തൈര് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം വളരെ മികച്ചതാണ്. മുഖത്ത് ഒന്നും ചെയ്യാന്‍ സമയമില്ലെന്ന് പറയുന്ന വീട്ടമ്മമാര്‍ക്കും മറ്റും ഉപയോഗിയ്ക്കാവുന്ന ഏറ്റവും സിംപിളായ വഴിയാണ് തൈര് മുഖത്ത് പുരട്ടുന്നത്. ഇത് ദിവസവും മുഖത്ത് പുരട്ടുന്നത് നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല. മുടിയുടെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് തൈര്. തൈര് തലയോട്ടിയെ പരിപാലിക്കുന്നതിനാല്‍ മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന ബയോട്ടിന്‍, സിങ്ക് എന്നിവ മുടിയുടെ വേരിനെ ശക്തിപ്പെടുത്തുന്നു.
തൈര് കൊണ്ടുളള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം..
-
മുഖത്തന് തിളക്കം നല്‍കുന്നു
തൈരും അരിപ്പൊടിയും മിക്സ് ചെയ്ത് തേയ്ക്കുന്നത് മുഖത്ത് നിറും തിളക്കവും ഉണ്ടാക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടീസ്പൂണ്‍ അരിപ്പൊടി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. മുഖത്തും കഴുത്തിലും ഇത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.
-
മുഖക്കുരു അകറ്റുന്നു
മുഖക്കുരുവിന് മികച്ച പരിഹാരമാണ് തൈര്. ഒരു ടേബിള്‍ സ്പൂണ്‍ തൈരിലേക്ക് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് മുഖത്ത് കുരുക്കളുള്ള ഭാഗത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനുശേഷം തണുത്തവെള്ളം കൊണ്ട് കഴുകിക്കളയാം.
-
കരിവാളിപ്പും കറുത്ത പാടും അകറ്റുന്നു
വെയില്‍ അടിച്ചുള്ള കരിവാളിപ്പിനും കറുത്ത പാടുകള്‍ക്കും തൈര് പ്രതിവിധിയാണ്. ഒരു ടേബിള്‍ സ്പൂണ്‍ തൈരിലേക്ക് ഒരു ടീസ്പൂണ്‍ കടലമാവ് ചേര്‍ക്കുക. ഇതിലേക്ക് രണ്ടുതുള്ളി നാരങ്ങാനീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി തണുത്ത വെള്ളം കൊണ്ടു കഴുകിക്കളയുക.
-
ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു
ചര്‍മത്തിലെ വരള്‍ച്ച നീക്കി ജലാംശം നിലനിര്‍ത്താന്‍ തൈര് ഉത്തമ മാര്‍ഗമാണ്. മുഖത്ത് അല്‍പം തൈര് പുരട്ടി പതിനഞ്ചു മിനിറ്റ് വെക്കുക. വേണമെങ്കില്‍ അല്‍പം റോസ് വാട്ടറും ചേര്‍ക്കാം. മുഖം മൃദുവാകുകയും വരള്‍ച്ച മാറുകയും ചെയ്യും.
-
താരനും മുടികൊഴിച്ചിലും അകറ്റുന്നു
താരനും മുടികൊഴിച്ചിലും അകറ്റാന്‍ തൈര് നല്ല വഴിയാണ്. മുടിയില്‍ അല്‍പം വെള്ളം സ്‌പ്രേ ചെയ്തതിനു ശേഷം തൈരെടുത്ത് ശിരോചര്‍മത്തിലും മുടിയിലും പുരട്ടാം. മുപ്പതു മിനിറ്റിനു ശേഷം കഴുകിക്കളയാം. തൈരിലടങ്ങിയ പ്രോട്ടീന്‍ താരനെ ചെറുക്കുന്നതിനൊപ്പം മുടിയുടെ വളര്‍ച്ച ശക്തിപ്പെടുത്തുകയും ചെയ്യും.
-
ഹെയര്‍ കണ്ടീഷ്ണര്‍
കെമിക്കലുകളില്ലാത്ത ഹെയര്‍ കണ്ടീഷണര്‍ ആണ് തേടുന്നതെങ്കില്‍ തൈരാണ് മികച്ച വഴി. ഒരു മുട്ടയുടെ വെള്ളയെടുത്ത് നന്നായി അടിച്ചുവെക്കുക. ഇതിലേക്ക് ഒരുകപ്പ് തൈര് ചേര്‍ക്കുക. ഈ മിക്സ്ചര്‍ മുടിയില്‍ പുരട്ടി പതിനഞ്ചു മിനിറ്റ് വെക്കുക. ശേഷം കഴുകിക്കളയാം.