര്‍ഗ്ഗം ചര്‍മ്മം ആരോഗ്യകരമായി നിലനിര്‍ത്തുക എന്നതാണ്.
ആരോഗ്യകരമായ ചര്‍മ്മത്തിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം..
-
ക്ലെന്‍സിംഗ്
സ്ത്രീകള്‍ എപ്പോഴും ചര്‍മം ശുദ്ധിയോടെ വയ്ക്കണം. ദിവസം മുഴുവന്‍ മലിനീകരണത്തിനും പൊടിക്കും ഇടയിലായിരിക്കുന്നതുകൊണ്ടുതന്നെ രാത്രി ഉറങ്ങുന്നതിനുമുമ്പ് ചര്‍മ്മം വൃത്തിയാക്കേണ്ടത് പ്രധാനമാണ്. ക്ലെന്‍സിംഗിലൂടെ എണ്ണമയവും അഴുക്കും ചര്‍മ്മത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടും.
-
കഴുകുക, ടോണ്‍ ചെയ്യുക, മോയ്‌സ്ചറൈസ് ചെയ്യുക
വേനല്‍ക്കാലത്ത്, തുളസിയും വേപ്പും അടങ്ങിയ ഫേസ് വാഷ് ഉപയോഗിക്കുക. ഇത് ചര്‍മ്മത്തിലെ എല്ലാ അഴുക്കും നീക്കം ചെയ്യുകയും ചര്‍മ്മത്തെ മൃദുവാക്കുകയും ചെയ്യുന്നു. മുഖം കഴുകിയ ശേഷം ചര്‍മ്മം ടോണ്‍ ചെയ്യുക. ഇതിനായി റോസ് വാട്ടര്‍ ഉപയോഗിക്കാം. ഇതിലൂടെ ഫ്രഷ് ആയി തോന്നുക മാത്രമല്ല, ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ അടയ്ക്കുകയും ചെയ്യുന്നു. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. ഇതിന് ശേഷം ചര്‍മ്മത്തില്‍ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുക. വേനല്‍ക്കാലത്ത്, മോയിസ്ചറൈസര്‍ പ്രയോഗിച്ചതിന് ശേഷം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.
-
ഫേഷ്യല്‍ സ്‌ക്രബ്
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുഖത്ത് ഫേഷ്യല്‍ സ്‌ക്രബ് ഉപയോഗിക്കുക. ഫേഷ്യല്‍ സ്‌ക്രബ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നു. വരണ്ട ചര്‍മ്മമുണ്ടെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഫേഷ്യല്‍ സ്‌ക്രബ് ഉപയോഗിക്കുക.
-
ഫേസ് പാക്ക്
ആഴ്ചയില്‍ രണ്ടുതവണ ഫേസ് പാക്ക് ഉപയോഗിക്കുക. കണ്ണുകളിലും ചുണ്ടുകളിലും ഇത് പ്രയോഗിക്കരുത്.
-
മേക്കപ്പ് ടച്ച് അപ്
പലപ്പോഴും ജോലിക്ക് പോകുന്ന സ്ത്രീകള്‍ രാവിലെ മേക് അപ് ഇട്ടാല്‍ ശേഷം അത് കഴുകി കളയുന്നത് രാത്രിയാകും. ദിവസം പകുതിയിലേക്ക് കടക്കുമ്പോള്‍ തന്നെ മേക്ക് അപ് മാഞ്ഞു തുടങ്ങുകയും ക്ഷീണിതയായി കാണപ്പെടുകയും ചെയ്യും. ഉന്മേഷദായകമായി കാണുന്നതിന്, നിങ്ങളുടെ ബാഗില്‍ ചില സാധനങ്ങള്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. മുഖത്തെ കോംപാക്ട് പൗഡര്‍ നിങ്ങളുടെ പേഴ്‌സില്‍ സൂക്ഷിക്കുക. ഇത് വേനല്‍ക്കാലത്ത് നിങ്ങളുടെ ചര്‍മ്മം എണ്ണമയമുള്ളതായി തോന്നുന്നത് തടയുന്നു.