ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജമ്മു കശ്മീരിലുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 4.5 തീവ്രതയുളള ഭുചലനം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടത്.